Home / News / Features / അശാസ്ത്രീയ അറവുശാലകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

അശാസ്ത്രീയ അറവുശാലകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

ഇറച്ചിക്കടയില്‍ നിന്നുളള പതിവ് കാഴ്ച

ഇറച്ചിക്കടയില്‍ നിന്നുളള പതിവ് കാഴ്ച

അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തളളുന്നതുമൂലം കരയും തോടും ഒരുപോലെ മലിനമാകുന്നു. അറവുശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. അറവു മാംസം പ്രദര്‍ശിപ്പിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും അംഗീകൃത അറവുശാലകളില്‍ പോലും പാലിക്കപ്പെടാറില്ല. അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗരത്തിലും നാട്ടുമ്പുറത്തും പ്രവര്‍ത്തിക്കുന്നതു മൂലം കുടിവെളളവും ജലസ്രോതസ്സുകളും മലിനമാകുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു. ഒട്ടുമിക്ക നഗരങ്ങളിലും അംഗീകൃത അറവുശാലകള്‍ ഇല്ലാത്തതുകൊണ്ട് വെളിംപറമ്പുകളിലും ഇറച്ചിക്കടകളുടെ സമീപത്തുമാണ് ഉരുക്കളെ കൊല്ലുന്നതെന്നും പരാതിയുണ്ട്. അറവ് അവശിഷ്ടങ്ങള്‍ ഇവര്‍ ശാസ്ത്രീയമായി മറവ് ചെയ്യാറില്ല. പലപ്പോഴും നദികളിലേക്കും സമീപ തോടുകളിലേക്കും വിജനമായ പാടശേഖരളിലേക്കുമാണ് ഇവ തളളാറുളളത്. ഇറച്ചി അവശിഷ്ടങ്ങള്‍ മിക്കപ്പോഴും വെളളത്തില്‍ പൊങ്ങി ഒഴുകാറുണ്ട്. ചെറുകിട-ഇടത്തരം പട്ടണങ്ങളുടെ വികസനത്തിനുളള ഫണ്ട് ഉപയോഗിച്ച് നഗരങ്ങളില്‍ അറവ് ശാല സ്ഥാപിക്കാന്‍ പദ്ധതികളുണ്ടെങ്കിലും അത് ഇനിയും നടപ്പിലായിട്ടില്ല. ഏകദേശം 40 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതികള്‍ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും വിഭാവനം ചെയ്ത് നടപ്പാക്കാവുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികള്‍ ഉടനെയൊന്നും നടപ്പാക്കാന്‍ സാധ്യതയുളളതിന്റെ സൂചനകള്‍ ഒരിടത്തുമില്ല. മിക്ക നഗരങ്ങളുടെയും പരിസരപ്രദേശങ്ങളില്‍ ധാരാളം ഇറച്ചിക്കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരും കോഴികളെ കൊന്ന് അവശിഷ്ടങ്ങള്‍ റോഡിലുടനീളം തളളുന്നുവെന്ന പരാതിക്കും ഏറെ പഴക്കമുണ്ട്. വിവിധ റോഡുകളിലും, നഗരത്തിന്റെ മറ്റ് വിവിധ മുക്കിലും മൂലയിലും വരെ രാത്രിയുടെ മറവില്‍ ഇറച്ചി അവശിഷ്ടങ്ങള്‍ അടങ്ങിയ ചാക്കുകെട്ടുകളും പ്ലാസ്റ്റിക് ബാഗുകളും നിക്ഷേപിക്കുക പതിവാണ്. പാലങ്ങളുടെയും കലുങ്കുകളുടെയും താഴെയും, റോഡിന്റെ വശങ്ങളിലും അറവ് അവശിഷ്ടങ്ങള്‍ സ്ഥിരമായി തളളാറുണ്ട്. ഈ ഭാഗങ്ങളില്‍ വ്യാപിക്കുന്ന ദുര്‍ഗന്ധം മൂലം കാല്‍നട യാത്ര പോലും ദുസഹമാണ്. പല ചന്തകളിലും അറവ്ശാല ഉണ്ടെങ്കിലും ഇറച്ചിവെട്ടിന് ആവശ്യമായ ശാസ്ത്രീയ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. ആധുനിക സൗകര്യങ്ങളില്ലാത്തതു മൂലം മിക്ക പ്രദേശങ്ങളിലും ഇറച്ചിവെട്ട് കൂടുതല്‍ നടക്കുന്നത് പുറമ്പോക്കുകളിലാണെന്ന് വ്യാപക ആക്ഷേപമുണ്ട്.

അറുത്തെടുത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കരുതെന്നുണ്ടെങ്കിലും മിക്ക ഇടങ്ങളിലും വെട്ടിമാറ്റിയ മൃഗങ്ങളുടെ തലകളും ശരീരഭാഗങ്ങളും ഭീഭത്സമായ രീതിയില്‍ രക്തം വാര്‍ന്നൊലിക്കുന്ന തരത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്നതും പതിവ് കാഴ്ചകളാണ്. ലോകവ്യാപകമായി മൃഗഹത്യക്കെതിരെയും സസ്യഭക്ഷണ ശീലത്തിനു വേണ്ടിയും മൃഗസ്‌നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും മറ്റും ശബ്ദമുയര്‍ത്തുന്ന വേളയിലാണ് സമ്പൂര്‍ണ്ണ ഗോവധനിരോധനത്തിനും ഭാഗികമായ മൃഗഹത്യകള്‍ക്കുമെതിരെ നടപടിയെടുക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഇവിടെ അന്ധമായ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ വിചിത്രമായിട്ടുളളത്.

About Managing Editor

Leave a Reply