Home / Essays / Culture / ആര്‍.എസ്.എസിനെതിരെ ക്രൈസ്തവ സഭകള്‍

ആര്‍.എസ്.എസിനെതിരെ ക്രൈസ്തവ സഭകള്‍

facebook_articleപുല്ലാട് സുനില്‍

Pullad-Sunil

പുല്ലാട് സുനില്‍

ബിഷപ്പുമാര്‍ ആര്‍.എസ്.എസിനെതിരെ പ്രസ്താവനയുമായി രംഗത്തു വരാന്‍ കാരണം എന്ത് …..?

ഒന്നാമതായി വിദേശ ഫണ്ടുകള്‍ക്ക് മുകളില്‍ വന്ന നിയന്ത്രണവും രണ്ടാമതായി കൃസ്ത്യന്‍ എന്‍.ജി.ഒകള്‍ വഴി രാജ്യത്തിന്റെ ഖജനാവിലെ ഫണ്ടുകള്‍ വിനിയോഗിക്കുന്നതില്‍ വന്ന നിയന്ത്രണവും ആണ്.
സ്ഥിതി വിവരകണക്കുകള്‍ ലഭ്യമായ സഭകളുടെ പ്രവര്‍ത്തന വൃത്തം പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ലഭിക്കുന്നത്.
2006-11 വര്‍ഷത്തെ കേന്ദ്ര ഗവണ്മെന്റിന്റെ എഫ്.സി.ആര്‍.എ കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ ഒരു കോടിയിലധികം വിദേശ ഫണ്ട് സ്വീകരിക്കുന്ന 3014 സംഘടനകളുണ്ട്. അതില്‍ 1006 എണ്ണം കൃസ്ത്യന്‍ സംഘടനകള്‍ ആണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം കൂടി കൈപറ്റിയത് 16,214,96,01,508 രൂപയാണ്.

ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ജോസഫ് പൗവ്വത്തില്‍

ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ജോസഫ് പൗവ്വത്തില്‍

വേള്‍ഡ് വിഷന്‍, കാരിത്താസ്, നാഗാലാന്റ് ജെസ്യൂട്ട് പോലെയുള്ള 128 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ‘ഹ്യുമാനിറ്റേറിയന്‍ സംഘടനകളായിട്ടാണ്’.
ഭാരതത്തില്‍ നിരവധി സഭകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ കത്തോലിക്കാ സഭക്കു 30 അതിരൂപതകളിലായി 165 രൂപതകള്‍ പ്രവര്‍ത്തിക്കുന്നു. (128 ലാറ്റിന്‍, 29 സീറോ മലബാര്‍, 8 മലങ്കര) അതില്‍ 12,799 ഡയസിയന്‍ പാതിരിമരും, 9,977 പാതിരിമാരും, 3,031 ബ്രദറും, 77,444 കന്യാസ്ത്രീകളും, 3761 ലേ മിഷനറിമാരും, 43,417 കാതകിസ്റ്റും പ്രവര്‍ത്തിക്കുന്നു.
മറ്റു ചര്‍ച്ചുകളുടെ കണക്കുകള്‍ :
(1) സി.എസ്.ഐ 22 ബിഷപ്പും, 1214 പാതിരിമാരും, 2000 പാസ്റ്റര്‍മാരും
(2) സി.എന്‍.ഐ 26 രൂപതകളില്‍ 2000 പാസ്റ്റര്‍മര്‍
(3) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്വസ്ഥതയുടെ വിത്തിട്ട ബാപ്റ്റിസ്റ്റുകള്‍ക്ക് 14,969 ചര്‍ച്ചുകള്‍
(4) സെവന്ത് ഡേ 3987 ചര്‍ച്ചുകള്‍
(5) ഇവാഞ്ചലിക്കല്‍ ലൂതറന്മാര്‍ക്ക് 3,331 പാരിഷുകള്‍
(6) ഇന്ധ്യന്‍ മിഷനില്‍ 50,000 സുവിശേഷകര്‍
(7) ഗോസ്പല്‍ ഏഷ്യയില്‍ 20,000 മിഷനറിമാര്‍
ഭാരതത്തില്‍ ഇതു പോലെയുള്ള മറ്റ് 20,000 ചെറുതും വലുതുമായ ഇവാഞ്ചലിക്കല്‍ ചര്‍ച്ചുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ എല്ലാം കൂടി 2.5 ലക്ഷം സുവിശേഷകരാണു ഭാരത ത്തെ മൂന്നാം സഹസ്രാബ്ദത്തില്‍ സമ്പൂര്‍ണ്ണമായി ക്രൈസ്തവവത്കരിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ പ്രതിവര്‍ഷം മതംമാറ്റുന്നത് 12.5 ലക്ഷം പേരെയാണ്. 2001 ലെ സെന്‍സസ് പ്രകാരം ഭാരതത്തില്‍ 2.4 കോടി കൃസ്ത്യാനികളുണ്ട്. പക്ഷെ സ്വതന്ത്രമായ ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്ന സംഖ്യ 4.5 കോടിയാണു. മതം മാറിയ 1.5 കോടിയോളം വരുന്ന വനവാസികളും, ഹരിജനങ്ങളും ഇപ്പോഴും സംവരണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഔദ്യോഗിക രേഖകളില്‍ ഹിന്ദുക്കളായി തന്നെ തുടരുകയും ചെയ്യുന്നു.
കേരളത്തിലെ ജനസംഘ്യാ വര്‍ദ്ധനവും അത്ഭുതാവഹമാണു 1801 ല്‍ 217,000 ഉണ്ടായിരുന്നത് 2011 ല്‍ 61 ലക്ഷമാണായിരിക്കുന്നത്.
ഓരോ സംസ്ഥാനത്തിന്റെയും സ്വഭാവത്തിനു അനുസരിച്ചാണു പദ്ധതികള്‍ :
ആന്ധ്രയില്‍ വാര്‍ഷിക ലക്ഷ്യം 500 ഗ്രാമങ്ങളിലെ 100,000 പേരെ ടാര്‍ജ്ജറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ‘മസില്‍ പവര്‍’
ഉദാഹരണത്തിനു അവിടെ എന്‍.എല്‍.എഫ്.റ്റി, എന്‍.എസ്.സി.എന്‍, ഐസ്സക്മുവിയ തുടങ്ങിയ തീവ്രവാദ സ്വഭാവമുള്ള ഭീകരന്മാര്‍ ഹിന്ദുക്കളായ കുര്‍ക്കികളെ ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കി. അവിടെ ഹിന്ദുക്കള്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ ആണ്. അവരുടെ മക്കളും കൊച്ചുമക്കളും കൃസ്ത്യാനികളും.
സഹസ്രാബ്ദങ്ങളായി ഇവിടെ വസിക്കുന്ന 80 കോടിയിലധികം വരുന്ന ഹിന്ദുവിന് ഇതു വരെയായി 12 ലക്ഷം ക്ഷേത്രങ്ങളാണുള്ളത്. (9 ലക്ഷം ശിവ പരിവാര്‍ ആണു). മുസ്ലീങ്ങള്‍ക്കു 3 ലക്ഷവും.
നേരാ തിരുമേനി..
ഐ.എസിന്റെ അതേ നയമാണ് ആര്‍.എസ്.എസിനും…..
അത് കൊണ്ടാണല്ലോ പള്ളിയ്ക്കും പട്ടകാര്‍ക്കും വിദേശ ഫണ്ടും വാങ്ങി നാടുനീളെ നടന്നു മതപരിവര്‍ത്തനം നടത്തിയ ശേഷവും ഒരു കേടുമില്ലാതെ ഇങ്ങനെയൊക്കെ വിളിച്ചു പറയാന്‍ പറ്റുന്നത്.
എന്നതാ തിരുമേനി പറഞ്ഞത്? മത സഹിഷ്ണുത, അല്ല്യോ?
സുവിശേഷ കൊയ്ത്തു സജീവമായ ‘ഒഡിഷ’യിലെ കന്ധമാല്‍ ജില്ലയില്‍ അതിനെതിരെ പ്രതിരോധം തീര്‍ത്ത കുറ്റത്തിന് ‘സ്വാമി ലക്ഷ്മണാനന്ദ സരസ്വതി’യെ നിഷ്‌കരുണം കൊന്നുതള്ളിയപ്പോള്‍ ഞങ്ങളൊക്കെ കണ്ടതാ തിരുമേനി അങ്ങയുടെയും കൂട്ടരുടെയും അപാരമായ സഹിഷ്ണുത.
പിന്നെന്നതാ പറഞ്ഞേ…..? കന്യാസ്ത്രീയുടെ ബലാല്‍സംഘം…… ന്യൂനപക്ഷങ്ങളുടെ ഭീതി……!! ആ.. അതും പറയാം.
23 കൊല്ലം മുമ്പാണ് കേരളത്തിലെ ഒരു കോണ്‍വെന്റില്‍ ‘സിസ്റ്റര്‍ അഭയ’ എന്ന കന്യാസ്ത്രീ ദാരുണമായി കൊലചെയ്യപെട്ടത്. അന്നീ മോഡി മന്ത്രിസഭ ഒന്നും ഉണ്ടായിട്ടേ ഇല്ല. അതുകൊണ്ടാവും, കൊലചെയ്യപ്പെട്ട അഭയയ്ക്കു വേണ്ടിയല്ല, കൊലപാതകത്തിന് അറസ്റ്റിലായ ‘ഫാദര്‍ കോട്ടൂരി’നു വേണ്ടിയാണു തിരുസഭ കോടതി കയറിയതും ബക്കറ്റ് പിരിവു നടത്തിയതും. അന്ന് നാട്ടിലെ സകല മനുഷ്യര്‍ക്കും മനസിലായതാ തിരുമേനി കന്യാസ്ത്രീകളുടെ കാര്യത്തിലുള്ള സഭയുടെ ഉല്‍ക്കണ്ഠ.. എന്നിട്ടും തിരിയാത്തവര്‍ക്ക് വെളിച്ചം കിട്ടാന്‍ ‘സിസ്റ്റര്‍ ജെസ്മി’ പിന്നെ ‘ആമേന്‍’ എന്നൊരു പുസ്തകം തന്നെ എഴുതിയിരുന്നു.
പിന്നെ തിരുമേനിയുടെ കാര്യം……
കൊല്ലത്തെ നീണ്ടകരയില്‍ ‘എന്റികാ ലെക്‌സി’ എന്നൊരു കപ്പല്‍ വന്ന് 2 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റലിക്ക് വേണ്ടി ഇടനിലക്കാരായപ്പോഴും, ബജറ്റ് അഴിമതി വിഷയത്തില്‍ കെ.എം.മാണിയെ പിന്തുണച്ചപ്പോഴുമൊക്കെ ഞങ്ങള്‍ കണ്ടതാണല്ലോ അവിടുത്തെ സാമൂഹിക പ്രതിബദ്ധത.
ഇനിയാ പ്രതിബദ്ധതയും കൊണ്ട് ആര്‍.എസ്.എസിനെ നന്നാക്കാന്‍ മിനക്കെടുന്നതിനു മുന്‍പ് ആദ്യം സ്വന്തം വീടോന്നു മെനയാക്കിയാട്ടെ…..
50 പള്ളീലച്ചന്മാരില്‍ ഒരാള്‍ ശിശുപീഡകന്‍ ആണെന്ന് പറഞ്ഞതു ‘പരമോന്നത പോപ്പ്’ തന്നല്ല്യോ…..??
തിരുമേനി അവസാനം ‘ഘര്‍ വാപസിയെ’ പറ്റിയും എന്തോ പറഞ്ഞായിരുന്നല്ലോ? എന്നതാ….. അത്….?
മിസോറാമിലെ ക്രിസ്ത്യന്‍ ജനസംഖ്യ എത്രയാ തിരുമേനി? 90.5%!! നാഗലാന്റിലോ?? 90%!! മേഘാലയത്തിലേ..? 70.3%!
ശരി….. പക്ഷേ 50 കൊല്ലം മുന്‍പ് ഇവിടുത്തെയൊക്കെ ക്രിസ്ത്യന്‍ ജനസംഖ്യ എത്രയായിരുന്നു? 1% തികച്ചു ഉണ്ടായിരുന്നോ? വടക്ക്കിഴക്കന്‍ ഗോത്രവിഭാഗങ്ങള്‍ മുഴുവന്‍ ക്രിസ്തുവിന്റെ ദൈവവിളി കേട്ട് സ്വമേധയാ മതം മാറിയതാവും അല്ല്യോ?
പോട്ടെ……. മതപരിവര്‍ത്തന നിരോധന നിയമം പാസ്സാക്കാന്‍ സമ്മതമാണോ? ആരും മതം മാറ്റണ്ട!! പറ്റില്ലല്ലേ?
എന്നാല്‍ ‘ഘര്‍ വാപസി’യും നടക്കട്ടെ….. അതിന്റെ മോശം ഇവിടുത്തെ ഹിന്ദുക്കള്‍ അങ്ങ് സഹിച്ചു.
ഓര്‍ത്തു വെച്ചോ തിരുമേനി.., രാഷ്ട്രീയ സംസ്‌കാരത്തിന്റെ കാര്യത്തിലായാലും സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിലായാലും വിദേശ സമ്പന്ന ക്രൈസ്തവ രാജ്യങ്ങളുടെ വിനീതദാസനായ അവിടുത്തെ സര്‍ട്ടിഫിക്കറ്റ് ഒന്നും സംഘത്തിനും ഹിന്ദുക്കള്‍ക്കും വേണ്ട.

About Managing Editor

Leave a Reply