Home / Essays / കന്യാസ്ത്രീയുടെ ബലാത്സംഗത്തിന്റെ പേരില്‍ ക്രൈസ്തവസഭകളുടെ ഹിന്ദുവിരുദ്ധ വര്‍ഗീയ പ്രചരണം

കന്യാസ്ത്രീയുടെ ബലാത്സംഗത്തിന്റെ പേരില്‍ ക്രൈസ്തവസഭകളുടെ ഹിന്ദുവിരുദ്ധ വര്‍ഗീയ പ്രചരണം

സുധീര്‍ നീരേറ്റുപുറം

           പശ്ചിമ ബംഗാളില്‍ നിത്യേന നിരവധി അക്രമങ്ങളും കൊളളകളും ബലാത്സംഗങ്ങളും കലാപങ്ങളും നടക്കുന്നത് നിത്യസംഭവങ്ങളാണ്. ഭാരതത്തിന്റെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി വരുന്ന ബംഗ്ലാദേശികള്‍ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി സുഖമായി അതിര്‍ത്തികടന്ന് രക്ഷപെടുന്നതും പതിവാണ്. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഇത്രയും കാലം പഞ്ചിമ ബംഗാള്‍ ഭരിച്ച കോണ്‍ഗ്രസ്-ഇടത്-മമതാ ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ലെന്നതാണ് സത്യം. ഇപ്പോഴിതാ ബംഗാളില്‍ ഒരു കന്യസ്ത്രീ മോഷണശ്രമത്തിനിടയില്‍ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പേരില്‍ ഹിന്ദു സമൂഹത്തിനും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ വിഷം തുപ്പുന്ന ദുഷ്പ്രചരണങ്ങളാണ് ഇവിടുത്തെ വിദേശ പണം കൈപ്പറ്റുന്ന കപട മതേതര മാധ്യമങ്ങളും പാതിരിപ്പടയും കന്യാസ്ത്രീകളും ക്രൈസ്തവ സഭകളും എന്‍ജിഓകളും നടത്തുന്നത്. കുറ്റവാളികള്‍ പിടിക്കപ്പെടുന്നതിനു മുന്‍പുതന്നെ അക്രമത്തിനുത്തരവാദികള്‍ ഹിന്ദു സംഘടനകളും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആണെന്ന തരത്തിലുളള മ്ലേച്ഛമായ കുപ്രചരണങ്ങളാണ് ഇക്കൂട്ടര്‍ നടത്തിയത്.
മൂന്നു ബലാല്‍ സംഘ കേസുകളില്‍ ഒന്നിന് മാത്രം ഇത്ര പ്രാധാന്യം എന്തുകൊണ്ട് ഇവിടുത്തെ ‘മതേതര’ മാധ്യമങ്ങള്‍ നല്‍കി എന്നത് ആലോചിക്കേണ്ട വിഷയമാണ്. കന്യാസ്ത്രീയുടെ ബലാത്സംഗ കേസിന് കാരണക്കാരനായി എന്ത് കൊണ്ട് ആ സംസ്ഥാനത്തിന്റെ ഭരണവുമായി യാതൊരു ബന്ധവുമില്ലാത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ മതത്തിന്റെ പേരില്‍ ഇവിടത്തെ മാധ്യമങ്ങളും മറ്റുളളവരും വേട്ടയാടുന്നു എന്ന് ഓരോ ഭാരതീയനും സ്വയം ചിന്തിച്ചു ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. !!!
പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് ബിജെപി അല്ലെന്നും, അവിടെ ഉള്ള പോലീസ് ബിജെപിയുടെ കീഴില്‍ അല്ലെന്നും കുപ്രചരണക്കാര്‍ക്ക് നന്നായി അറിയാം. പിന്നെ എന്തുകൊണ്ടാണ് മോദി ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നത്? ഒരു ക്രിസ്ത്യന്‍ സ്ത്രീ ബലാല്‍ സംഘം ചെയ്യപ്പെട്ടതിനു കാരണക്കാരന്‍ ഹിന്ദുവായ മോദി ആണെങ്കില്‍ മറ്റുള്ള രണ്ടു പേരെ ബലാല്‍സംഗം ചെയ്തതിന്റെ കാരണക്കാര്‍ ആരാണ്? ആരാണിവിടെ വര്‍ഗ്ഗീയ വിഷം സമൂഹത്തില്‍ പടര്‍ത്തി അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നത്? ഹീനങ്ങളായ കുറ്റകൃത്യങ്ങളെപ്പോലും മതവും ജാതിയും മറ്റും നോക്കി ഒരു സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതും കുറ്റവാളികളാക്കുന്നതും ഒരു പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒട്ടുംതന്നെ ഭൂഷണമല്ല.

കന്യാസ്ത്രീകളുടെ പ്രതിഷേധ പ്രകടനം

കന്യാസ്ത്രീകളുടെ പ്രതിഷേധ പ്രകടനം

പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെയുളളില്‍, ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തിന്റെ അകത്തു നടന്ന ഒരു ഹീനകൃത്യം എന്തുകൊണ്ട് ആ സംസ്ഥാനവുമായും ആ സ്ഥാപനവുമായും യാതൊരു ബന്ധവുമില്ലാത്ത മോദിയില്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് നാം ചിന്തിക്കുക.. ലക്ഷ്യം ദേശീയ വാദികളായ ഹിന്ദുസമൂഹമാണ്….! ദേശീയ വാദികളുടെ നയങ്ങളാല്‍ ശ്വാസം മുട്ടി നില്‍ക്കുന്ന വത്തിക്കാന്റെ അജണ്ടകളില്‍ ഒന്ന്… കുപ്രചരണങ്ങളിലൂടെ ഹിന്ദുസമൂഹത്തെ നിഷ്‌ക്രിയരാക്കി അവരെ വ്യാപകമായി മതംമാറ്റി പാശ്ചാത്യശക്തികളുടെ ദാസന്മാരാക്കി മാറ്റുക എന്ന ഹീനകൃത്യമാണ് ഇവിടെ ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്നത്….. ഉതിഷ്ടിത ജാഗ്രത.. പ്രപവര്യാന്‍ നിബോധത.. !!

കല്ക്കട്ടയില്‍ 72 വയസ്സുള്ള ക്രിസ്ത്യന്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു ബംഗ്ലാദേശുകാര്‍ അറസ്റ്റ്ില്‍

പശ്ചിമ ബംഗാളിലെ റാണാഗട്ടില്‍ പളളിവക സ്‌കൂളിനോട് ചേര്‍ന്നുളള കോണ്‍വെന്റില്‍ വെച്ച് മാര്‍ച്ച് 14 ന് 71 വയസുളള കന്യാസ്ത്രയെ ബലാത്സംഗ ചെയ്ത പ്രതികളെന്നു കരുതപ്പെടുന്ന രണ്ടു ബംഗ്ലാദേശി സ്വദേശികളായ മുകുള്‍ ആലം (28), മുഹമ്മദ് മജിദ് (29) എന്നിവര്‍ അതിര്‍ത്തിയായ റായിഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുളള ഭാട്ടോള്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റിലായി. ഇവര്‍ രണ്ടു പേരുടെയും ചിത്രങ്ങള്‍ കോണ്‍വെന്റിലെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. സിഐഡി ഉദ്യോഗസ്ഥര്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് നോര്‍ത്ത് ദിനാജ്പൂര്‍ എസ്.പി എസ്.ഡബ്ല്യു. റേസ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതിനകം 17 പേര്‍ പിടിയിലായതായി പോലീസ് വെളിപ്പെടുത്തി.
കന്യാസ്ത്രീയുടെ ബലാത്സംഗത്തിന്റെ പേരില്‍ നിരപരാധികളായ പാവപ്പെട്ട ഹിന്ദുസംഘടനകളെ അപമാനിച്ചവര്‍ മാപ്പ് പറയുമോ..? കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ച സന്ദര്‍ഭത്തിലാണ് ഈ അറസ്റ്റുകള്‍ നടന്നത്. ഈ ഹീനകൃത്യത്തിന്റെ പേരില്‍ നിരവധി ക്രിസ്ത്യന്‍ മെത്രാന്മാരും, അച്ചന്മാരും, കന്യാസ്ത്രീകളും, രാഷ്ട്രീയ നേതാക്കന്മാരും, സാമൂഹ്യപ്രവര്‍ത്തകരും, മാധ്യമങ്ങളും എല്ലാം ആസൂത്രിതവും സംഘടിതവുമായി ഹിന്ദു സംഘടനകളെ അപമാനിച്ചിരുന്നു …ഖര്‍ വാപ്പാസി കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നുവരെ പല ബിഷപ്പുമാരും മന്ത്രിപുംഗവന്മാരും ആരോപിച്ചിരുന്നു….. കൊളളയുടെയും ബലാത്സംഗത്തിന്റെയും മറ്റും പേരില്‍ നീചമായ വര്‍ഗ്ഗീയവിദ്വേഷവും പകയും അസമാധാനവും അശാന്തിയും സൃഷ്ടിക്കുന്ന തരത്തില്‍ കുപ്രചരണങ്ങള്‍ക്കായി ദുരുപയോഗം ചെയ്തവര്‍ എത്ര വലിയ മഹാന്മാരായാലും ശരി അവര്‍ ഹിന്ദുസമൂഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോതിയോടും മാപ്പു പറയുകയാണ് ചെയ്യേണ്ടത്. പക്ഷെ, അന്യമതവിദ്വേഷപ്രചരണവും അക്രമവും എല്ലാം പാരമ്പര്യമായി വച്ചുപുലര്‍ത്തുന്നവരില്‍ നിന്നും ഇത്തരം മാന്യമായ പെരുമാറ്റങ്ങളും നടപടികളും ആരും പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് ഇക്കൂട്ടരുടെ പൂര്‍വകാല ചരിത്രം ജനങ്ങളെ പഠിപ്പിക്കുന്നത്. സ്വന്തം സഭയിലെ ഒരു പ്രായമായ കന്യാസ്ത്രീയുടെ ദുരവസ്ഥ പോലും തങളുടെ ദുഷ്ട്ട മതപരിവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കാന്‍ ആണ് അവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടുന്നതിനു മുന്‍പ് തന്നെ ഇങ്ങനെയെല്ലാം നുണകള്‍ പറഞ്ഞത്. കൂടാതെ ബംഗാളില്‍ നടന്ന സംഭവമായിട്ടുകൂടി ബംഗാള്‍ മുഖ്യ മന്ത്രി മമതാ ബാനര്‍ജിയെ സഭയുടെ ആക്രമണങ്ങളില്‍ നിന്നും വിദഗ്ദ്ധമായി ഒഴിവാക്കിയിട്ട് മോദിയെ ആണ് ഇവര്‍ കുറ്റപ്പെടുത്തിയത് … ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകള്‍

ക്രൈസ്തവ സഭകളുടെ  നേതൃത്വത്തില്‍ കൊല്‍ക്കട്ടയില്‍ നടന്ന പ്രതിഷേധ പ്രകടനം

ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കൊല്‍ക്കട്ടയില്‍ നടന്ന പ്രതിഷേധ പ്രകടനം

ദുരുദ്ദേശപരമായും മനപ്പൂര്‍വ്വമായും ഹിന്ദുക്കളേയും ഹിന്ദു സംഘടനകളേയും നേതാക്കളേയും നരേന്ദ്ര മോദി സര്‍ക്കാരിനേയും അപമാനിക്കാന്‍ ശ്രമിച്ചതിനും, രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്കും മതധ്രുവീകരണത്തിനും ശ്രമിച്ചതിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ കേസ് എടുക്കുകയാണ് ചെയ്യേണ്ടത് ..മാര്‍ പവ്വത്തിലിനെ പോലെ ഉള്ളവര്‍ വര്‍ഗീയ വിഷം ആണ് തുപ്പുന്നത് ..ഓരോ ദിവസവും ഇവര്‍ ഹിന്ദുക്കളെ അപമാനിക്കുക ആണ് … ഇക്കൂട്ടരുടെ ഇടയലേഖനങ്ങള്‍ തന്നെ ഇത്തരം ദുഷ്പ്രചരണത്തിന്റെയും സമൂഹത്തില്‍ വര്‍ഗ്ഗീയചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാനുദ്ദേശിച്ചുമുളള കലാപാഹ്വാനങ്ങളാണെന്ന് കാണാം.

About Managing Editor

Leave a Reply