Home / News / Features / കഴിഞ്ഞ 2018 കേരള ബഡ്ജറ്റിലെ പൊളളയായ പ്രഖൃാപനങ്ങളും ഇന്നത്തെ സതൃാവസ്ഥയും……

കഴിഞ്ഞ 2018 കേരള ബഡ്ജറ്റിലെ പൊളളയായ പ്രഖൃാപനങ്ങളും ഇന്നത്തെ സതൃാവസ്ഥയും……

# തുറമുഖ വികസനത്തിന് 584 കോടിരൂപ*

വികസിപ്പിച്ച തുറമുഖം ഏതെന്നു അറിയണം എന്നുണ്ട്!

# വൈറ്റില മൊബിലിറ്റി ഹബ്ബിന് സമാനമായ ബസ് ഹബ്ബ് കോഴിക്കോട് നടപ്പാക്കും.

ഹബ്ബ് എന്തായി?

# വയനാട് കാപ്പി ബ്രാൻഡഡ് ആയി മാർക്കറ്റിൽ എത്തിക്കും.

ഏത് ചന്തയിൽ പോയാൽ കിട്ടും എന്നറിഞ്ഞാൽ കൊള്ളാം?

# കൊച്ചി മെട്രോ, പേട്ട മുതൽ എസ്.എൻ ജംക്ഷൻ വരെ നീട്ടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കും

വല്ല നടപടിയും?

# ഓർഗാനിക് കൃഷിക്ക് 10 കോടി രൂപ. ഈ സാമ്പത്തിക വർഷം 3 കോടി മരത്തൈകൾ നടും

നട്ടു കാണും അല്ലെ?

# ചന്ദിരൂരിൽ മാലിന്യ നിർമ്മാർജന പ്ലാൻറ് നിർമ്മിക്കാൻ 5 കോടി രൂപ അനുവദിച്ചു.

നിർമ്മാണ പ്രവർത്തനം വല്ലതും ?

# സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിലാണെന്ന് കൊണ്ട് സർക്കാർ കേരള അഗ്രോ ബിസിനസ് കമ്പനി സ്ഥാപിക്കും.

സ്ഥാപിച്ചോ?

# TransGender സമൂഹങ്ങൾക്ക് 10 കോടി രൂപ വകയിരുത്തും. ജില്ലാ കേന്ദ്രങ്ങളിൽ സേഫ് ഹോമുകൾ സ്ഥാപിക്കും

എവിടെയൊക്കെ സ്ഥാപിച്ചു?

# വനിത സുരക്ഷയ്ക്ക് 50 കോടി രൂപ അനുവദിച്ചു

അത് മതില് പണിത് തീർന്നു കാണും!

# പൊതു ടോയ് ലെറ്റുകൾ നിർമ്മിക്കും. എണ്ണക്കമ്പനികളുമായി ചർച്ച ചെയ്ത് ടോയ് ലെറ്റുകൾ മെച്ചപ്പെടുത്തും.

എന്തെങ്കിലും നടപടി ഉണ്ടായോ.. ചർച്ച നടന്നോ?

# എറണാകുളത്ത് ഷീ ലോഡ്ജുകൾ സ്ഥാപിക്കും.

ഈയടുത്തെങ്ങാനും പ്രതീക്ഷിക്കാമോ?

# നിർഭയ വീടുകൾക്ക് 5 കോടി രൂപ

ഒന്നും പറയാൻ ഇല്ല!

# Uber മാതൃകയിൽ സംസ്ഥാനത്ത് ആംബുലൻസുകൾ

ഇങ്ങനെ ഒരു ആംബുലൻസ് എവിടെയെങ്കിലും കണ്ടതായി അറിവുണ്ടോ?

# ഓരോ പഞ്ചായത്തിലും പാലിയേറ്റീവ് നെറ്റ് വർക്ക് ഉപയോഗപ്പെടുത്തും

നടന്നു കാണും അല്ലെ?

# മലബാർ ക്യാൻസർ സെൻററിനെ ആർസിസിക്ക് സമാനമാക്കും. എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി. എല്ലാ താലൂക്കുകളിലും ട്രോമ കെയ‍ര്‍ യൂണിറ്റുകള്‍ ആരംഭിക്കും.

ഏതെങ്കിലും താലൂക്കിൽ വിട്ടു പോയെങ്കിൽ പറയണം കേട്ടോ

# വിശപ്പ് രഹിത കേരളം” നടപ്പിലാക്കും. ഇതിനായി 20 കോടി വകയിരുത്തി.

ഇങ്ങനെ ഒരു പദ്ധതി ആരുടെയെങ്കിലും അറിവിൽ.. നമ്മുടെ ചുറ്റുവട്ടം കണ്ടതായി അറിവുണ്ടോ?

About Managing Editor

Leave a Reply