Home / Essays / കേജ്‌രിവാളിനു പിന്തുണയുമായി പായുന്ന കേരളാ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്…

കേജ്‌രിവാളിനു പിന്തുണയുമായി പായുന്ന കേരളാ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്…

ഒരു ആപ്പ് സ്ഥാപക നേതാവിന്റെ ആത്മരോഷംfacebook_article

പ്രൊഫ. ഇ.ജി. ഗോപാലകൃഷ്ണ പണിക്കര്‍

പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭുഷനെ ഒതുക്കാനുള്ള ശ്രമം കേജ്‌രിവാള്‍ അന്നേ തുടങ്ങിയതാണ്, കേരളത്തില്‍ നിന്ന് ഏഴു പേരാണ് പാര്‍ട്ടി തുടങ്ങാന്‍ ഡല്‍ഹിയില്‍ എത്തിയത്. ആരെയും സംസാരിക്കാന്‍ അനുവദിച്ചില്ല, കാരണം കേരളത്തില പാര്‍ട്ടി ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് പ്രശാന്ത് ഭുഷന്‍ ആണ് എന്നതുതന്നെ…! അന്നേ പരമാവധി കുത്തിതിരിപ്പുകള്‍ ഉണ്ടാക്കി തമ്മിലടി

ലേഖകന്‍ : പ്രൊഫ. ഇ.ജി. ഗോപാലകൃഷ്ണ പണിക്കര്‍

ലേഖകന്‍ : പ്രൊഫ. ഇ.ജി. ഗോപാലകൃഷ്ണ പണിക്കര്‍

ഉറപ്പക്കിയത്, എങ്ങനെ ആണെന്നു മനസാക്ഷിയോടു ചോദിക്കുക. കേരളത്തില്‍ നിന്നും, തമിഴ്‌നാട്ടില്‍ നിന്നും ആരെയും ദേശീയ സമിതി മീറ്റിംഗിലേക്കു വിളിച്ചില്ല. സാറാ ടീച്ചറെ വിളിക്കാത്തതില്‍ ടീച്ചര്‍ക്ക് പരിഭവം ഇല്ലങ്കില്‍ മലയാളിക്ക് രോഷം ഉണ്ട്. പാര്‍ട്ടി ആരംഭിക്കാനുള്ള തീയതി തീരുമാനിച്ച യോഗത്തില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നു. ‘ചബിസ് നവംബര്‍’ എന്നു തീരുമാനിച്ചപ്പോള്‍ ഹാരിലാല്‍ എന്നോടുപറഞ്ഞു ”അയ്യോ അതു ബോംബെ അറ്റാക്കിന്റെ തീയതിയാണ് അത് വേണോ?” എന്ന്. ഞാന്‍ അത് എഴുനേറ്റു നിന്ന് പറഞ്ഞപ്പൊള്‍ യോഗേന്ദ്ര യാദവ് ഉടന്‍ വ്യക്തമാക്കി, ”അന്നാണ് മഹാനായ അംേബത്കര്‍ ഭാരതത്തിന്റെ ഭരണഘടന തയാറാക്കി ലോകത്തിനു നല്കിയത്, നമുക്കന്നു തന്നെ പാര്‍ട്ടി തുടങ്ങണം! സത്യത്തില്‍ കുളിരുകോരി! കാരണം സംവരണം എന്ന മര്‍മപ്രധാനമായ ചോദ്യത്തില്‍ നിന്നും കേജ്‌രിവാള്‍ എന്നും ഒഴിഞ്ഞുമാറി! സംവരണ വിരുദ്ധ സമരത്തില്‍ അദ്ദേഹം പങ്കെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ഞാന്‍ തന്നെ ചോദിച്ചപ്പോള്‍ ചിരിച്ചുകോണ്ട് വിഷയം മാറ്റി. അടിസ്ഥാന വിഷയങ്ങളില്‍ യോഗേന്ദ്രയുടെ കാഴ്ചപ്പാടുകള്‍ പാര്‍ട്ടിക്ക് ആശയ അടിത്തറ നല്കി. അതാണ് ധാരാളം അപമാനം പേറിയിട്ടും പാര്‍ട്ടിയില്‍ തുടര്‍ന്നത് .തമിള്‍നാട്ടില്‍ നിന്നും ബാലചന്ദ്രന്‍ മുതലായവര്‍ പാര്‍ട്ടിയുടെ പേരും, തെക്കുള്ളവരെ അപമാനിക്കുന്ന രീതിയും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ തമിഴില്‍ പേരിടും എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പിന്തുണച്ചു ഡി.എം.കെ എന്നു ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തമിള്‍നാട്ടില്‍ മനസ്സിലാവില്ല തി.മു.ക എന്നുപറയണം എന്നു പറഞ്ഞു, പക്ഷേ അവര്‍ യാതൊരു നീതി ബോധവും ഇല്ലാതെ അവരെ പുറത്താക്കി ! പിന്നീടു ഉദയകുമാര്‍ എളിയ മക്കള്‍ കച്ചി (കക്ഷി) എന്നു പേരിട്ടു. പക്ഷേ അന്തസ്സുള്ളതുകൊണ്ട് പിന്നീട് പാര്‍ട്ടി വിട്ടു. ഡല്‍ഹിക്ക് പുറത്ത് ശരിയായ നിലപാടിനാണ് ഭുരിപക്ഷം എന്നറിയാവുന്ന കൊണ്ട് ഇപ്പോഴും രാജിവക്കുന്നില്ല. കോടതി എന്തു തീരുമനിക്കും എന്ന് നോക്കാം. എന്നെ ഫോണിലൂടെ വിളിച്ചു പുറത്താക്കി നോക്ക് എന്നാണല്ലോ തീട്ടുരം! നേരത്തെ സസ്‌പെന്റ് ചെയ്തവര്‍ ഇവിടെത്തന്നെ ഉണ്ടോ? എല്ലാ സംസ്ഥാനങ്ങളിലും ഒന്നിലധികം ഗ്രൂപ്പ് ഉണ്ടാക്കി രണ്ടുകൂട്ടര്‍ക്കും പറയാനുള്ളതും അയാള്‍തന്നെ പറഞ്ഞു ചെയ്യിച്ചതും ആയ സ്റ്റിങ്ങുകളും വാങ്ങി വച്ച്, ഹിറ്റ്‌ലറും ഇന്ദിരാ ഗാന്ധിയും തുടങ്ങി സകല ഹൈക്കമാണ്ടും ചെയ്യുന്നപോലെ അതിലെ ഏറ്റവും മോശക്കാരെ പിന്തുണയ്ക്കും . അവര്‍ക്കേ നല്ല തറപ്പണിയും അനുസരണയും വശം കാണുകയുള്ളൂ ഇതു കാണിച്ച് ഞാന്‍ അരവിന്ദിന് സ്‌നേഹപൂര്‍വം കത്തിട്ടിരുന്നു, മറ്റാരെങ്കിലുമണോ ചരടു വലിക്കുന്നതെന്നറിയാന്‍ വേണ്ടിക്കൂടി ആയിരുന്നു അത്. ഇപ്പോഴും ആരോടാണ് അരവിന്ദ് എന്നെ സസ്പന്റു ചെയ്യാന്‍ പറഞ്ഞതെന്ന് മനസിലായിട്ടില്ല. ഏതായാലും സത്യം പുറത്തുവരാന്‍ സാഹചര്യം ഉണ്ടായതു എന്റെ നാടിന്റെ നന്മാകൊണ്ടാണ്, ഭഗത് സിംഗിന്റെയും, മഹത്മാജിയുടെയും പതിനായിരക്കണക്കിനു ധീര ദേശാഭിമാനികളുടെയും ത്യാഗം കൊണ്ടാണ്. അതുകൊണ്ട് അരവിന്ദിന്റെ നല്ല പുസ്തകത്തില്‍ കയറാന്‍ താല്‍പ്പ ര്യം ഉണ്ടെങ്കില്‍ എതിര്‍ക്കുന്നവരെ ഒക്കെ ചീത്ത വിളിക്കുക. മലയാളത്തില്‍ പോര ഹിന്ദിയില്‍, അറിയില്ല എങ്കില്‍ അയാള്‍ വിളിച്ചതെറി നെറ്റില്‍ ഉണ്ട് എന്റെ പോസ്റ്റിന്റെ ഹിന്ദി പരിഭാഷ സഹിതം അയക്കുക ഇവിടുത്തെ രാഷ്ട്രീയക്കാരുടെ തറപ്പണികള്‍ പോര തോക്കും കാണിക്കണം. പക്ഷെ കേരളത്തില്‍ ഈ പരിപ്പുവേകാന്‍ പാടാണ്. മഹാനായ അയ്യങ്കാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പിസ്വാമികളും നേതൃത്വം കൊടുത്ത നവോസ്ഥാനത്തിന്റെ അലയടികളും അന്തര്‍ധാരകളും എന്നും നന്മയുള്ളവരെ പ്രചോദിപ്പിക്കുന്നു. ഇത്രയൊക്കെയാണെങ്കിലും അവിടെ ചെന്നാല്‍ നിങ്ങള്‍ക്ക് വാഴമൂട്ടിലാണ് കഞ്ഞി, സംശയം ഉണ്ടെങ്കില്‍ കൊണ്‍ഗ്രസ്സുകാരോട് ചോദിക്ക . പിന്നൊരു ഗുണം കല്ലും നെല്ലും തിരിയാന്‍ ഇതു സഹായിക്കും.
‘നിങ്ങള്‍ സത്യം അറിയണം അത് നിങ്ങളെ മോചിതരാക്കും’ : ജോണ്‍ 8:32
അരുവിക്കരയില്‍ സ്ഥാനാര്‍ഥിയുമായി വാ നമുക്കുകാണം. അതിനു മുന്‍പേ കോടതി ഇടപെട്ടു ഭാരതത്തിന്റെ അഭിമാനം കാത്താല്‍ നമുക്ക് മുന്നേറാം. അഭിമാനത്തോടെ അന്തസ്സുള്ള ഭാരതീയനും പട്ടാളക്കാരനുമായ അഡ്മിറല്‍ രാംദാസിനെ അപഹസിച്ച് പുറത്താക്കി. ഈ പണി കടുത്ത ആഴിമതിക്കാര്‍ പോലും കാണിക്കാന്‍ മടിക്കും. ‘ജഡ്ജിയെ മാറ്റി കേസ്സ് ജയിക്കാന്‍ മുഷറഫ് നോക്കിയിട്ടുനടന്നില്ല, പാക്കിസ്താനില്‍ പോലും…’
അറുപത്തേഴു സാമാജികരും ശിങ്കിടികളും കൂടി ജനാധിപത്യത്തെ കശാപ്പൂ ചെയ്യുന്നത് കണ്ട് ഊറ്റം കൊള്ളൂന്നവരെ ആരും മാനിക്കില്ല. സ്ഥാനമോഹികള്‍ എന്നുതിരിച്ചറിഞ്ഞു തന്നെ ചിലപ്പോള്‍ ഉപയോഗിക്കും.

ഈ അരവിന്ദ് കെജരിവാള്‍ എന്തെ ഇങ്ങനെ? എന്തൊക്കെ പ്രതീക്ഷകളായിരുന്നു…?

അഴിമതിയുടെ അപമാനത്തില്‍നിന്ന് തല ഉയര്‍ത്താന്‍ .ലക്ഷകണക്കിന്, പാവം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കും എന്നൊരു പ്രതീക്ഷയെങ്കിലും കൊടുക്കാന്‍. ജാലിയന്‍ വാലാബാഗില്‍ ജീവന്‍ ബലി അര്‍പ്പിച്ച പതിനായിരങ്ങളെ ഓര്‍ക്കുമ്പോള്‍ മഹാത്മജിയെ, ഭഗത് സിംഗിനെ, നേതാജിയെ സ്മരിക്കുപേമ്പാള്‍. ഒരു രണ്ടാം സ്വതന്ത്ര്യ സമരം എന്ന് നാമെല്ലാം ധരിച്ചു! പറഞ്ഞു പരത്തി ! ഡല്‍ഹിയിലെ ജനം അതെല്ലാം വിശ്വസിച്ചു ചില പേയ്‌മെന്റ്് സീറ്റും കള്ളനാണയങ്ങളും, നാം പൊറുത്തു. ഒരു മഹനീയ

അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത്ഭൂഷണ്‍, യോഗേന്ദ്ര യാദവ്

അരവിന്ദ് കെജ്‌രിവാള്‍, പ്രശാന്ത്ഭൂഷണ്‍, യോഗേന്ദ്ര യാദവ്

ലക്ഷ്യം നമ്മെ നയിച്ചു, ജനാധിപത്യത്തെ ചവുട്ടി പുറത്താക്കാനും, പ്രൊഫ: യോഗേന്ദ്രയേയും കൂട്ടേരയും ജന മനസിനെയും ഇങ്ങനെ അപമാനിക്കാനിക്കാന്‍ ഇത്ര തിരക്കെന്തിനായിരുന്നു? മലയാളിക്ക് മനസിലാക്കുവാന്‍ അല്പം ബുദ്ധിമുട്ടാണ്, മഹാനായ അയ്യങ്കാളിയും, ശ്രീനാരായണ ഗുരുവും ചട്ടംമ്പി സ്വാമികളും ഉഴുതോരുക്കിയ കേരള നവോഥാനത്തിന്റെ അടിത്തറ വളരെ ശക്തമാണ്. ധാരളം പുഴുക്കുത്തുകളും, ക്ഷുദ്ര ജീവികളും അതിനുമുകളില്‍ കയറി എങ്കിലും? മുംബയ് അധോലോകവും, ഡല്ഹി മാഫിയകളും ഹരിയാന ഗ്രാമ പഞ്ചായത്തും, നമുക്ക് ഉള്‍ക്കൊള്ളാന്‍ ശ്ശി പാടാണ്, പാര്‍ശ്വവല്‍ക്‌രിക്കപ്പെട്ടവരെ യും എതിര്‍ക്കുന്നവരെയും, നികൃഷ്ടമായ തെറി വിളിക്കാന്‍ അഭ്യസ്തവിദ്യര്‍ക്കെങ്കിലും ബുദ്ധിമുട്ടാണ്. സ്റ്റിങ്ങ് കേള്‍ക്കാന്‍ ഞാന്‍ പറയുന്നില്ല. അത്രയ്ക്ക് അപമാനകരമാണ് അത് ഞാന്‍ പിന്നെ പറയാം. ‘സത്യം അറിയണം അതു നിങ്ങളെ മോച്ചിതരാക്കും. ബൈബിള്‍ ജോണ്‍ 8:32)

താഴെ പറയുന്ന വസ്തുതകള്‍ വിമര്‍ശിച്ച് പരിഗണിക്കുമോ?

  • എ.എ.പി അമ്പതു ലക്ഷത്തിന്റെ നാലു ചെക്കുകള്‍ മാറിയത് 31/ 03/ 2014.
  • 28/ 03/ 2015 മുന്‍ കൊടുക്കല്‍ വാങ്ങലിന്റെ ധാരണകള്‍ എന്തൊക്കെ?
  • പാര്‍ട്ടിയെ ഡല്‍ഹിയില്‍ പല്ലും നഖവും ഇല്ലാതെ തളച്ചിട്ട് ഒതുക്കാന്‍ ഒള്ള ശ്രമത്തി ന്റെ ഭാഗം എന്നുകരുതികൂടെ?
  • അടുത്ത ഗഡു ഈ മാര്‍ച്ച് 31 നു മുന്‍പേ കിട്ടണം എങ്കില്‍ കളം ശുദ്ധമാക്കണം പ്രശാന്ത് ഭുഷനെയും കുട്ടരെയും അപഹസിച്ച് ഒഴിവക്കിയെപറ്റു!
  • ജനത്തെ പറ്റിക്കുന്ന പോലെ കോടികള്‍ ഇറക്കുന്നവരെ പറ്റിക്കാനവില്ല വിവരം അറിയും.
  • അഡ്മിറല്‍ രാംദാസ് അന്തസ്സുള്ള ഭാരതീയനാണ.് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ നേരത്തെ തീരുമാനിച്ചു.

എ.കെ 47 പോലെ ക്യാമറ പിടിച്ചുകൊണ്ടാണ് എ.കെ യുടെ നില്‍പ്പ്. കൌണ്‍സില്‍ അംഗമല്ലാത്ത 67 സാമാജികരും ശിങ്കിടികളും ചേര്‍ന്നാലും ചിലപ്പോള്‍ പ്രശ്‌നം ആവാം. കാരണം ഡെല്‍ഹിക്കു പുറത്തുള്ള സകല എ.എ.പി കാര്‍ക്കും കഞ്ഞി വാഴ മൂട്ടില്‍ തന്നെയായിരിക്കും.
ഈ രാജ്യത്ത് മഹാനായ അംബേദ്കര്‍ തയാറാക്കുകായും പക്കീല്‍വാല മുതലുള്ള പ്രഗല്‍ഭര്‍ വ്യാഖ്യാനിക്കുകയും ചെയ്ത ഭരണഘടന ഉണ്ട് നമുക്ക് കാണാം.

About Managing Editor

Leave a Reply