Home / Essays / കോഴി കട്ടവന്റെ തലയിലെ പൂട

കോഴി കട്ടവന്റെ തലയിലെ പൂട

രഞ്ജിത് ഗോപാലകൃഷ്ണൻ

റോബർട്ട് വാദ്ര മുൻകൂർ ജാമ്യം തേടേണ്ടി വന്നത്, പ്രിയങ്ക ‘ഗാന്ധി’യെ രാഷ്ട്രീയമായി വേട്ടയാടുന്നതിന്റ്റെ ഭാഗമായാണന്ന് പറയാൻ കാത്തിരിക്കുന്ന കോൺഗ്രസ്സുകാരോടും, അവരുടെ മൂട് അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് താങ്ങാമെന്ന് സ്വപ്നം നെയ്യുന്ന കമ്മികളോടും കൂടി ..

റോബർട്ട് വാദ്രയെ അറസ്റ്റ് ചെയ്യുമെന്ന് ഒരു അന്വേഷണ ഏജൻസികളും ഇതേവരെ പറഞ്ഞിട്ടില്ല. പിന്നെ എന്താവും കാര്യം എന്ന് ചോദിച്ചാൽ, ‘കോഴിയെ കട്ടവൻ, തലയിൽ പൂട തപ്പു’മെന്ന് പറഞ്ഞപോലെയാണ് ഈ ജാമ്യം തേടൽ..!!!

നമ്മുടെ അന്വേഷണ ഏജൻസികൾ രാജ്യത്തെ കൊള്ളയടിച്ച കുറേ കള്ളപ്പണക്കാരുടെയടക്കം പിന്നാലെയാണ്. കിങ്ങ്ഫിഷർ മുതലാളി, വിജയ് മല്യയുടെ നിലവിളിച്ചു കൊണ്ടുള്ള ഇന്ന് രാവിലത്തെ ട്വീറ്റ് കണ്ടു കാണുമല്ലോ?.. നീരവ് മോദി, ജീവനും കൊണ്ട് ഓട്ടത്തിലാണ്. അയാളുടെ അളിയൻ ചോംക്സി വേറെ ഏതോ രാജ്യത്തെ പാസ്പോർട്ട് സംഘടിപ്പിച്ചു ഒളിവിലാണ്.

ഈ വിദ്വാന്മാരൊക്കെ മദാമ്മ സർക്കാരിന്റെ കാലത്ത് പൊന്നും വിലയുള്ള മാന്യന്മാരായി നമ്മുടെ രാജ്യത്ത് വിലസിയവരാണന്ന് ഓർക്കണം. ഇതിലൊരുത്തന്റ്റെ ഡയമണ്ട് ഷോറൂം ഉത്ഘാടനം ചെയ്തത് മറ്റാരുമല്ല, ‘ഭാവി പ്രധാനമന്ത്രി’, രാഹുൽ ഗാന്ധി തന്നെ. അതിന്റെ ഐശ്വര്യമാണോന്നറിയില്ല, ഉടമസ്ഥനായി അറിയപ്പെടുന്ന നീരവ് മോദിയും പെട്ടു. സത്യത്തിൽ, ഇതിന്റെ ഉടമ ‘മരുമോനാ’ണ്. മൗറീഷ്യസ് വഴിയൊക്കെ നടത്തിയ ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കലായിരുന്നത്രേ.

ഏതായാലും മോദി വന്ന ശേഷം, പ്രത്യേകിച്ചും നോട്ട് നിരോധനത്തിന് ശേഷം, കള്ളപ്പണക്കാർക്ക് ഇതത്ര നല്ല രാജ്യമായി തോന്നിയില്ല.. ഓരോരുത്തരായി സ്ഥലം കാലിയാക്കി.

പക്ഷേ ഏജൻസികൾ വിട്ടില്ല. ഓരോരുത്തരെയായി നോട്ടമിട്ടു.. മല്യയും, നീരവുമൊക്കെ ഓട്ടം തൂടങ്ങിയതങ്ങനെയാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് നിഷ്ക്കർഷിക്കുന്ന നമ്മുടെ നിയമ സംവിധാനത്തിൽ വളരെ സൂക്ഷമതയോടെയാണ് അന്വേഷണ ഏജൻസികൾ നീങ്ങിയത്. അങ്ങനെയാണ്, അഗസ്ത വെസ്റ്റ് ലാൻഡ് അഴിമതിയും, ഐസിഐസിഐ ബാങ്ക് അഴിമതിയും, കള്ളപ്പണ വെളുപ്പിക്കൽ മാഫിയയും ഒക്കെ വെളിച്ചത്തായത്. അതിന്റെ ഭാഗമായി നടന്ന അന്താരാഷ്ട്ര അന്വേഷണങ്ങളുടെ പരിണാമമാണ്, ക്രിസ്ത്യൻ മിഷേലിന്റ്റെ അറസ്റ്റും, ഇപ്പോൾ രണ്ടു കള്ളപ്പണ വെളുപ്പിക്കൽ ഏജന്റുമാർ പിടിയിലായതുമെല്ലാം.

ഏത് അഴിമതിയുടെ വേര് തേടി പോയാലും അത് ഒരൊറ്റ ‘കുടുംബ’ത്തിലേക്ക് നീളുന്ന അത്ഭുതകരമായ (സ്വാഭാവികമായ!) കാഴ്ച കൂടിയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അന്വേഷണം അതിന്റെ അടുത്ത ഘട്ടത്തിൽ തന്റ്റെ നേരെയും തിരിയുമെന്നുള്ള ആ സ്വാഭാവിക അറിവാണ്, ഇന്ന് റോബർട്ട് വാദ്ര യെ മുൻകൂർ ജാമ്യത്തിന് പ്രേരിപ്പിച്ചതും. തോറ്റ് തൊപ്പിയിട്ട് നിൽക്കുന്ന യുപിയുടെ ചുമതലയിൽ, പ്രിയങ്കയെ ജനറൽ സെക്രട്ടറിയാക്കി ഇറക്കുമതി ചെയ്തതും, ഇതെല്ലാം മുൻകൂട്ടി കണ്ടു തന്നെ.

ഏതായാലും കളി തുടങ്ങി.. ഇനി വരാൻ പോകുന്ന ദിവസങ്ങളിൽ പലവിധ ‘അസഹിഷ്ണുത’കൾ രാജ്യത്ത് തലപൊന്തിക്കും..

About Managing Editor

Leave a Reply