Don't Miss
Home / Poem / ഗാനം

ഗാനം

കാണാതെ പോയി നീയൊരുമാത്രയെന്റെയീ കണ്ണീരുനുള്ളിലെ മൗനം കേള്‍ക്കാതെ പോയി നീയൊരുനേര്‍ത്ത തേങ്ങലില്‍ കരള്‍ കിതപ്പാറ്റുന്ന ഗാനം. പുഞ്ചിരി തൂകിയ പുലരികള്‍ പിന്നെയും പുണരാന്‍ മടിക്കുന്ന നേരം പുഞ്ചവയല്‍ക്കിളി പാടുന്ന പാട്ടിലെ പുതിയ പ്രതീക്ഷകള്‍ ശോകം. ആലിലക്കൈകളെ പിച്ച നടത്തുന്ന ആകാശമേഘ മന്ദാരം ആരെയോ തേടിത്തിരഞ്ഞു കൊണ്ടിപ്പൊഴും ആടി മാസത്തിരുവാരം. ചന്ദനം ചാലിച്ച പൂണൂല്‍ നിലാവിന്റെ ചുണ്ടിലെപ്പാട്ടിന്റെയീണം ചേക്കേറുവാനൊരു ചില്ല തിരയുന്ന ചാതകപ്പക്ഷിയ്ക്കു നീഡം. താനേ തുറക്കുന്ന ജാലകപ്പാളികള്‍ തേടുന്നതേതു സുഗന്ധം താരാട്ടു പാടിയൊരമ്മതന്‍ നെഞ്ചിലെ തെളിനീര്‍ക്കിനാവിന്റെ ദുഗ്ദ്ധം. മനോജ് മനയില്‍

Review Overview

Best

Summary : കാണാതെ പോയി നീയൊരുമാത്രയെന്റെയീ കണ്ണീരുനുള്ളിലെ മൗനം

User Rating: 2.85 ( 2 votes)
0

കാണാതെ പോയി നീയൊരുമാത്രയെന്റെയീ
കണ്ണീരുനുള്ളിലെ മൗനം
കേള്‍ക്കാതെ പോയി നീയൊരുനേര്‍ത്ത തേങ്ങലില്‍
കരള്‍ കിതപ്പാറ്റുന്ന ഗാനം.

പുഞ്ചിരി തൂകിയ പുലരികള്‍ പിന്നെയും
പുണരാന്‍ മടിക്കുന്ന നേരം
പുഞ്ചവയല്‍ക്കിളി പാടുന്ന പാട്ടിലെ
പുതിയ പ്രതീക്ഷകള്‍ ശോകം.

ആലിലക്കൈകളെ പിച്ച നടത്തുന്ന
ആകാശമേഘ മന്ദാരം
ആരെയോ തേടിത്തിരഞ്ഞു കൊണ്ടിപ്പൊഴും
ആടി മാസത്തിരുവാരം.

ചന്ദനം ചാലിച്ച പൂണൂല്‍ നിലാവിന്റെ
ചുണ്ടിലെപ്പാട്ടിന്റെയീണം
ചേക്കേറുവാനൊരു ചില്ല തിരയുന്ന
ചാതകപ്പക്ഷിയ്ക്കു നീഡം.

താനേ തുറക്കുന്ന ജാലകപ്പാളികള്‍
തേടുന്നതേതു സുഗന്ധം
താരാട്ടു പാടിയൊരമ്മതന്‍ നെഞ്ചിലെ
തെളിനീര്‍ക്കിനാവിന്റെ ദുഗ്ദ്ധം.

മനോജ് മനയില്‍

About Managing Editor

Leave a Reply