Home / Essays / Culture / ഘര്‍വാപസി ചരിത്രത്തിലെ അനിവാര്യത

ഘര്‍വാപസി ചരിത്രത്തിലെ അനിവാര്യത

കാ.ഭാ. സുരേന്ദ്രന്‍
സംസ്ഥാന സംഘടനാ സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം, കേരളം

മതപരിവര്‍ത്തന പ്രസ്ഥങ്ങള്‍ ആഗോളതലത്തല്‍ സ്ഥിരം ഒരു വ്യാപാര തന്ത്രമായും സാമ്രാജ്യസ്ഥാപനത്തിനു˜ ഉപകരണമായും നടത്തുന്നുണ്ട്. ചില ക്രൈസ്തവ സഭകളും മിക്കവാറും ഇസ്ലാമിക സംഘടനകളുമാണ് ഇതിന് പിന്നില്‍. മൂന്നു കാരണങ്ങളാണ് മതം മാറ്റുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ഒന്ന്, തങ്ങളുടെ മതമൊഴിച്ച് മറ്റെല്ലാം തെറ്റാണെന്ന വിശ്വാസം.

അതുകൊണ്ട് തെറ്റായ മതങ്ങളിലും വിശ്വാസങ്ങളിലും ജീവിക്കുന്നവരെ ശരിയിലേക്കു കൊണ്ടുവര ണം. രണ്ട്, സെമറ്റിക് മതങ്ങളുടെ വിശ്വാസമനുസരിച്ച് ഓരോ മനുഷ്യനും ജനിച്ചതുകൊണ്ടു തന്നെ പാപിയാണ്. ആദി പാപത്തിന്റെ ഫലം ഇതുവരെ ജനിച്ചുമരിച്ച എല്ലാവരിലും പതിഞ്ഞിട്ടുണ്ട്. ജനിക്കാന്‍ പോകുന്ന കോടാനുകോടി മനുഷ്യരിലേക്കും, ലോകമുളള കാലത്തോളം, അതിന്റെ ദംഷ്ട്രം നീളുകയും ചെയ്യും. ഇതിണ്‍നിന്ന് ആര്‍ക്കെങ്കിലും രക്ഷ വേണമെങ്കില്‍ അവര്‍ പറയുന്ന മതത്തില്‍ വിശ്വസിക്കുകയും ദൈവത്തെ ആരാധിക്കുകയും മറ്റു ദൈവങ്ങളെ ഉപേക്ഷിക്കുകയും വേണം. പാപികളെ ദൈവത്തിലേക്ക് എത്തിക്കുക എന്ന ദുഷ്‌ക്കരമായ പ്രവൃത്തിയാണ് മതപരിവര്‍ത്തത്തിലൂടെ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്നാമത്തെ കാരണം അധികാരം നേടാനുന്നുളള ഏറ്റവും നല്ല ഉപകരണമാണ് മതവ്യാപാരം എന്നുളളതാണ്.

ക്രിസ്തുവയ്യഷം മൂന്നാം നൂറ്റാണ്ടിന് അവസാനമാണ് മതത്തിന്റെ വ്യാപാരസാധ്യത റോമാ ചക്രവര്‍ത്തിക്കു മനസ്സിലായത്. അപ്പോള്‍ മുതല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. പിന്നീട് സൗദി അറേബ്യയില്‍ ഇസ്ലാംമതത്തിന്റെ ഉത്ഭവം തന്നെ രാഷ്ട്രീയാധികാരവും മതാധികാരവും ഒന്നാകുന്ന രസതന്ത്രത്തിലൂടെയാണ്. അധികാരവും സമ്പത്തും നേടാനുളള എളു?പ്പവഴിയാണ് മതപരിവര്‍ത്തനത്തിലൂടെ തുറന്നുകിട്ടിയത്.

കഴിഞ്ഞ™ 2000 കൊല്ലത്തെ ചരിത്രം മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയവും സാംസ്‌കാരിവുമായ മാനങ്ങളെ തുറന്നുകാട്ടുന്നു. ലോകമാനവികതയെയും സംസ്‌ക്കാരങ്ങളെയും തകര്‍ത്തു മുന്നേറി. രാഷ്ട്രങ്ങളെ തകര്‍ത്തു. പ്രാചീന സംസ്‌കാരങ്ങള്‍ƒപലതും കടപുഴകി. ജനരീതികള്‍ ഇല്ലാതായി. കൂട്ടകുരുതികള്‍ പതിവായി. വംശീയ ഉന്ദൂലനം എല്ലാ ഭൂഖണ്ഡങ്ങളിലും അരത്മേറി. പുതിയ അധികാരകേന്ദ്രങ്ങള്‍ സംജാതമായി. പുരോഹിതന്മാരും മതമേലധ്യക്ഷന്മാരും സമ്പന്നരായി. ഓരോ രാഷ്ട്രത്തിലും നിലനിന്നിരുന്ന തനതു നാഗരികതകളെ തകര്‍ത്തു. ആചാരങ്ങളെയും മൂല്യങ്ങളെയും ഇല്ലാതാക്കി. ആ പ്രദേശങ്ങളിലെ ജനസമൂഹത്തെ സമ്പൂര്‍ണ്ണമായും അടിമകളും വിശ്വാസികളുമാക്കി.

ഇത്തരം അട്ടിമറികളിലൂടെ വളരെ ലഘുവായ ഒരു ചിത്രണമാണ് ബിഷപ്പ് ഡസ്മണ്ട് ടുട്ടുവിന്റേത്. മതവാദികള്‍ക്കും സാമ്രാജ്യത്വശക്തികള്‍ക്കും സമ്പൂര്‍ണ്ണമായും തകര്‍ക്കാന്‍ പറ്റാത്ത രണ്ടു പ്രദേശങ്ങളെ ഭൂമുഖത്തുളളു. ഭാരതവും ചൈനയുമാണത്. കുറെയൊെക്ക പരിക്കുകള്‍ ഏറ്റിട്ടുണ്ടെങ്കിലും ഇവ ഇന്നും തലയെടുത്തു നില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഘര്‍ വാപസി ചര്‍ച്ച ചെയ്യേണ്ടത്.

ഇതിന്റെ അനിവാര്യത ബോധ്യപ്പെടാന്‍ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ മൂന്നു സംസ്ഥാനങ്ങളുടെ ജനസംഖ്യാ കണക്കുമാത്രം മതിയാകും. 1901 ലെ സെന്‍സസ് പ്രകാരം നാഗാലാന്റില്‍ 0.59% ക്രിസ്ത്യന്‍ മത വിഭാഗമുണ്ടായിരുന്നത് 2001ലെ കണക്കില്‍ 90.02% ശതമാനമാണ്.! മിസോറാമില്‍ മേഘാലയത്തില്‍ ഈ ജനസംഖ്യാനുപാതം ഇത്ര മൃഗീയമായി പരിണമിച്ചതെങ്ങനെ?

മതപരിവര്‍ത്തനത്തിലൂടെ മതംമാറ്റപ്പെട്ട പ്രദേശങ്ങളിലാണ് വിഘടനവാദം തലപൊക്കിയത്. മുമ്പു വിഭജിച്ചുപോയതും അത്തരം ÿസ്ഥലങ്ങള്‍ തന്നെ. മതംമാറ്റമെന്നത് മിക്കവാറും ചതിയിലൂടെയോ ചൂഷണത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ ആണ്. സാമൂഹിക സമത്വവാഗ്ദാനം, ദൗര്‍ബല്യങ്ങളെയും ദാരിദ്ര്യത്തെയും ഉപയോഗിച്ച്, കലാപകാലങ്ങളിലും വിദേശാക്രമണ കാലത്തും ഭീഷണിപ്പെടുത്തിയും ഒക്കെയാണ് ഈ മതംമാറ്റം മുഴുവനും നടന്നത്.

സാമൂഹികസമത്വം നല്‍കിയില്ല എന്നതിന് ഉദാഹരണമാണ് ദളിത ക്രൈസ്തവര്‍ എന്ന പ്രയോഗം. മതം മാറിവന്നവരെ ആദ്യം പുതുക്രിസ്ത്യാനികളെന്നും പിന്നീട് അവശക്രൈസ്തവരെന്നും ഇപ്പോള്‍ ദളിത് ക്രിസ്ത്യാനികളെന്നും വിളിക്കുന്നു. പേരുമാറിയതല്ലാതെ ദളിത്വം പോവുകയോ അഗവണ മാറുകയോ ചെയ്തില്ല.

സമത്വം മാത്രമേ തങ്ങളിലുളളു എന്നു വിളിച്ചുപറഞ്ഞ™ ഇസ്ലാംമതത്തില്‍ ജാതിയും ഉപജാതിയുമായി അനേകം കൂട്ടരുണ്ടെന്ന സത്യം ആ മതത്തിനു പുറത്തുളള പലര്‍ക്കുമറിയില്ല.
സവര്‍ണ്ണ ജാതിയും പിന്നോക്ക ജാതികളും ദളിതവിഭാഗങ്ങളും ഇസ്ലാമില്‍ ആമൂലാഗ്രം ഉണ്ട്. ഭാരതത്തിലൊന്നാകെ ഇസ്ലാമില്‍ നൂറിലധികം ജാതികളുണ്ട്. അതിലെ ഏറ്റവും ഉയര്‍ന്ന സവര്‍ണ്ണ ജാതിയാണ് തങ്ങള്‍ എന്നത്. ഈ ചതി മനസ്സിലാക്കിയവരാണ് ഇപ്പോള്‍ ഹിന്ദുമാതൃധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്ന ഒരു കൂട്ടര്‍.

മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മാറ്റപ്പെട്ടവരോ അവരുടെ പിന്‍തലമുറക്കാരോ ആണ്.

ഘര്‍ വാപസി സംഘപരിവാറിന്റെ‚സൃഷ്ടിയല്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ അത് ഏറ്റവും ശക്തമായി നടത്തിയത് കോണ്‍ഗ്രസ് തന്നെയാണ്.

1921ലെ മാപ്പിള ലഹളകളെത്തുടര്‍ന്ന് (ഖിലാഫത്ത് സമരം) ഖിലാഫത്തിനുവേണ്ടി ലഹളക്കാര്‍ കൊന്നത് ബ്രിട്ടീഷുകാരെയല്ല ഹിന്ദുക്കളെയാണ്. മതംമാറ്റിയത് യൂറോപ്യന്മാരെയല്ല, ഭാരതീയരെയാണ്. ഇതു മന ിലാസ്സിലാക്കിയ കോണ്‍ഗ്രസ ് നേതാവും ഖിലാഫത്ത് സമര നേതാവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദനാണ് ഘര്‍ വാപസിക്കു മുന്‍കൈ എടുത്ത ഒരാള്‍. മറ്റേ കൂട്ടര്‍ ആര്യസമാജവുമായിരുന്നു.

മലാ. പ്രദേശത്ത് മലബാര്‍ റിലീഫ് കമ്മറ്റിയുടെ പേരില്‍ കോണ്‍ഗ്രസും സാമൂതിരിയുമാണ് പരാവര്‍ത്തനം നടത്തിയത്. വെറുതെ കൊണ്ടുവരികയായിരുന്നില്ല. വേദപണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി ദോഷങ്ങളെന്തൊക്കെയെന്ന് നിര്‍ണ്ണയിച്ച് പരിഹാരങ്ങളും പ്രായശ്ചിത്തങ്ങളും തീരുമാനിച്ചു. തിരിച്ചുവരുന്നതിനുവേണ്ടിയുളള നടപടികളും വ്യവ്യസ്ഥകളും ഉണ്ടാക്കി. അങ്ങനെ അനേകം പേര്‍, ദളിതരും സവര്‍ണ്ണുമുള്‍പ്പെടെ തിരിച്ചെത്തി. ഇതു മാപ്പിള കലാപകാലത്തെ ചരിത്രം.

എട്ടാം നൂറ്റാണ്ടു മുതല്‍ ഇവിടെയുണ്ടായ ഇസ്ലാമികടന്നാക്രമണങ്ങളാണ് മതപരിവര്‍ത്തനത്തിനും തിരിച്ചെടുക്കലിനും ഇടയായ ഒരു ഘട്ടം. മറ്റൊന്ന് പതിനഞ്ചാം നൂറ്റാണ്ടവസാനം മുതല്‍ വന്ന യൂറോപ്യന്‍ ക്രിസ്ത്യാനികളുടെ ക്രൂരതയും ചതിയും മൂലവും. അതുകൊണ്ട് പരാവര്‍ത്തനത്തിനു പ്രമാണം വേദങ്ങളിലെവിടെയാണെന്ന് ചോദിക്കുന്ന കമ്മ്യൂണിസ്റ്റുകാള്‍ക്ക് തീരെ ചരിത്രബോധമില്ലെന്നു പറയേണ്ടിവരും. വേദകാലത്തി‚െ വിദൂര സാമീപ്യത്തില്‍പോലും ക്രൈസ്തവ- ഇസ്ലാംമതങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ. പിന്നെങ്ങനെ അതു മൂലമുണ്ടാകുന്ന ദോഷങ്ങളെ വിശദീകരിക്കും?

ഘര്‍ വാപസി ഉണ്ടായതുകൊണ്ടാണ് ഭാരതചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഒരധ്യായം, വിജയനഗരസാമ്രാജ്യം, ഉണ്ടായതു തന്നെ. ഡല്‍ഹി സുല്‍ക്കാന്‍ അടിമയാക്കിയ രണ്ടുപേരെ വിദ്യാരണ്യ സ്വാമികള്‍ƒ തിരിച്ചുകൊണ്ടുവന്നു, ഹരിഹരനും ബുക്കരായനും. അവരാണ് വിജയനഗര സാമ്രാജ്യ ÿസ്ഥാപകര്‍.

പരാവര്‍ത്തനത്തെപ്പറ്റി ഗാന്ധിജി പറഞ്ഞത് ഇതാണ്, ”ജീവിതത്തില്‍ വഴിതെറ്റിപ്പോയ ആള്‍ƒ പശ്ചത്തപിച്ച് തിരിച്ചുവരുന്നതുപോലെയാണത്.” മുടിയനായ പുത്രന്‍ പശ്ചാതപിച്ച് സ്വകുടുംബത്തിലേക്ക് അച്ഛനെ കാണാന്‍ തിരിച്ചുവന്ന കഥപോലെ ആസ്വാദ്യവുമാണ് തിരികെമതം മാറി വരുന്നവര്‍.

കേരളത്തിലെ ഏറ്റവും പ്രമുഖമായ ഘര്‍ വാപസി മാധവിക്കുട്ടിയുടേതാണ്. ജനപ്രതിനിധിയും ഇസ്ലാംമത പ്രഭാഷകനുമായ ഒരാളുടെ വിവാഹ വാഗ്ദാനത്താല്‍ വഞ്ചിക്കപ്പെട്ടു മതം മാറിയതാണവര്‍. ചതി മനസ്സിലായ കമലാസുരയ്യ ഏതാനും നാള്‍ കഴിഞ്ഞ് മാധവിക്കുട്ടിയായി. എന്തെങ്കിലും ചടങ്ങോ പ്രായശ്ചിത്തമോ ചെയ്തിരുന്നുവോ എന്നറിയില്ല. എന്നാല്‍ അവര്‍ പര്‍ദ്ദ ഉപേക്ഷിച്ചതിനും കൃഷ്ണഗീതികള്‍ ചൊല്ലി അന്ത്യാനാളുകള്‍ കഴിച്ചുകൂട്ടിയതിനും മരണസമയത്ത് കമലാമാധവദാസ് ആയിരുന്നു എന്നതിനും വ്യക്തമായ തെളിവുകളും സാക്ഷ്യങ്ങളുമുണ്ട്; കേരളത്തിലെ മതവ്യാപാരികളും അവരുടെ ഏജന്റുമാരായ മാര്‍ക്‌സിസ്റ്റുകാരും അതു സമ്മതിച്ചുതരില്ലെങ്കിലും.

അതുകൊണ്ട് വഞ്ചിക്കപ്പെട്ടവര്‍ ഇനിയും മടങ്ങിവരും. ഹിന്ദുസമൂഹം ചരിത്രത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്ƒഅവരെ രണ്ടകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും. മതസാമ്രാജ്യം കെട്ടിപ്പൊക്കാനാഗ്രഹിക്കുന്ന സഭകളും സാമ്രാജ്യത്വത്തിന്റെയും ഭീകരവാദത്തിന്റെയും വക്താക്കളും മാത്രം എതിര്‍ത്തുകൊണ്ടിരിക്കും. എല്ലാ ദുഷ്‌കൃത്യങ്ങള്‍ക്കും ചരിത്രത്തിന്റെ തിരിച്ചടിയുണ്ടാകുമെന്നത് ഇനിയെങ്കിലും മനസ്സിലാക്കുക.

About Managing Editor

Leave a Reply