Don't Miss
Home / Essays / ജെഎന്‍യുവിലെ രാജ്യദ്രോഹികളില്‍ സിപിഐ നേതാവിന്റെ മകളും

ജെഎന്‍യുവിലെ രാജ്യദ്രോഹികളില്‍ സിപിഐ നേതാവിന്റെ മകളും

സുധീര്‍ നീരേറ്റുപുറം

 

D/o. D. Raja (CPI All India General Secretary & MP) & Annie Raja

D/o. D. Raja (CPI All India General Secretary & MP) & Annie Raja

സിപിഐയുടെ അഖിലേന്ത്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഡി. രാജയുടെയും ആനി രാജയുടെയും മകളായ ജെഎന്‍യുവിലെ എം.ഫില്‍ വിദ്യാര്‍ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ് ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്. ക്യാമ്പസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനവും പ്രകടനവും മുദ്രാവാക്യങ്ങളും വിളിച്ച കേസില്‍ പ്രതിയാണ് അപരാജിതയും ഉമര്‍ ഖാലിദും. ചുമ്മാതല്ല ഇടതുനേതാക്കളായ സീതറാം യച്ചൂരിയോടൊപ്പം ഡി. രാജയും സംഘവും പലതവണ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടിത്. സ്വന്തം മകളെ രാജ്യദ്രോഹ കേസില്‍ നിന്നും രക്ഷപെടുത്താനുളള കാലുപിടുത്തംതന്നെ…!!! ഇവരാണ് ബിജെപിക്കാരോട് രാജ്യസ്‌നേഹം പ്രസംഗിക്കുന്നത്…?!!!
അടിയന്തിരാവസ്ഥ കാലത്തുപോലും പോലീസ് കോളേജ് കാമ്പസില്‍ കയറിയിട്ടില്ലെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. 1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനസംഘം, ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരേയും പിടികൂടി ഭീകരമായി ജയിലിലിട്ട് മര്‍ദ്ദിച്ചപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രി സിപിഐക്കാരന്‍ സി.അച്യുത മേനോനും, ആഭ്യന്തരവകുപ്പ് മന്ത്രി കോണ്‍ഗ്രസുകാരനായ കെ. കരുണാകരനുമായിരുന്നു. അക്കാലത്താണ് കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കടന്ന പോലീസ് രാജനെന്ന വിദ്യാര്‍ത്ഥിയെ പിടിച്ചുകൊണ്ടുപോയത്. ഇതുവരെ ആ വിദ്യാര്‍ത്ഥിയുടെ ശവശരീരം പോലും കണ്ടുകിട്ടിയിട്ടില്ല! അടിയന്തിരാവസ്ഥകാലത്ത് ഇടതുപക്ഷം കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് പോലീസിനെ ഉപയോഗിച്ച് നിരപരാധികളെ വരെ പിടിച്ചുകൊണ്ടുപോയി മൃതദേഹംപോലും ബാക്കി വയ്ക്കാതെ കൊന്നുതളളിയിട്ടില്ലെന്ന് ഇടത് നേതാക്കന്മാര്‍ പറഞ്ഞാലത് ചരിത്ര ജ്ഞാനമുളള ഒരാളും വിശ്വസിക്കില്ല. ഗീബല്‍സിനെപോലെ നുണകള്‍ ആവര്‍ത്തിച്ച് ആയിരംവട്ടം പറഞ്ഞാലും അത് സത്യമാകില്ല.
ജെഎന്‍യൂവില്‍ ഭാരതത്തെ തുണ്ടംതുണ്ടമാക്കുമെന്നും കേരളത്തേയും കാശ്മീരിനേയും മറ്റും വിഭജിജുമെന്നും മറ്റും വെല്ലവിളിച്ച് ആേേക്രാശിച്ച് രാജ്യവിരുദ്ധ പ്രകടനം നടത്തിയവരില്‍ നേതൃസ്ഥാനത്തുളള ഏഴ് പേരില്‍ ആറ് പേരും ഒളിവിലാണ്. ഭീകരപ്രവര്‍ത്തകനായ ഉമര്‍ ഖാലിദും അപരാജിതയുമുള്‍പ്പെടെയുളളവര്‍ ജെഎന്‍യു കാമ്പസില്‍ അവിടുത്തെ ദേശവിരുദ്ധരായ അധ്യാപരുടേയും ജീവനക്കാരുടെയും സംരക്ഷണത്തില്‍ കഴിയുന്നുവെന്നാണ് പോലീസ് പറയുന്നത്. കോളേജ് കാമ്പസുകള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള സുരക്ഷിത താവളങ്ങളാണെന്ന് ആരാണ് ഇടതു നേതാക്കളോട് പറഞ്ഞത്? രാജ്യദോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഏത് മാളത്തില്‍ പോയി ഒളിച്ചാലും അവരെ കണ്ടെത്തി ഉന്മൂലനം ചെയ്യുകയെന്നതാണ് രാഷ്ട്രനീതി. അതുകൊണ്ടാണ അമേരിക്ക ഇറാഖിലും പാകിസ്ഥാനിലും മറ്റും കടന്നുകയറി സദ്ദാം ഹുസൈനേയും, ബിന്‍ ലാദനേയും മറ്റും കൊന്നുതളളിയത്. പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുന്‍ കോണ്‍ഗ്രസുകാരനായ ഭിന്ദ്രന്‍വാലയേയും കൂട്ടരേയും ഇന്ത്യന്‍ പട്ടാളം ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലൂടെ കൊന്നുതളളിയതും രാജ്യദ്രോഹികളായി മാറിക്കൊണ്ടിരിക്കുന്ന ഇടതന്മാരും രാഹുലന്മാരും ഓര്‍മ്മിക്കുന്നത് നന്ന്. സൗദി അറേബ്യയില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയതിന് സ്വന്തം രാജ്യക്കാരും മുസ്ലീങ്ങളുമായ നിരവധിപേരെ ഭരണകൂടം വധിച്ചത് ഇടതന്മാര്‍ കാണുന്നില്ലേ? പാകിസ്ഥാനില്‍ മുസ്ലീമായ ഒരുവന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം വിരാട് കോഹ്‌ലിയോടുളള ആരാധന മൂത്ത് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതിന് രാജ്യദ്രോഹകുറ്റം ചുമത്തി കല്‍തുറങ്കലിലടച്ചതും ഈയടുത്ത കാലത്താണ്. രാജ്യദ്രോഹം ആരു ചെയ്താലും അവരുടെ മതമോ ജാതിയോ രാഷ്ട്രീയമോ വര്‍ഗ്ഗമോ വര്‍ണ്ണമോ ലിംഗമോ ബന്ധുത്വമോ ഒന്നുംതന്നെ നോക്കാതെ അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുക എന്നതാണ് ലോകനിയമം. ഇടതന്മാരുടേയും കോണ്‍ഗ്രസുകാരുടേയും മാധ്യമങ്ങളുടേയും വിചാരം മോദിയെ/ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ വേണ്ടി ഏത് ചെകുത്താന്മാരുമായും രാജ്യദ്രോഹശക്തികളുമായും കൂട്ടുകൂടി രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്താമെന്നാണ്. അതിന് ഭരണകൂടവും കോടതിയും പോലീസും പട്ടാളവും ജനങ്ങളുമെല്ലാം അനുവാദം നല്കി നിശബ്ദാരായിരിക്കുകയും ഇക്കൂട്ടര്‍ക്ക് പിന്തുണ നല്‍കുകയും വേണം…!!! JNU-photoഇന്ത്യയിലെ ബിജെപി/ഹിന്ദുത്വവിരുദ്ധരായ ഒരുപറ്റം ഇടതുപക്ഷവും കോണ്‍ഗ്രസും ചെറു പാര്‍ട്ടികളും ന്യൂനപക്ഷ മതവിഭാഗങ്ങളും മാധ്യമങ്ങളും നടത്തുന്ന അപകടകരമായ ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളെ സര്‍വശക്തിയും ഉപയോഗിച്ച് യാതൊരു ദാക്ഷിണ്യവും കാട്ടാതെ അടിച്ചമര്‍ത്തുക തന്നെ വേണം. ഉപ്പു തിന്നുന്നവര്‍ ആരായാലും, അത് ഡി രാജയുടെ മകളായാലും, വെളളം കുടിക്കുകതന്നെ വേണം. ഇന്ത്യയിലെ ഉപ്പും ചോറും തിന്നുകൊണ്ട് ഭാരതത്തെ വെട്ടിമുറിക്കുമെന്ന് വെല്ലുവിളിക്കുന്ന ദേശദ്രോഹികള്‍ക്ക് യാതൊരു ഭരണഘടനാനുസൃതമായ പൗരാവകാശങ്ങള്‍ക്കും നിയമസംരക്ഷണത്തിനും അര്‍ഹതയില്ല. ഒന്നുകില്‍ അക്കൂട്ടര്‍ ഇന്ത്യ വിട്ടുപോകണം, അല്ലാത്തപക്ഷം ഇവിടുത്തെ നിയമസംഹിതകളനുസരിച്ച് ജീവിക്കാന്‍ സ്വയം സന്നദ്ധരാകണം. രത്തന്‍ ടാറ്റയും, ആപ്പിള്‍ സിഎഓയും മറ്റും തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇനിമേല്‍ ജെഎന്‍യുവില്‍ നിന്നുളള രാജ്യദ്രോഹികള്‍ക്ക് ജോലി നല്‍കില്ലെന്ന് പ്രഖ്യാപിച്ചത് ഭാവിയിലേക്കുളള ചൂണ്ടുപലകയാണ്. ദേശദ്രോഹികള്‍ക്ക് ലോകമെമ്പാടും ഒറ്റപ്പെടുകയും വെറുക്കപ്പെടുകയും അകറ്റിനിര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുമെന്നുമാണ് ഇത് കാണിക്കുന്നത്.
ജെഎന്‍യുവില്‍ നടക്കുന്ന ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കു നേരെ ബോധപൂര്‍വ്വം കണ്ണടക്കുകയും ദുഷ്പ്രചരണം നടത്തുകയും പിന്തുണക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ രാഷ്ട്രവിരുദ്ധ ശക്തികളുമായുളള അവിഹിതബന്ധങ്ങളെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഊര്‍ജ്ജിതമായി അനേഷണം നടത്തേണ്ടതാണ്. ദേശദ്രോഹികള്‍ക്കുവേണ്ടി രാജ്യമാസകലം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിഘടനവാദ പ്രവര്‍ത്തനങ്ങളെപ്പറ്റിയുമെല്ലാം വിശദമായ അന്വേഷണം രാജ്യാന്തരതലത്തില്‍ തന്നെ നടത്തേണ്ടതുണ്ട്. ഇന്ന് ഗത്യന്തരമില്ലാതെ ഭാരതത്തിലെ ബിജെപി ഭരണകൂടത്തിന്റെ സുഹൃത്തുക്കളായി നടിക്കുന്ന പല പാശ്ചാത്യ രാജ്യങ്ങളും ഇസ്ലാമിക ശക്തികളും ഭാരതത്തേയും ഇവിടുത്തെ ഭരണകൂടത്തേയും അസ്ഥിരപ്പെടുത്താന്‍ രഹസ്യമായി ചരടുവലികള്‍ നടത്തുന്നുണ്ട്. ഇക്കൂട്ടരുടെ ഭാരതവിരുദ്ധ നീക്കങ്ങളെക്കുറിച്ചും അവര്‍ പിന്തുണ നല്‍കുന്ന ഇവിടുത്തെ അഞ്ചാംപത്തികളെക്കുറിച്ചും നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇസ്ലാമിക ഭീകരസംഘടനകളുമായും വിദേശ ശക്തികളുമായും അഭേദ്യമായ ബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജെഎന്‍യു ഉള്‍പ്പെടെയുളള സര്‍വകലാശാലകളിലെ ഭരണവ്യവസ്ഥ അപ്പാടെ അഴിച്ചുപണിയാനും. ദേശദ്രോഹശക്തികളുമായി സഖ്യമുളളവരെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
ഗാന്ധി തൊപ്പി ധരിച്ച് ഒരു ഗാന്ധിയന്‍ ആദര്‍ശത്തിലും വിശ്വസിക്കാതിരുന്ന സ്വയം സോഷ്യലിസ്റ്റെന്ന് പ്രഖ്യാപിച്ചിരുന്ന വ്യക്തിയായിരുന്നു ‘പണ്ഡിറ്റ്’ ജവഹര്‍ലാല്‍ നെഹ്രു. ഇദ്ദേഹത്തിന്റെ മകളായ ഇന്ദിരാഗാന്ധി തന്റെ ഭരണകാലത്ത് ഭാരത/ഹിന്ദുവിരുദ്ധരെ സൃഷ്ടിക്കുവാന്‍ വേണ്ടിയായിരുന്നു ജെഎന്‍യുവിനെപ്പോലെയുളള സര്‍വകലാശാലകള്‍ സൃഷ്ടിച്ചത്. അതുപോലെ തന്നെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് നെഹ്രുവും ഇന്ദിരയും തങ്ങളുടെ മാനസപുത്രരായ ഇടതന്മാരെ അവരോധിക്കുകയും ചെയ്തിരുന്നു.
ഇത് ഇനി അനുവദിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ചെലവില്‍ ദേശദ്രോഹം പ്രചരിപ്പിക്കാനുളള അവസരം ഒരാള്‍ക്കും നല്കരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്ന വ്യാജേന ദേശദ്രോഹം പ്രസംഗിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തടയപ്പെടുകതന്നെവേണം. ജെഎന്‍യുവില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയായ നേപ്പാള്‍ സ്വദേശിയായ പ്രചണ്ഡയാണ് പിന്നീട് മാതൃരാജ്യമായ നേപ്പാളില്‍ ചൈനീസ് സഹായത്തോടെ രക്തരൂക്ഷിതമായ കലാപങ്ങള്‍ നടത്തി ഭരണം പിടിച്ചെടുത്ത് ആ നാടിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും തകര്‍ക്കാന്‍ ശ്രമിച്ചതെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്. കലാപകാരികളേയും ദേശദ്രോഹികളേയും സൃഷ്ടിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ചെലവില്‍ ഒരു സ്ഥാപനവും ഇന്ത്യ മഹാരാജ്യത്ത്
വേണ്ടതന്നെ. ദേശദ്രോഹ പ്രസംഗങ്ങള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിക്ക് പുറത്തുളള വിഷയമാണെന്ന് അരാഷ്ട്രീയവാദികളും ദേശദ്രോഹികളുമായവര്‍ ഓര്‍ത്താല്‍ നന്ന്. രാജ്യദ്രോഹികള്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ഭരണകൂടവും കോടതിയും തയ്യാറാകണം. ഭാരതവിരുദ്ധരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ കുപ്രചരണത്തില്‍ കോടതികള്‍ കാലിടറാതെ സത്യത്തിന്റെയും രാഷ്ട്രതാല്പര്യത്തിന്റെയും പക്ഷത്ത് അടിയുറച്ചു നില്‍ക്കണം. മഹാഭാരതത്തില്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മാചാര്യര്‍ അവസാനമായി ധര്‍മ്മപുത്രരോട് പറഞ്ഞത്, ”മകനേ, രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ അമ്മയുടെ ഉടുവസ്ത്രം പോലെ കാത്തുസൂക്ഷിക്കണം,” എന്നായിരുന്നു.

About Managing Editor

Leave a Reply