Home / Essays / Culture / നാദാനന്ദത്തില്‍ ലയിച്ച്… ഒരു ഉഗാദിസേവ

നാദാനന്ദത്തില്‍ ലയിച്ച്… ഒരു ഉഗാദിസേവ

ജെ. നന്ദകുമാര്‍
(ആര്‍.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്)

കാലദേശാവബോധങ്ങള്‍ക്കപ്പുറമുള്ള സമാധിയുടെ സുഖാനുഭൂതിയില്‍ എല്ലാം മറന്ന്, കാലകാലന്റെ കടുന്തുടിയുടെ നാദ ഗരിമയില്‍ മനസ്സലിഞ്ഞ് ഒരു ഉഗാദി സേവ കൂടി.
ഇത്തവണ സേവ ആത്മകൂറിലായിരുന്നു. ശ്രീശൈലത്തേക്കുള്ള

ലേഖകന്‍ : ജെ. നന്ദകുമാര്‍ (ആര്‍.എസ്.,എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്)

ലേഖകന്‍ : ജെ. നന്ദകുമാര്‍
(ആര്‍.എസ്.,എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്)

തീര്‍ത്ഥാടകര്‍ക്കായി കര്‍ണ്ണൂലിലെ സിദ്ധഗഞ്ജ് ആശ്രമവും ആശ്രയ ട്രസ്റ്റും ചേര്‍ന്ന് നടത്തി വരുന്ന സവിശേഷതയാര്‍ന്ന ഈ കാര്യക്രമമാണിത്. അഞ്ഞൂറും അറുന്നൂറും കിലോമീറ്റര്‍ നഗ്‌നപാദരായി നടന്ന് വരുന്ന ശിവസാധകരേ പരിചരിക്കുന്ന അഥവാ പൂജിക്കുന്ന പരിപാടിയാണു ഉഗാദിസേവ.
ആദ്യം നടന്ന് കുഴഞ്ഞ് വരുന്ന യാത്രികരുടെ കാലുകള്‍ ഇളം ചൂട് വെള്ളത്തില്‍ ഭക്തിയോടെ നമ:ശിവായ മന്ത്രമുരുക്കഴിച്ച് കൊണ്ട് കഴുകി തുടയ്ക്കും. പിന്നെ അവധൂത നാദാനന്ദജിയുടെ തൃക്കൈകളാല്‍ തയാറാക്കിയ തൈലം കൊണ്ട് ആ കാലുകള്‍ പത്തും പതിനഞ്ചും മിനിറ്റ് ഉഴിഞ്ഞ് കൊടുക്കും. പലരുടേയും പാദങ്ങള്‍ പൊള്ളി കുടന്നിട്ടുണ്ടാവും, അവ ശ്രദ്ധയോടെ ആന്റി സെപ്റ്റിക് ഉപയോഗിച്ച് കഴുകി മരുന്ന് വച്ച് ഡ്രസ്സ് ചെയ്യും.
ഇത് എല്ലാം ആരാധനാ ഭാവത്തില്‍ അനുഷ്ടിക്കുന്നതോ? സ്വാമിജിയും ശിഷ്യന്മാരും ട്രസ്റ്റ് പ്രവര്‍ത്തകരും അനുഭാവികളും. പരിചയ സമ്പന്നരായ ഭിഷഗ്വരന്മാരുണ്ട് അവര്‍ക്കിടയില്‍, ഉന്നത സര്‍ക്കാരുദ്യോഗസ്ഥരുണ്ട്, വീട്ടമ്മമാരുണ്ട്… ഒപ്പം ഈ വിശിഷ്ട സംരംഭത്തില്‍ ആകൃഷ്ടരായി കോളേജില്‍ നിന്ന് അവധിയെടുത്ത് വരുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ട്. അവരെല്ലാം ചേര്‍ന്ന് ഒരു കുടുംബം പോലെ റോഡരുകിലെ വിശാലമായ പാടത്ത് കെട്ടിയുണ്ടാക്കിയ ഷെഡില്‍ വെറും നിലത്ത് അഞ്ച് ദിനരാത്രങ്ങള്‍ ഒരുമിച്ച് കഴിയുന്നു… സമയത്ത് ഉണ്ണാനോ ഉറങ്ങാനോ ആവുന്നില്ലെങ്കിലും പഞ്ചാക്ഷരിയുടെ ശക്തിയില്‍ സ്വാമിജിയുടെ പ്രത്യക്ഷ സാന്നിദ്ധ്യം നല്‍കുന്ന ഉജ്വലമായ പ്രേരണയില്‍ ഊര്‍ജ്ജ്വസ്വലരായി നിരന്തരം പ്രവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു, കാലദേശാവബോധങ്ങള്‍ക്കപ്പുറമുള്ള സമാധിയുടെ സുഖാനുഭൂതിയില്‍ എല്ലാം മറന്ന്, കാലകാലന്റെ കടുന്തുടിയുടെ നാദ ഗരിമയില്‍ മനസ്സലിഞ്ഞ്…..
യജ്ഞാവസാനം സ്വാമിജി എല്ലാവര്‍ഷത്തെയും പോലെ യോഗിനീഖഡ്ഗം നടത്തി.. ഏത് കര്‍മ്മം കഴിഞ്ഞാലും ഈ അനുഷ്ടാനം പതിവാണു ഉത്തര ഭാരതത്തിലേ ശൈവ ശാക്തേയ സാധകര്‍ക്കിടയില്‍.. കേരളത്തിലും ചിലയിടങ്ങളില്‍ ചെറിയ ചില വ്യതിയാനങ്ങളോടെ ഖഡ്ഗമാലാനൃത്തം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇതിന്റെ പിന്നിലെ തത്വം ശ്രേഷ്ഠമാണു. അനേകര്‍ ഒത്തു ചേരുന്ന ചടങ്ങുകളില്‍ പലതരക്കാരുണ്ടാവുക സ്വാഭാവികം. അതു പോലേ സല്‍ക്കര്‍മ്മങ്ങള്‍ സഹിയാത്ത ദുഷ്ടശക്തികളും സുലഭം. അങ്ങനെ ഒക്കെ എന്തെങ്കിലും നിഷേധകാത്മക ഭാവങ്ങള്‍ അവിടെ അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനെ മുച്ചൂടും ഉന്മൂലനം ചെയ്ത് സാത്വികതയ്ക്ക് പ്രഭാവമേറ്റാന്‍ നടത്തുന്ന അനുഷ്ടാനമാണു യോഗിനീഖഡ്ഗനൃത്തം.. യോഗിനിമാരേ ആവാഹിച്ച് വരുത്തി കുരുതിയാല്‍ തൃപ്തിപ്പെടുത്തി എല്ലാ നീച ദുഷ്ട ശക്തികളേയും ഇല്ലായ്മ ചെയ്യുന്നു.. നൃത്തമാടിത്തിമിര്‍ത്ത് ഉഗ്ര ദേവീഭാവം പൂണ്ട് അലറിയാര്‍ത്ത് മുഖ്യ സാധകന്‍ നാളീകേരങ്ങള്‍ സ്വശിരസ്സിലും പീഠത്തറയിലും അടിച്ചുടയ്ക്കുന്നതോടെ കര്‍മ്മം ശുഭമായി അവസാനിക്കും.
ഇവിടെ ഇതനുഷ്ടിക്കുന്നത്…. ഒരു മണിക്കുറിലേറെ ആടിത്തിമിര്‍ക്കുന്നത് സ്വാമിജിയാണ്…..
പ്രപഞ്ച നന്മയ്ക്കായി സര്‍വ്വ ദു:ഖങ്ങളേയും തന്നിലേക്ക് ഏറ്റെടുത്ത്, യോഗിനിമാരായി മാറുന്ന സ്വാമിജി ആധുനിക വൈദ്യ ശാസ്ത്രം എഴുതിത്തള്ളിയ ഒരു അര്‍ബുദരോഗിയാണെന്ന് എത്ര പേര്‍ക്കറിയാം.. ശ്വാസകോശങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രം കൊണ്ടാ് ഈ 74 കാരന്‍ ജീവിക്കുന്നതെന്ന് അറിയുന്നത് വളരെ അടുപ്പമുള്ള കുറച്ച് പേര്‍ക്ക് മാത്രം…
പക്ഷേ അദ്ദേഹം തന്റെ ലീല തുടരുകയാണ്…
മൂകാംബികയിലേ ഘനനീല വിപിന മദ്ധ്യത്തില്‍ എങ്ങോ വച്ച് കണ്ടുമുട്ടിയ താരാമയി യെന്ന അവധൂത പകര്‍ന്ന് നല്‍കിയ അനവദ്യസുന്ദരമാം അനുഭൂതിയുടെ അമൃത ബലത്തില്‍…
ആര്‍ക്കും, ഒന്നിനും, ഒരു രോഗത്തിനും തളര്‍ത്താന്‍ ആവാത്ത കരുത്തോടെ ആ യജ്ഞം തുടരുകയാണു സ്വാമിജി, സാക്ഷാല്‍ സരസ്വതീ ദേവിയിടെ കഛപിയില്‍ നിന്നുണരുന്ന നാദാനന്ദത്തില്‍ ലയിച്ച്…..

About Managing Editor

Leave a Reply