Home / Essays / Art / പികെയും മെസഞ്ചര്‍ ഓഫ് ഗോഡും

പികെയും മെസഞ്ചര്‍ ഓഫ് ഗോഡും

സുധീര്‍ നീരേറ്റുപുറം
അടുത്ത കാലത്ത് ഹിന്ദിയില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് മേല്‍ പറഞ്ഞ പികെയും മെസഞ്ചര്‍ ഓഫ് ഗോഡും. ഈ 2 സിനിമകളും നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ കണ്ട പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് നമ്മുടെ കപടമതേതരവാദി ബുദ്ധി(?)ജീവിനാട്യക്കാരുടെ കാപട്യവും ഇരട്ടത്താപ്പുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്നുവെന്നതിനാല്‍ പികെക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കരുത്, അഥവാ അംഗീകാരം കൊടുക്കുകയാണെങ്കില്‍ അധിക്ഷേപകരമായ ഭാഗങ്ങള്‍ ഒഴിവാക്കിയതിനുശേഷം വേണം പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന് ചിലര്‍ ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ചിത്രത്തിന് പൂര്‍ണ്ണ പ്രദര്‍ശനാനുമതി നല്‍കുകയാണ് ചെയ്തത്.

ഹിന്ദുനാമധാരികളായ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി, നിര്‍മാതാക്കളായ വിധു വിനോദ് ചോപ്ര, സിദ്ധാര്‍ഥ് റോയ് കപൂര്‍ എന്നിവരും നായകന്‍ അമീര്‍ ഖാനും ചേര്‍ന്നാണ് പികെ ഒരുക്കിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയനേതാവായ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത് ഐ.എസ്.ഐയും ദുബൈയിലുള്ള ചിലരുമാണ് ചിത്രത്തിന് ധനസഹായം ചെയ്തതെന്നാണ്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റസാഖ് യാക്കൂബ് എന്ന പാകിസ്താനി ദുബൈയില്‍ സ്ഥാപിച്ച എ.ആര്‍.വൈ ഡിജിറ്റല്‍ ഫീച്ചേഴ്‌സാണ് ‘പി.കെ’യുടെ പ്രമോഷന്‍ പരിപാടികള്‍ ദുബൈയില്‍ സംഘടിപ്പിച്ചതെന്നും, ഇത് ഭീകരവാദബന്ധമുള്ള സ്ഥാപനമാണെന്നും സ്വാമി ആരോപിക്കുന്നു. ഇതാണ് സത്യമെങ്കില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഒരു കാലത്ത് ഹിന്ദി സിനിമാ ലോകത്തെ നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിം എന്ന അധോലോക ഭീകരനായിരുന്നുവെന്ന് പരസ്യമായ രഹസ്യമാണ്. ഹിന്ദിയില്‍ ആര് സിനിമ നിര്‍മ്മിക്കണം, സംവിധാനം ചെയ്യണം, എന്ത് കഥയെഴുതണം, പാട്ടെഴുതണം, സംഗീതസംവിധാനം ചെയ്യണം, നായകനും നായികയും വില്ലനും മറ്റു കഥാപാത്രങ്ങളും ആരായിരിക്കണം എന്നെല്ലാം നിശ്ചയിച്ചിരുന്നത്. ഈ അധോലകങ്ങളായിരുന്നു. ഇതിന് വഴങ്ങാത്ത നിരവധിപേര്‍ ഇവരുടെ തോക്കുകള്‍ക്ക് ഇരയായിട്ടുമുണ്ട്. ഹിന്ദിയിലെ പല നായകരും നായികമാരും ഉയര്‍ന്നുവന്നത് ഇവരുടെ സഹായത്താലുമാണ്. ഈ അവിശുദ്ധബന്ധത്തിന്റെ പേരിലാണല്ലോ മുന്‍സിനിമാ നടനും കോണ്‍ഗ്രസ് എംപിയുമായിരുന്ന സുനില്‍ ദത്തിന്റെ മകന്‍ സഞ്ജയ് ദത്തിന് രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. ഇപ്പോഴും ദാവൂദിനും കൂട്ടാളികള്‍ക്കുമുളള മുംബൈ കണക്ഷനുകള്‍ മുറിഞ്ഞിട്ടില്ലെന്നുവേണം കരുതാന്‍.

‘പികെ’ എന്ന സിനിമ ആള്‍ദൈവങ്ങളെ പരിഹസിക്കുന്ന ഒരു സാധാരണചിത്രമായി കണക്കാന്‍ സാദ്ധ്യമല്ല. വ്യക്തമായ കണക്കുകൂട്ടലുകളോടെ എഴുതി തയ്യാറാക്കപ്പെട്ടതും നിഗൂഢമായ അജണ്ടകളുളളതുമായ ഒരു സിനിമയാണത്. അതിലെ കഥാതന്തുതന്നെ ഇക്കാര്യം സ്പഷ്ടമാക്കുന്നു. ഭാരതത്തിലെ ഹിന്ദുസമൂഹത്തെ അവഹേളിക്കുക അവരുടെ ആരാധനാമൂര്‍ത്തികളെ വികൃതമായി ചിത്രീകരിക്കുകയും പരിഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണോദ്ദേശം. ആള്‍ദൈവങ്ങളെ വിമര്‍ശിക്കുന്നു എന്നാണ് ഇതിനെപ്പറ്റി അനുകൂലികള്‍ പറയുന്നത്. എന്നാല്‍ സത്യമെന്താണ്? ലോകമുണ്ടായ കാലം മുതല്‍ ഇവിടെ ദൈവത്തിന്റെയും ഭരണകര്‍ത്താക്കളുടെയും ധനികരുടെയും പ്രശസ്തവ്യക്തികളുടെയും മറ്റും പേരില്‍ തട്ടിപ്പും വഞ്ചനയും നടത്തുന്നവരുണ്ടായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കാലത്ത് പൗണ്ഡ്രകന്‍ എന്ന രാജാവ് താനാണ് മഹാവിഷ്ണുവിന്റെ യഥാര്‍ത്ഥ അവതാരമെന്നും ദാരകയിലെ ശ്രീകൃഷ്ണന്‍ തട്ടിപ്പുകാരനാണെന്നും അവകാശപ്പെട്ടുക്കൊണ്ട് ജനങ്ങളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തന്നെ ദൈവമായി ആരാധിക്കാനും പൂജിക്കാനും ജയ് വിളിക്കാനും പ്രേരിപ്പിച്ചിരുന്നു. സ്വയം ദൈവമെന്നവകാശപ്പെട്ട ഇയാള്‍ മഹാവിഷ്ണുവിനെ അനുകരിച്ച് വ്യാജ സുദര്‍ശനചക്രവും ഗദയും താമരയുമെല്ലാം ധരിച്ച് വേഷംകെട്ടി നടന്നിരുന്നു. മഹാതട്ടിപ്പുകാരനായ ഇയാളുടെ അന്ത്യം എങ്ങനെയായിരുന്നുവെന്നും ഭാഗവതം പ്രതിപാദിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സുദര്‍ശനചക്രമേറ്റ് പൗണ്ഡ്രകന്‍ കൊല്ലപ്പെടുകയാണ് ചെയ്തത്!!!

അമീര്‍ ഖാനും കൂട്ടരും ആള്‍ദൈവങ്ങളെ വിമര്‍ശിക്കുന്നുവെന്നു വാദിച്ചുകൊണ്ട് ഹിന്ദുസമൂഹത്തെ അവഹേളിക്കാനാണ് ഈ സിനിമയിലൂടെ ചെയ്തത്. അല്ലെങ്കില്‍ കോടാനുകോടി ഹിന്ദുക്കള്‍ തങ്ങളുടെ ദൈവമായും ആരാദ്ധ്യപുരുഷനായും ബഹുമാനിക്കുന്ന കൈലാസനാഥനായ ശ്രീപരമേശ്വരനെ കോമാളിവേഷം ധരിപ്പിച്ച് പട്ടിയെ ഓടിക്കുന്നതുപോലെ നായകനായ അമീര്‍ ഖാനെന്ന പികെ തെരുവിലൂടെ ഓടിക്കുന്ന രംഗം ചിത്രീകരിക്കുമായിരുന്നോ? ഉദ്ദേശം വളരെ വ്യക്തവും സ്പഷ്ടവുമാണ്. ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികള്‍ വെറും ജോക്കര്‍മാരും കഴിവുകെട്ടവരും ദുര്‍ബലരും പേടിത്തൊണ്ടന്മാരും കൃമികളുമാണെന്ന് വരുത്തിത്തീര്‍ക്കുക. ഇപ്രകാരം ഹിന്ദുക്കളുടെ മനസ്സുകളില്‍ ഹൈന്ദവആരാധനാ കഥാപാത്രങ്ങളോടും മഹത്തായ ദര്‍ശനങ്ങളോടും ജീവിത സങ്കല്പങ്ങളോടും വെറുപ്പും പകയും നിന്ദയും സൃഷ്ടിക്കുക. വിദേശഹിന്ദുവിരുദ്ധ ഇസ്ലാമികഭീകരവാദ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക ബൗദ്ധികസഹായത്തോടെ നിര്‍മ്മിക്കപ്പെട്ട ഈ സിനിമയുടെ എകലക്ഷ്യം ഹിന്ദുസമൂഹത്തെ അപമാനിക്കുക എന്നതുമാത്രമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും മതവിമര്‍ശനത്തെക്കുറിച്ചും വീമ്പിളക്കുന്ന ഇക്കൂട്ടര്‍ പികെയിലെ പരമശിവന്റെ സ്ഥാനത്ത് പ്രവാചകന്‍ മുഹമ്മദ് നബിയെ ചിത്രീകരിക്കാന്‍ ധൈര്യംകാട്ടുമോ? ഒരു ചോദ്യക്കടലാസിലെ കഥാപാത്രത്തിന്റെ പേര് മുഹമ്മദ് എന്നായതിന്റെ പേരില്‍ അദ്ധ്യാപകന്റെ കൈവെട്ടിമാറ്റിയ നാടാണ് കേരളം. ഫ്രാന്‍സില്‍ ചാര്‍ലി ഹെബ്‌ദോ എന്ന മാഗസിനില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ മാഗസിന്‍ എഡിറ്ററും നാല് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുമുള്‍പ്പെടെ 12 പേരെ നിഷ്‌കരുണം പാരീസിലെ ഓഫീസില്‍ കൊന്നൊടുക്കിയത് ഇക്കഴിഞ്ഞ 2015 ജനുവരി 7 നായിരുന്നു. ഭാരതത്തിന്റെ ഉപ്പും ചോറും തിന്നുകൊണ്ട് വൈദേശികമതഭ്രാന്തര്‍ക്കുവേണ്ടി ദേശീയജനതയെ അപമാനിക്കുന്ന അമീര്‍ഖാനുള്‍പ്പെടെയുളള പികെയുടെ സ്രഷ്ടാക്കളെ പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കുലംകുത്തികള്‍’ എന്നുതന്നെ വിളിക്കേണ്ടിവരും.

ഈ സിനിമയിലൂടെ അമീര്‍ ഖാനും കൂട്ടരും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന മാറ്റൊരു സന്ദേശം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കലാണ്. സിനിയമയിലെ നായികയായ ഹിന്ദു യുവതി വിദേശത്തുവെച്ച് ഒരു പാകിസ്ഥാനി യുവാവിനെ പ്രണയിക്കുകയും പിന്നിട് തെറ്റിദ്ധാരണമൂലം അയാളെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. മകളുടെ ഈ ബന്ധത്തെ അച്ഛനും മാതാവും ഹിന്ദു ഗുരുവും എതിര്‍ത്തിരുന്നു. അവസാനം അച്ഛന്‍ തന്റെ ഗുരുവിനെ എതിര്‍ത്തുകൊണ്ട് മകളെ പാകിസ്ഥാനിക്ക് വിവാഹം ചെയ്ത് നല്‍കാനനുവദിക്കുന്നതായി ഇതില്‍ ചിത്രീകരിക്കുന്നുണ്ട്. ഇതിലൂടെ അമീര്‍ ഖാന്‍ പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്ന നിഗൂഢസന്ദേശം ഇതാണ്, ഹിന്ദു മാതാപിതാക്കള്‍ തങ്ങളുടെ ഗുരുവര്യന്മാരുടെ വാക്കുകള്‍ ധിക്കരിക്കുകയും പെണ്‍മക്കളെ പാകിസ്ഥാനി മുസ്ലീങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുകയും വേണം…!!!! മുന്‍പ് ഇസ്ലാം ലോകമെമ്പാടും അക്രമവും ഭീഷണിയും നിഷ്ഠൂരങ്ങളായ നരഹത്യകളും കൂട്ടക്കൊലകളും നടത്തിയാണ് തങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചിരുന്നത്. തങ്ങളുടെ മതസംഹിതകളുടെ ശ്രേഷ്ഠതയും അഗാധതയും വിശാലതയും മനസ്സിലാക്കി ഇസ്ലാമതം സ്വീകരിച്ചവര്‍ ലോകത്ത് അപൂര്‍വ്വമായേ കാണൂ. ഇന്നത്തെ ആധുനിക കാലത്ത് ഭാരതത്തെപ്പോലെ വിശാലമായ ഒരു രാജ്യത്തിലെ ജനങ്ങളെ ഭീഷണിപ്പെടുത്തി മതംമാറ്റങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതിനുളള ഒരു കുറുക്കുവഴിയായിട്ടാണ് മുസ്ലിംയുവാക്കള്‍ക്ക് മതപുരോഹിതരും മതമൗലികവാദികളും ഭീകരപ്രവര്‍ത്തകരും പണവും കാറും ബൈക്കും ആര്‍ഭാടവസ്തുക്കളും നല്‍കി ഹിന്ദു യുവതികളെ പ്രലോഭിപ്പിച്ച് പ്രേമവലയില്‍ വീഴ്ത്തി മതംമാറ്റി തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുക എന്ന പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ ഹിന്ദുസമൂഹത്തിലെ ധര്‍മ്മാചാര്യന്മാരും സമുദായ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഈ നീചനീക്കങ്ങള്‍ മനസ്സിലാക്കി ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് വൈദേശിക മതശക്തികള്‍ക്ക് തിരിച്ചടിയായി. അതുപോലെ ഇക്കൂട്ടര്‍ ആള്‍ദൈവങ്ങള്‍ എന്നു വിളിച്ചു പരിഹസിക്കുന്ന ഹൈന്ദവാചാര്യന്മാര്‍ തങ്ങളുടെ പ്രഭാഷണങ്ങളിലൂടെയും ഉദ്‌ബോദനങ്ങളിലൂടെയും വിവിധ സേവനപ്രവര്‍ത്തനങ്ങളിലൂടെയും വ്യാപകമായ രീതിയില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വൈദേശിക ഇസ്ലാമിക-ക്രൈസ്തവ മതംമാറ്റ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി തീരുകയും ചെയ്തു. മുന്‍കാലങ്ങളിലെ പോലെ ദരിദ്രഹിന്ദു ജനകോടികളെ ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, പാര്‍പ്പിടം, സമ്പത്ത്, ഉന്നത സ്ഥാനമാനങ്ങള്‍ എന്നിവയെല്ലാം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മതംമാറ്റാനും സാധിക്കുന്നില്ല. ഭാരതത്തിലിന്നുളള സാമൂഹികബോധമുളള ഹൈന്ദവസന്യാസിമാര്‍ തങ്ങളുടെ വിവിധ സേവാട്രസ്റ്റുകളിലൂടെ ഇത്തരം ഭൗതികാവശ്യങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ബാധം നല്‍കുന്നതിനാല്‍ പഴയതുപോലെ നിര്‍ദ്ധനഹിന്ദുക്കള്‍ ഇന്ന് സ്വധര്‍മ്മം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നത് വിദേശമതംമാറ്റക്കാരെ തെല്ലൊന്നുമല്ല ക്രോധിതരാക്കിയിട്ടുളളത്. ഹിന്ദുക്കളുടെ ധാര്‍മ്മികാചാര്യന്മാരെല്ലാം കളളന്മാരും തട്ടിപ്പുകാരും അവിശ്വസിക്കേണ്ടവരും പെണ്ണുപിടിയന്മാരുമെല്ലാമാണെന്ന് ദുഷ്പ്രചരണം നടത്തി ഹിന്ദുസമൂഹത്തിന് ഇവരിലുളള ഭക്തിയും ശ്രദ്ധയും ആദരവും ഇല്ലാതാക്കി നിഷ്‌ക്രിയരാക്കുക എന്നതാണ് ഹിന്ദുവിരുദ്ധശക്തികളുടെ ആത്യന്തികലക്ഷ്യം. ഇതിനുളള കളമൊരുക്കലുകളാണ് ഇത്തരത്തിലുളള സിനിമകളിലൂടെയുളള കുപ്രചരണങ്ങള്‍.
പികെയുടെ സംവിധായകനായ രാജ്കുമാര്‍ ഹിരാനിയുടെ കുടുംബം ഭാരത വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്നും ജനിച്ചുവീണ മണ്ണും വീടുമെല്ലാം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്നറിയുന്നു. തന്റെ സിനിയമയിലൂടെ പണത്തിനുവേണ്ടി സ്വസമുദായത്തെ ഇസ്ലാംമതഭ്രാന്തര്‍ക്ക് അടിയറവെച്ച ഇദ്ദേഹം സ്വന്തം മാതാവിനോടെങ്കിലും പിറന്ന നാടുപേക്ഷിച്ചതെന്തുകൊണ്ടാണെന്നും മതസഹിഷ്ണുക്കളും വിശാലമനസ്‌കരുമായ പാകിസ്ഥാനി മുസ്ലുങ്ങളെ ത്യജിച്ചതെന്തുകൊണ്ടാണെന്നും അവരോടൊപ്പം പാര്‍ക്കാതിരുന്നതെന്തുകൊണ്ടാണെന്നും അന്വേഷിക്കേണ്ടതാണ്. പണം, പേര്, പ്രശസ്തി എന്നിവയ്ക്കുവേണ്ടി സ്വന്തം മാതാവിനേയും സഹോദരിമാരേയും വില്പനചരക്കുകളാക്കാന്‍പോലും ഇക്കൂട്ടര്‍ക്ക് ഒരു മടിയുമില്ലായെന്നാണ് ഈ സിനിമ തെളിയിക്കുന്നത്. പാകിസ്ഥാനി യുവാക്കളെ ഹിന്ദു യുവതികള്‍ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ മതംമാറി വിവാഹം ചെയ്യണമെന്ന് ശഠിക്കുന്ന രാജ്കുമാര്‍ ഹിരാനിയെപ്പോലുളള കുലദ്രോഹികള്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ജനിച്ചുവീണ പാകിസ്ഥാനിലെ സ്ഥിതിയെന്താണെന്ന് മനസ്സിലാക്കേണ്ടതാണ്.

1951 ല്‍ പാകിസ്ഥാനില്‍ 22% ഹിന്ദുക്കളുണ്ടായിരുന്നു. ഇതില്‍ 20% ജീവിച്ചിരുന്നത് കിഴക്കന്‍ പാകിസ്ഥാനിലായിരുന്നു. ഇതാണ് പിന്നീട് ബംഗ്ലാദേശായി മാറിയത്. 1951 ല്‍ 2% ഉണ്ടായിരുന്ന പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 1998 ലെ സെന്‍സസ് പ്രകാരം 1.85 ശതമാനമായി കുറഞ്ഞു! ഇന്ന് കഷ്ടിച്ച് 2.5 മില്യണ്‍ (25 ലക്ഷം, 1.6%) ഹിന്ദുക്കളാണ് പാകിസ്ഥാനിലുളളത്. സാധാരണഗതിയില്‍ ഓരോ വര്‍ഷം കഴിയുന്തോറും ജനസംഖ്യ സ്വാഭാവികമായും വര്‍ദ്ധിക്കേണ്ടതാണ്. പിന്നെയെന്തുകൊണ്ട് ഇവിടെ ഹിന്ദുജനസംഖ്യ അഭൂതപൂര്‍വ്വമായി കുറഞ്ഞു? ജനസംഖ്യ കുറയണമെങ്കില്‍ പ്രധാനമയുമുളള കാരണങ്ങളിവയാണ് : ജനങ്ങളുടെ പ്രത്യുല്പാദനശേഷി നഷ്ടമായിരിക്കണം, ജനനസംഖ്യ കുറവും മരണസംഖ്യ കൂടുതലുമായിരിക്കണം, ഇതുമല്ലെങ്കില്‍ നിലവിലുളള മതവിഭാഗങ്ങള്‍ അന്യമതത്തിലേക്ക് കൂടുമാറിയിരിക്കണം, അതുമല്ലെങ്കില്‍ ജനങ്ങള്‍ സ്വരാജ്യമുപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് കൂട്ടമായി ചേക്കേറണം.

ലോകവിവരമുളളവര്‍ക്കറിയാം, പാകിസ്ഥാനിലും ബംഗ്ലാദേശിലും മറ്റും ഹിന്ദുയുവതികളെ വ്യാപകമായി മുസ്ലിം യുവാക്കള്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി മതംമാറ്റി നിക്കാഹ് ചെയ്യുന്നുവെന്ന്. കൂടാതെ ഇവിടങ്ങളില്‍ കഴിയുന്ന ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ഭൂരിപക്ഷമുസ്ലിം സമൂഹത്തിന്റെ ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങളും ചൂഷണങ്ങളും കാരണം ഗത്യന്തരമില്ലാതെ മാതൃഭൂമികളുപേക്ഷിച്ച് ഇന്ത്യയിലേക്കും മറ്റ് സ്വതന്ത്ര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറുകയാണ് ചെയ്യുന്നത്. 1941 ല്‍ ബംഗ്ലാദേശില്‍ 28% ഹിന്ദുക്കളുണ്ടായിരുന്നു. 1947 ല്‍ 20% ഉം, 2001 ല്‍ 9.6% ഉം, ഇന്നത് 8.2% ഉം ആയി ചുരുങ്ങിയിരിക്കുകയാണ്. അതേ സമയം 1951 ല്‍ ഇന്ത്യയില്‍ 9.93% മുസ്ലീങ്ങളുണ്ടായിരുന്നത് (30.6 കോടി) 2011 ല്‍ 14.6% (17.7 കോടി) ആയി വര്‍ദ്ധിക്കുകയാണ് ചെയ്തത്. അതേസമയം 1951 ല്‍ 85% (30.6 കോടി) ഉണ്ടായിരുന്ന ഹിന്ദുക്കള്‍ 2011 ആയപ്പോഴേക്കും 78.35% (94.78 കോടി) ആയി കുറയുകയും ചെയ്തു. ഈ ഔദ്യോഗിക കണക്കുകള്‍ തെളിയിക്കുന്നത് ഹിന്ദുസമൂഹത്തിന്റെ വിശാലവീക്ഷണവും അഹിന്ദുക്കളുടെ അസഹിഷ്ണുതയും ഉന്മൂലനത്വരയുമാണ്. സത്യം ഇതായിരിക്കെയാണ് സഹിഷ്ണുതയും അന്യമതാദരവും ദയയും വച്ചുപുലര്‍ത്തുന്ന ഹൈന്ദവസമൂഹത്തേയും അവരുടെ ആചാര്യന്മാരേയും ആരാധനാപാത്രങ്ങളേയും അവഹേളിക്കുവാന്‍ ആക്ഷേപഹാസ്യത്തിന്റെ മറവില്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്.
ലോകമെമ്പാടുമുളള ഇന്നത്തെ ഹൈന്ദവജനത തങ്ങള്‍ക്കുചുറ്റും നടക്കുന്ന വിധ്വംസക നശീകരണ ഉന്മൂലന ഭീകരവാദ പ്രക്രിയകള്‍ യഥാസമയം മനസ്സിലാക്കാനും അതിനനുസരണമായ നിലപാടുകളും തന്ത്രങ്ങളും സ്വീകരിക്കുവാനും പ്രാപ്തിയുളളവരാണ്. പഴയകാലത്തെപ്പോലെ കപടമതേതരത്വത്തിന്റെയും മനുഷ്യാവകാശസംരക്ഷണത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും മറ്റും പേരില്‍ അവനെ വഞ്ചിച്ച് നിരായുധനും നിഷ്‌ക്രിയനും നിശബ്ദനുമാക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് വെറും ദിവാസ്വപ്‌നം മാത്രമായിരിക്കും. ഹിന്ദുവിരുദ്ധവികാരവും മതസ്പര്‍ദ്ധയും പരമതനിന്ദയും നടത്തുന്ന പികെക്ക് 300 കോടിയോളം രൂപ വരുമാനം കിട്ടിയെന്നതും പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും സിനിമക്ക് പ്രേക്ഷകരുണ്ടായിയെന്നതുകൊണ്ടും മാത്രം ഇതൊരു മഹത്തായ സിനിമയായി വിലയിരുത്താന്‍ സാദ്ധ്യമല്ല. ഹൈന്ദവാരാധനാമൂര്‍ത്തിശളെ പരിഹസിച്ചുകൊണ്ട് കൈയടി കിട്ടിയെന്നതുകൊണ്ട് അമീര്‍ ഖാനും കൂട്ടരും ഗൂഡമായി ലക്ഷ്യമിട്ട ഹിഡന്‍ അജണ്ടകളെല്ലാം സഫലമാകുമെന്നും കരുതേണ്ടതില്ല. ഹിന്ദു സമൂഹത്തിനെതിരെ സ്വധര്‍മ്മനിഷേധികളും ധനമോഹികളും മാതൃഘാതകരുമായ ഹിന്ദുനാമധാരികള്‍ ദേശവിരുദ്ധശക്തികളോടൊപ്പം ചേര്‍ന്നു നടത്തുന്ന നിഴല്‍യുദ്ധങ്ങള്‍ തിരിച്ചറിയാനും അവയെ സമര്‍ത്ഥമായി പ്രതിരോധിക്കാനും ആധുനിക ഹിന്ദുസമൂഹത്തിന് സാമര്‍ത്ഥ്യമുണ്ട്.

MSG_The_Messenger_of_God 1jpgമെസഞ്ചര്‍ ഓഫ് ഗോഡിന്റെ നിരോധനം

ദേരാ സച്ചാ സൗദാ എന്ന സിഖ് സമൂഹ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീം സിംഗ് തന്നെ ദൈവമായി ചിത്രീകരിക്കുന്ന ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുമെന്ന് പറഞ്ഞ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.  ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിനിമയുടെ നിര്‍മ്മതാക്കള്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയും, അവര്‍ പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്തു. ഹിന്ദു ദൈവങ്ങളേയും ആചാര്യന്മാരേയും നികൃഷ്ടമായി ആക്ഷേപിക്കുന്ന പികെക്ക് ശക്തമായ എതിര്‍പ്പുകളുയര്‍ന്നിട്ടും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡാണ് മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് എന്നത് അത്യന്തം വിചിത്രമാണ്. തട്ടുപൊളിപ്പന്‍ അടിപൊളി ഹിന്ദി സിനിമയിലെ എല്ലാ ചേരുവകളും ചേര്‍ത്ത് നിര്‍മ്മിച്ച ഈ സിനിയമയില്‍ ഏതെങ്കിലും മതം, ജാതി, ഭാഷ, പ്രാദേശിക വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൊളളക്കാരേയും ഗുണ്ടകളേയും അക്രമികളേയും അമര്‍ച്ചചെയ്യുന്ന ഒരു വീരനായകന്റെ കഥയാണ് ഇതില്‍ പ്രതിപാദിച്ചിരുന്നത്. എന്നിട്ടാണ് ഈ സിനിമ വര്‍ഗ്ഗീയത വളര്‍ത്തുമെന്നു പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവെച്ചത്. പികെ എന്ന സിനിമയിലെ നായക കഥാപാത്രമായ അമീര്‍ഖാന്‍ അന്യഗ്രഹ ജീവിയും ആള്‍ക്കാരുടെ കൈപിടിച്ചാലുടനെ അവരുടെ ഭൂതവും ഭാവിയുമെല്ലാം മനസ്സിലാക്കുന്നവനും, ഹൈന്ദവാരാധനാമൂര്‍ത്തികളായ ശ്രീകൃഷ്ണന്‍ ശ്രീരാമന്‍ മഹാദേവന്‍ എന്നിവര്‍ക്കെല്ലാം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതും മതപണ്ഡിതരെയും ആചാര്യന്മാരെയും ബഹുമാനിക്കുന്നതും അനുസരിക്കുന്നതുമെല്ലാം ‘റോങ്ങാ’ണ് എന്ന് പറയുന്നവനും ആയിരുന്നു. അമീര്‍ഖാനെന്ന പികെ ഹൈന്ദവദൈവങ്ങളേക്കാളും വലിയ ദൈവമാണെന്ന രീതിയിലും ഹിന്ദുവികാരങ്ങളെ നികൃഷ്ടമായി അവഹേളിക്കുന്ന തരത്തിലും സിനിമ നിര്‍മ്മിച്ചിട്ടതിന് സെന്‍സര്‍ ബോര്‍ഡിന് അനുവാദം നല്‍കാന്‍ ഒരു മടിയും ഉളുപ്പും തോന്നിയില്ല. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ നായകന്‍ അമാനുഷികശക്തികള്‍ പ്രകടിപ്പിക്കുന്ന വ്യക്തിയായപ്പോള്‍ അത് വര്‍ഗ്ഗീയവും പുറംലോകം കാണാന്‍ പാടില്ലാത്തതുമായ അധമചിത്രമായി..!!!

മുന്‍പ് മുംബൈയിലെ അധോലോക ഭീകരനായ വരദരാജ മുതലിയാരെ മഹത്വവല്കരിച്ചുകൊണ്ട് മണിരത്‌നവും കമലഹാസനും ചേര്‍ന്ന് ‘നായകന്‍’ എന്ന സിനിമ നിര്‍മ്മിച്ചപ്പോള്‍ അതിന് ദേശീയ അവാര്‍ഡുകള്‍ നല്‍കി പ്രോത്സാഹിപ്പിച്ച ഭരണകൂടവും ഫിലിം അവര്‍ഡ് ജൂറികളും ഉളള നാടാണ് ഇത്! അന്ന് കുടുംബപശ്ചത്തലത്തില്‍ വൃദ്ധദമ്പതികളുടെ നൊമ്പരങ്ങളുടെ കഥ പറഞ്ഞ ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തില്‍ അദ്വിതീയമായ അഭിനയം കാഴ്ചവെച്ച മലയാളിയായ നെടുമുടി വേണുവിനെ മറികടന്നാണ് അധോലോകനായകനായി അഭിനയിച്ച കമലഹാസന് ദേശീയപുരസ്‌കാരം കൊടുത്തതെന്നതും ശ്രദ്ധേയമാണ്.

ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചെന്നു പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷ ലീലാ സാംസണ്‍, മലയാളി സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉള്‍പ്പെടെയുളള 12 പേര്‍ രാജി വെക്കുകയുണ്ടായി. ഇതിലേറ്റവും രസകരമായ കാര്യം ഈ സെന്‍സര്‍ ബോര്‍ഡിന്റെ കാലാവധി മാസങ്ങള്‍ക്കു മുന്‍പുതന്നെ അവസാനിച്ചതായിരുന്നുവെന്നതാണ്. കാലാവധി കഴിഞ്ഞിട്ടും അധികാരകസേരയില്‍ അളളിപ്പിടിച്ചിരുന്നവരാണ് ഇപ്പോള്‍ രാജിവെച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും സമയം കഴിഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടന്ന ഇവരെ പുറത്താക്കി പുതിയ സെന്‍സര്‍ ബോര്‍ഡിനെ നിയമിക്കുമെന്നറിഞ്ഞുകൊണ്ടുളള ഒരു തട്ടിപ്പായിരുന്നു ഇവരുടെ രാജിനാടകം. കോണ്‍ഗ്രസ് പാദസേവ ചെയ്തതിന്റെ പ്രത്യുപകാരമായി ബോര്‍ഡിലെത്തിയവരാണ് ഇവരെല്ലാംതന്നെ. കേരളീയനും കോണ്‍ഗ്രസുകാരനുമായ ഒരു കേന്ദ്രമന്ത്രിയുടെ ശുപാര്‍ശയില്‍ സെന്‍സര്‍ ബോര്‍ഡില്‍ സീറ്റ് തരപ്പെടുത്തിയ ഒരു താരനര്‍ത്തകി പിന്നീട് സോളാര്‍ കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുകയും പിന്നീട് ബോര്‍ഡംഗത്വം രാജിവെക്കുകയും ചെയ്ത സംഭവവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ഇനി ബോര്‍ഡ് അദ്ധ്യക്ഷയായ ലീലാ സാംസണിന്റെ യോഗ്യത എന്താണെന്ന് പരിശോധിക്കുക. മന്‍മോഹന്‍ സിംഗിനെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിച്ചിരുന്ന വിദേശവനിതയായ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ നൃത്ത അദ്ധ്യാപികയായിരുന്നുവത്രെ ഈ ലീലാ സാംസണ്‍..! കതോലിക്കാ-ജൂത ദമ്പതികളുടെ മകളായി ജനിക്കുകയും കതോലിക്കാവിശ്വാസിയായി ജീവിക്കുകയും ചെയ്ത ഇവരെ സോണിയാ ഗാന്ധി ചെന്നൈയിലെ പ്രസിദ്ധമായ കലാക്ഷേത്രത്തിന്റെ ഡയറക്ടറായി 2005 ല്‍ നിയമിച്ചു. അവിടെ അവര്‍ ഭാരതീയമായ നൃത്തസങ്കല്പങ്ങളേയും ബിംബങ്ങളേയും രീതിക്രമങ്ങളേയും എല്ലാം അപമാനിച്ചുകൊണ്ട് പാശ്ചാത്യക്രൈസ്തവ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിച്ചത്. സോണിയാ ഗാന്ധിക്കുവേണ്ടി ഭാരതീയ ഹൈന്ദവമിത്തുകളേയും പുരാണ കഥകളേയും നൃത്തരൂപങ്ങളേയുമെല്ലാം കളങ്കപ്പെടുത്തുക എന്ന ദൗത്യമാണ് ഇവര്‍ ചെയ്തിരുന്നത്. നൃത്തവിനായകന്റെ രൂപമുളള എംബ്ലം പോലും ഇവര്‍ ഒഴിവാക്കുകയുണ്ടായി. ഇവരുടെ ഭാരതീയവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ കലാലോകത്തുനിന്നും ഉയര്‍ന്നതിനെ തുടര്‍ന്ന് 2012 ല്‍ ഇവര്‍ക്ക് ഡയറക്ടര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. പിന്നീടിവരെ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേപ്രകാരം ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. ഇവരുടെ പ്രധാന ജോലി ഭാരതീയമായ കലാപാരമ്പര്യത്തെ ദുഷ്പ്രചരണങ്ങളിലൂടെ അവഹേളിച്ചും അവഗണിച്ചും പാശ്ചാത്യ ക്രൈസ്തവ സംസ്‌കാരങ്ങള്‍ അടിച്ചേല്പിക്കുക എന്നതായിരുന്നു. റോമിലെ മാര്‍പ്പപ്പയുടെ അരുമയായ ഇറ്റലിക്കാരി കതോലിക്കന്‍ വിശ്വാസിയായ സോണിയാ ഗാന്ധിയുടെ ഭാരതീയസംസ്‌കാരവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുക എന്നതായിരുന്നു ലീലാ സാംസന്റെ രഹസ്യദൗത്യം. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സ്വദേശിഭരണകൂടം അധികാരത്തിലേറിയപ്പോള്‍ ഗത്യന്തരമില്ലാതെ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ച ലീലാ സാംസണും കൂട്ടരും തങ്ങളുടെ ജാള്യതമറയ്ക്കാന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ ‘ മെസഞ്ചര്‍ ഓഫ് ഗോഡ’് എന്ന സിനിമയ്ക്ക് നല്‍കിയ പ്രദര്‍ശനാനുമതി കരുവാക്കിയെന്നുമാത്രം. ഈ കൃത്യത്തില്‍ ഇവര്‍ക്ക് യാതൊരു മഹത്വവും പറയുവാനില്ല. വീണത് വിദ്യയാക്കുന്ന ലീലാ സാംസണും ഷാജി എന്‍ കരുണുമുള്‍പ്പെടുന്ന സംഘത്തിന്റെ സേവനം എപ്രകാരമായിരുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡിലെ വരവ് ചെലവ് കണക്കുകളും അറ്റന്‍ന്റന്‍സുകളും മറ്റും പരിശോധിച്ചാല്‍ മനസ്സിലാകും.

ഭാരതത്തിലെ ദേശീയഭൂരിപക്ഷ ജനതയായ ഹൈന്ദവസമൂഹത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ചരിത്രവും സംസ്‌കാരവും കലകളും ദര്‍ശനങ്ങളും മുനിപാരമ്പര്യവും ആരാധാനാലയങ്ങളും വിശ്വാസങ്ങളും മൂല്യബോധവും നൈരന്തര്യവും നവോത്ഥാനവും ഉയിര്‍ത്തെഴുന്നേല്പും ഒരു സോണിയാ ഗാന്ധിയോ ലീലാ സാംസണോ മാര്‍പാപ്പയോ ഷാജി എന്‍ കരുണോ അമീര്‍ ഖാനോ രാജ്കുമാര്‍ ഹിരാനിയോ വിധു വിനോദ് ചോപ്രയോ സിദ്ധാര്‍ഥ് റോയ് കപൂറോ ഉള്‍പ്പെടെയുളള കപടമതേതരവാദികളോ വിചാരിച്ചാല്‍ മണ്ണടിയുന്നതല്ല എന്ന് കാലം തെളിയിക്കും. മുലയില്‍ വിഷം പുരട്ടി നിഷ്‌കളങ്കരായ ശിശുക്കളെ കൊന്നൊടുക്കാന്‍ വരുന്ന ആധുനിക പൂതനമാരേയും, സന്യാസവേഷത്തില്‍ സീതയെ അപഹരിച്ച രാവണനേയും കംസന്മാരേയും മറ്റും തിരിച്ചറിയാനും അവരെ ഒരിക്കലും മറക്കാത്ത പാഠങ്ങള്‍ പഠിപ്പിക്കാനും ആധുനിക ഭാരതീയദേശീയസമൂഹത്തിന് കരുത്തും ദീര്‍ഘദൃഷ്ടിയുമുണ്ടെന്ന് ഇക്കൂട്ടര്‍ ഓര്‍മ്മവെയ്ക്കുന്നത് നന്നായിരിക്കും.

സുധീര്‍ നീരേറ്റുപുറം അടുത്ത കാലത്ത് ഹിന്ദിയില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് മേല്‍ പറഞ്ഞ പികെയും മെസഞ്ചര്‍ ഓഫ് ഗോഡും. ഈ 2 സിനിമകളും നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ കണ്ട പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് നമ്മുടെ കപടമതേതരവാദി ബുദ്ധി(?)ജീവിനാട്യക്കാരുടെ കാപട്യവും ഇരട്ടത്താപ്പുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്നുവെന്നതിനാല്‍ പികെക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കരുത്, അഥവാ അംഗീകാരം കൊടുക്കുകയാണെങ്കില്‍ അധിക്ഷേപകരമായ ഭാഗങ്ങള്‍ ഒഴിവാക്കിയതിനുശേഷം വേണം പ്രദര്‍ശനാനുമതി നല്‍കാവൂ എന്ന് ചിലര്‍ ബോര്‍ഡിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ചിത്രത്തിന് പൂര്‍ണ്ണ പ്രദര്‍ശനാനുമതി നല്‍കുകയാണ് ചെയ്തത്. ഹിന്ദുനാമധാരികളായ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി, നിര്‍മാതാക്കളായ വിധു വിനോദ് ചോപ്ര, സിദ്ധാര്‍ഥ് റോയ് കപൂര്‍ എന്നിവരും നായകന്‍ അമീര്‍ ഖാനും ചേര്‍ന്നാണ് പികെ ഒരുക്കിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയനേതാവായ സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത് ഐ.എസ്.ഐയും ദുബൈയിലുള്ള ചിലരുമാണ് ചിത്രത്തിന് ധനസഹായം ചെയ്തതെന്നാണ്. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന…

Review Overview

User Rating: Be the first one !
0

About Managing Editor