Home / Essays / Literature / ഭാഷാബോധനം : ഭാഷാശാസ്ത്ര -മനോഭാഷാശാസ്ത്ര കാഴ്ചപ്പാടുകളില്‍

ഭാഷാബോധനം : ഭാഷാശാസ്ത്ര -മനോഭാഷാശാസ്ത്ര കാഴ്ചപ്പാടുകളില്‍

ഡോ. കെ.എസ്. കൃഷ്ണകുമാര്‍

ഓഷോ ആത്മകഥയുടെ പീഠികയില്‍ കാര്യം, വസ്തു, സത്യം എന്നീ മൂന്നു ആശയങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. ചരിത്രങ്ങള്‍ വസ്തുതകളെ നിരത്തുകയും സത്യങ്ങള്‍ പരിഗണനകള്‍ക്കപ്പുറത്ത് നില്കുകയും ചെയ്യുന്നുവെന്നാണ് സാധാരണ ക്കാരായ നമുക്ക് മനസിലാകുന്ന ഭാഷയില്‍ അവിടെ വിവരിക്കുന്നത്. സത്യം സംഭവിക്കുന്നത് ഗോചരമായ വ്യവഹാരപദാര്‍ത്ഥലോകത്തല്ല, അത് അവബോധാനുഭവങ്ങളുടെ വ്യക്തി വൈജാത്യങ്ങളുടെ ലോകങ്ങളിലാണ്. സാമ്പ്രദായിക വ്യാകരണവക്രോക്തി നിയമങ്ങളെ വസ്തുതകളായും ഭാഷാ-മനോഭാഷാ ശാസ്ത്ര സിദ്ധാന്ത പ്രയ്‌നങ്ങളെ സത്യങ്ങളായും ചേര്‍ത്ത് വായിച്ചാല്‍ തെളിമയേറിയിരിക്കും. ഭാഷ അതിന്റെ ജീവത്തായ സ്ഥലകാലങ്ങളില്‍ വര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നത് എന്തെല്ലാമെന്ന് ഭാഷാശാസ്ത്രം ശ്രദ്ധിച്ചുകൊണ്ടിരി ക്കുന്നു, അത് ഒരു നൈരന്തര്യമുളള സിദ്ധാന്ത നിര്‍മ്മാണ പ്രക്രിയയാണ്. മനുഷ്യമനസ്സുകളുടെ വേറിട്ട കണ്ണടകള്‍ വച്ച് ഭാഷാപ്രവണതകളെ വിവരിക്കാനാണ് മനോഭാഷാശാസ്ത്രം ശ്രമിക്കുന്നത്.
ആധുനികാനന്തരതയുടെ സന്തതികളാണ് ഇത്തരം ശാസ്ത്ര ങ്ങള്‍. ഭാഷാപഠനങ്ങളില്‍ മാത്രമല്ല സംസ്‌കാരം, സാഹിത്യം, ചരിത്രരചന, ചിത്രകല തുടങ്ങിയ സമസ്തമാനവ രംഗങ്ങളിലും ഈ വികാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യ വാദികള്‍ ശാസ്ത്രം എന്ന സംജ്ഞയെ വ്യാഖ്യാനിക്കുന്നത് ബഹുവിധങ്ങ ളിലാണ്. ശാസ്യതേ അ്യനന്യ ഇതി ശാസ്ത്രം (അനുശാസിക്കപ്പെടു ന്നതുകൊണ്ട് ശാസ്ത്രം), ശാസ്ത്രം തു ഹിതശാസനാത് (ഹിതകരമായ ശാസനം നിമിത്തം ശാസ്ത്രമാകുന്നു), ഹിതം ധര്‍മ്മം ശാസ്തി ഇതി ശാസ്ത്രം (ഹിതകരമായ ധര്‍മ്മത്തെ ഉപദേശിക്കുന്നതുകൊണ്ട് ശാസ്ത്രം), ശംസനാത് ശംസ്ത്രമിത്യഭിധീയതേ (സ്തുതിക്കുക നിമിത്തം ശാസ്ത്ര മെന്നു പറയുന്നു) എന്നിങ്ങനെ ആപ്തവാക്യങ്ങള്‍ നിരക്കുന്നു. എന്നാല്‍ കാലികമായ ചിന്തകളില്‍ ശാസ്ത്രം അതിന്റെ നിര്‍ദ്ദേശാത്മ സ്വഭാവം വിട്ട് വിവരണാത്മകവും പരിണാമോന്മുഖവുമായ പ്രകൃതങ്ങളി ലേക്ക് വ്യാപരിക്കുന്നു. പ്രതിഭാസ ങ്ങളെയും പ്രവണതകളെയും പ്രശ്‌നങ്ങളെയും നിരന്തരമായ നിരീക്ഷണാനുഭവങ്ങള്‍ക്ക് വിധേയ മാക്കി പരികല്പനാരൂപീകരണങ്ങള്‍ നടത്തി, സൂക്ഷ്മമായി ലഭ്യമായ ദത്തങ്ങളെ അപഗ്രഥിച്ച് വര്‍ഗ്ഗീകരിച്ച് നിരീക്ഷണപരീക്ഷണങ്ങള്‍ ആവോളം നിര്‍വഹിച്ച് നിഗമന നിര്‍ദ്ദേശങ്ങളുടെ സാധ്യതകളുടെ രൂപീകരണ പന്ഥാവാണ് ഇന്നത്തെ ശാസ്ത്രവഴി. ആധുനികാനന്തര ചിന്തകളില്‍ എല്ലാ ശാസ്ത്രങ്ങളും, സിദ്ധാന്തപ്രയോഗ ങ്ങളില്‍ പ്രയോഗിക്കുന്നത്. ദൃഛവും ഋജുവും ഏകവുമായ സിദ്ധാന്ത ങ്ങളുടെ സ്ഥാനത്ത് വൈവിധ്യമാര്‍ന്ന വൈരുദ്ധ്യമാര്‍ന്ന സ്‌കൂളുകളെ നാം പ്രതീക്ഷിക്കണം പഠിച്ചെടുക്കണം. ആധുനികം എന്നൊക്കെ പേരിടാമെ ങ്കിലും പ്ലേറ്റോയുടെ സിദ്ധാന്തങ്ങള്‍ വരെയെത്തിച്ചേരും, ഒരുപക്ഷെ ഇവയുടെ വേരുകള്‍ തേടിപോയാലെ ത്തുന്നതും നാം അറിഞ്ഞിരിക്കേണ്ട താണ്.

ഭാഷാധ്യാപകനെ സംബന്ധിച്ചി ടത്തോളം, ഭാഷാശാസ്ത്ര-മനോഭാഷാ ശാസ്ത്ര പരിചയംവഴി പഠിതാക്കളുടെ ഭാഷാപഠനത്തിന് അതിന്റെ ജൈവികാ വസ്ഥ, സാമൂഹികാവസ്ഥ, മാനവികാ വസ്ഥ, സംവേദനാത്മകത, സര്‍ഗ്ഗാത്മ കത, സൃഷ്ട്യുന്മുഖത, പരിണാമോ ന്മുഖത, സ്വാഭാവികത എന്നീ നനവുകളെ നിലനിര്‍ത്താനുളള ആഹ്വാനധൈര്യത്തില്‍ സ്വയം എത്തിച്ചേരുകയെന്നുളളതാണ് പ്രധാനം. മനോഭാഷാശാസ്ത്ര പഠനങ്ങള്‍ അവയുടെ പ്രേക്ഷണം മനോവിശ്ലേഷണം, ദര്‍ശനം, സാംസ്‌കാരിക വിമര്‍ശനം, സാഹിത്യ നിരൂപണം, ചലച്ചിത്രപഠനങ്ങള്‍, ഫെമിനിസപഠനങ്ങള്‍ എന്നിങ്ങനെ നിരവധി തലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കയാല്‍, ഭാഷാധ്യാപകന് ചിന്താപഥങ്ങള്‍ ഏറുകയാണ്. ഭാഷാപഠനം ശുദ്ധ സാഹിത്യപഠനം മുതല്‍ സാംസ്‌കാരിക പഠനം വരെ വിന്യസിക്കുന്നത് കൊണ്ട്, പഠിതാക്കളെ ഇത്രയും ബൃഹത്തായ സാധ്യതക്കുളള പരിചയപ്പെടുത്തേണ്ട ധൈഷണിക ഉത്തരവാദിത്വം ഭാഷാധ്യാപകനുണ്ട്.

ഭാഷാശാസ്ത്രത്തിന്റെ ചര്‍ച്ചാവിഷയങ്ങള്‍ നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന് ബൃഹത്തായിരിക്കുകയാണ്. ഭാഷാനിര്‍വചനത്തില്‍ നിന്നോ സ്വനവിചാരത്തില്‍ നിന്നോ ആരംഭം രേഖപ്പെടുത്തിയ ഭാഷാശാസ്ത്ര വിചാരങ്ങള്‍ ഇന്ന് സര്‍വ്വലൗകിക വ്യാകരണം, ഗവണ്‍മെന്റ് ബൈന്റിങ് സിദ്ധാന്തം, മിനിമലിസ്റ്റ് പദ്ധതി, വ്യതിരേകാത്മക വിശകലനം, അബദ്ധവിശകലനം തുടങ്ങിയ ദര്‍ശനങ്ങള്‍ വരെ എത്തിച്ചേര്‍ന്നി രിക്കുന്നു. ആശയവിനിമയ വ്യവസ്ഥ, ഭാഷാവിഭജനങ്ങള്‍, ഭാഷാപഗ്രഥന രീതികള്‍, ഭാഷാവിജ്ഞാനം, താരതമ്യ ഭാഷാ വിജ്ഞാനം, സ്വനവിജ്ഞാനം, സ്വനിമവിജ്ഞാനം, രൂപിമവിജ്ഞാനം, വാക്യവിചാരം, ഭാഷാഭേദപഠനം, ഭാഷാപരിണാമം, ബാഹ്യ/ആന്തരിക പുനഃസൃഷ്ടി, സാമൂഹികഭാഷാ ശാസ്ത്രം, ഭാഷാസങ്കലനം, ഭാഷണ ശൈലികള്‍, ശൈലീവിജ്ഞാനം, അര്‍ത്ഥവിചാരം എന്നിവ ഭാഷാ ശാസ്ത്രത്തിലെ മുഖ്യശീര്‍ഷക ങ്ങളാണ്. ഭാഷാധ്യാപകന് ഏറെ പ്രസക്തമായ ഭാഗങ്ങളാണ് ഘടനാ ത്മകസമീപനം, സന്നിഹിതഘടകാ പഗ്രഥനം, പദസംഹിതരചനാ വ്യാക രണം, രചനാന്തരണ പ്രജനക വ്യാകരണം, പ്രജനകാര്‍ത്ഥകവിജ്ഞാനം, ടാഗ്‌മെമിക്‌സ്, സിസ്റ്റമിക്‌സ്, സ്ട്രാറ്റിഫിക്കേഷണല്‍ വ്യാകരണം, സര്‍വ്വലൗകികവ്യാകരണം, ഗവണ്‍മെന്റ് ബൈന്റിങ് സിദ്ധാന്തം, അവശ്യ പദ്ധതി തുടങ്ങിയവ. ഭാഷാ നിയമങ്ങളുടെ അഭ്യസനം, സാഹിത്യ വിമര്‍ശന രീതികള്‍, ഭാഷാപഗ്രഥനം, ആശയവിനിമയോപാധികളുടെ ജ്ഞാനവും അപഗ്രഥനവും, സാംസ്‌കാരിക ബന്ധം, പ്രവണതാ പഗ്രഥനം തുടങ്ങിയ വിപുലമായ പ്രയോഗങ്ങളിലേക്കാണ് ഭാഷാബോധനത്തില്‍ ഈ സിദ്ധാന്ത ങ്ങള്‍ വെളിച്ചം വീശുന്നത്.

ആധുനിക ഭാഷാശാസ്ത്രം വഴി ഭാഷാധ്യാപകന്‍ വായിച്ചെടുേക്കണ്ട അടിസ്ഥാന തത്വങ്ങള്‍ വിപുലമാണ്. വരമൊഴിയേക്കാള്‍ വാമൊഴിക്കാണ് പഠനപ്രാധാന്യം. ഭാഷണമാണ് പ്രാഥമികവും പ്രകൃതവും. ശരിതെറ്റു കളേക്കാള്‍ ഭാഷയുടെ ഉപയോഗത്തിന് ശ്രദ്ധ നല്‍കി, സംവേദനശരികളിലേക്ക് എത്തിച്ചേരുക. അധമഭാഷയെന്നൊ ന്നില്ല. ആശയവിനിമയം എന്ന ലക്ഷ്യത്തില്‍ എല്ലാ ഭാഷകളും വിജയികളാണ്. ഭാഷ ഉപയോഗിക്കു ന്നവന്റെ വ്യക്തി സാമൂഹിക ചരിത്ര സാംസ്‌കാരിക ഘടകങ്ങളെ പരിഗണി ച്ചുകൊണ്ടുളള ഒരു മിശ്രിത കാഴ്ചപ്പാടിന് ഭാഷാക്ലാസുകളില്‍ സാംഗത്യം നല്കണം. ഭാഷകള്‍ പരിണാമോന്മുഖമാണ്, പ്രയോഗമാറ്റങ്ങള്‍ സ്വാഭാവികമാണ്. സാഹിത്യസര്‍ഗ്ഗാത്മക രചനകളെല്ലാം ഇങ്ങനെ വഴിമാറിയുളള വളര്‍ച്ചാപ്ര യോഗ പരിണാമങ്ങളുടെ ഫലങ്ങളാണ്. ശുദ്ധഭാഷയെന്നൊരു സങ്കല്പമില്ല. ഭാഷയുടെ സമൂഹസ്ഥാനവും ശുദ്ധതയും തമ്മില്‍ ക്രമപ്പെടുത്താനോ തുലനം ചെയ്യാനോ ശ്രമിക്കരുത്.

ഭാഷ സമഗ്രമായ ഒരു വ്യവസ്ഥയാണെന്ന ധാരണയുടെ വെളിച്ചത്തില്‍ വേണം ഭാഷാ ബോധനം നിര്‍വഹിക്കുവാന്‍. വ്യവസ്ഥ യുടെ ഘടകങ്ങള്‍ തന്നെയാണ് ഭാഷാശാസ്ത്രത്തിന്റെ വിവിധ അദ്ധ്യായങ്ങള്‍. വ്യക്തിഭാഷയെ ക്കുറിച്ച് ധാരണയുളള ഭാഷാധ്യാപകന് പഠിതാക്കളുടെ ഭാഷാപ്രതികരണ ങ്ങളെ കൂടുതല്‍ തെളിമയോടെ പരിഗണിക്കാനും പഠിക്കാനും സാധിക്കും. ഭാഷ രൂപങ്ങളുടെയും പ്രതീകങ്ങളുടെയും ഒരു കൂട്ടുവ്യവ സ്ഥയാണ്, അതിന്റെ സൃഷ്ടിപരമായ സാധ്യതകളെയും തിരഞ്ഞെടുപ്പു കളെയും നോം ചോസ്‌കി ഭാഷാ ക്ലാസുകളില്‍ താത്പര്യപ്പെടുന്നു.
ഭാഷയെന്നത് ചിഹ്നങ്ങളുടെ കൂട്ടമാണെന്നും ഓരോ ചിഹ്നവും സൂചകവും സൂചിതവും ചേര്‍ന്നതാണ്. ഒരു പദവും അത് നിര്‍ദ്ദേശിക്കുന്ന വസ്തുവും വിഭിന്നമായ അനുഭവ മണ്ഡലങ്ങളാണ്. ലേഖനാരംഭത്തില്‍ സൂചിപ്പിച്ച കാര്യം, വസ്തുത, സത്യം എന്ന വിഭിന്നാവസ്ഥ ഭാഷാപഠനാനു ഭവങ്ങളില്‍ പ്രസക്തമാണ്. സാമൂഹിക പരിതോവസ്ഥകള്‍ക്കും അനുഭവ പരിസരങ്ങള്‍ക്കും സംസ്‌കൃതിക്കും മിത്തുകള്‍ക്കും ഭാഷാവ്യവസ്ഥ യിലുളള ഇടങ്ങള്‍ ഭാഷാപഠനത്തിലും പരിഗണിക്കാതെ ബോധനപ്രക്രിയ സാര്‍ത്ഥകമാകുന്നില്ല. ഭാഷാപഠനം വലിയ ഒരളവോളം സാംസ്‌കാരികാ സ്വാദനവും നവീന ഭാഷാസാഹിത്യം നിര്‍മ്മിതിയും ആകണം.

ഇതരശാസ്ത്രബന്ധങ്ങള്‍ ഭാഷാശാസ്ത്രപഠന മേഖലകളെ കൂടുതല്‍ വിസ്തൃതമാക്കി. രീതിപഠനം, സമൂഹപഠനം, മനഃശാസ്ത്ര പഠനം എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്താധാരകളിലൂടെ ഊറിവന്നവയാണ് ശൈലീവിജ്ഞാനം, സാമൂഹിക ഭാഷാപഠനം, മനോവിശ്ലേഷണം, ചിഹ്നവിജ്ഞാനീയം, അപനിര്‍മ്മാണം തുടങ്ങിയവ. സിഗ്മണ്ട് ഫ്രോയ്ഡ്, ഴാക്ക് ലക്കാന്‍ എന്നിവരുടെ ചിന്തകളെയാണ് ഭാഷാശാസ്ത്രത്തിന് മനോമുഖം നല്‍കാന്‍ അപഗ്രഥി ക്കേണ്ടത്. ഫ്രോയിഡിയന്‍ മനോവിശകലന ധാരണകളെയാണ് ഇതില്‍ ആദ്യം വിശദമായി വായിക്കേണ്ടതും ഭാഷാശാസ്ത്രത്തിന്റെ വിന്യാസങ്ങളില്‍ പുനര്‍നിര്‍ണയം ചെയ്യേ ണ്ടതും. അബോധം ഭാഷപോലെ ഘടനയുളളതും ഭാഷയുടെ നിയമങ്ങള്‍ തന്നെയാണ് അബോധമനസ്സും പിന്തുടരുന്നതെന്നും ലക്കാന്‍ വിവരിച്ചു. മനോവൈജ്ഞാനീയ ഭാഷാശാസ്ത്രത്തില്‍ ശിശുവിന്റെ അമൂര്‍ത്തമായ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. അനേകം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും ചേര്‍ന്ന ജൈവശരീര ത്തിന്റെ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടി ക്കുന്നതാണത്രെ ഭാഷ. ശിശു രൂപപ്പെടുത്തുന്ന എല്ലാ പ്രതിനിധാനങ്ങളും ഇങ്ങനെ മിഥ്യാധാരണകളില്‍ നിന്നാ ണത്രെ രൂപപ്പെടുന്നത്. ഈ ഇല്ലാത്തയൊന്നിലേക്കുളള പ്രയാണ മാണ് ഭാഷയുടെ സാധ്യതയും ഭാഷാര്‍ജ്ജനം എന്ന പ്രക്രിയയും. ഭാഷാപ്രയോഗങ്ങള്‍ ആത്മനിഷ്ഠതയുടെ അടിസ്ഥാനങ്ങളാണ്. ഭാഷയെന്നത് സൂചകങ്ങളുടെ കൂട്ടമാണ്, ഭാഷയിലേക്ക് കടക്കുന്ന തോടെ ശിശു ഭാഷാവ്യവസ്ഥക്ക് പാത്രമാകുന്നു. കാലക്രമേണ ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, മിത്തുകള്‍, കുടുംബം തുടങ്ങിയ സൂചകങ്ങള്‍ ഒന്നുചേര്‍ന്ന വലിയൊരു വ്യവസ്ഥയുടെയും ഭാഗമാകുന്നു. നിലവിലുളള ചിന്തകളില്‍ നിന്ന് വേറിട്ട രചനകളാണ് ലക്കാന്‍ ഭാഷാസിദ്ധാ ന്തങ്ങള്‍. ഭാഷാബോധനത്തില്‍ അബോധമനസിന്റെ ഭാഷാത്മകമായ ഘടനയെക്കുറിച്ചാണ് ലക്കാന്‍ ആവിഷ്‌കരിച്ചത്. ഭാഷയുടെ പ്രതീകാ ത്മക വ്യവസ്ഥ, സാമൂഹ്യനിയമ ങ്ങള്‍ക്ക് അനുരൂപപ്പെടുന്ന ഭാഷയുടെ പ്രവര്‍ത്തനം, യുക്തിക്കും വ്യാകരണ ത്തിനും അപ്പുറത്തേക്ക് നീങ്ങുന്ന ഭാഷയുടെ സ്വതന്ത്രവ്യാപനം, ഭാഷയിലെ ഞാന്‍ കര്‍തൃത്വനിര്‍മ്മിതി എന്നിവയാണ് ഭാഷാബോധനവേളകള്‍ മനോഭാഷാശാസ്ത്രത്തില്‍ നിന്ന് സ്വാംശീകരിക്കേണ്ട മുഖ്യധാരണകള്‍.

കേവലമായ സൂചനകള്‍ മാത്രമാണിവ, ഭാഷാശാസ്തവും മനഃശാസ്ത്രവും ഭാഷാബോധന പഠനത്തില്‍ ചെലുത്തുന്ന സൈദ്ധാ ന്തികശക്തികള്‍ തികച്ചും അപാര മാണ്, അനന്തസാധ്യതകള്‍ ഉളളവ യാണ്. ഇടയ്ക്ക് എവിടെയോ സൂചിപ്പിച്ച പോലെ വൈവിധ്യമാര്‍ന്ന സ്‌കൂളുകള്‍ ചേര്‍ന്നതാണ്. ആധുനിക ഭാഷാശാസ്ത്രം അവയുടെ വിപുലമായ വായനയും കൃത്യമായ തിരഞ്ഞെടുപ്പും ശാസ്ത്രീയമായ പ്രയോഗപരീക്ഷണ നിരീക്ഷണങ്ങളാണ് ആധുനിക ഭാഷാധ്യാപകരുടെ വെല്ലുവിളികള്‍.

സഹായകഗ്രന്ഥങ്ങള്‍:
1. ഭാഷാശാസ്ത്രം – സിദ്ധാന്തവും പ്രയോഗവും : വി.ആര്‍. സോളി, ഡോ. കെ. ജോയ്‌പോള്‍
2. നവമനോവിശ്ലേഷണം : ടി. ശ്രീവത്സന്‍
3. ഭാഷയും മനശാസ്ത്രവും : ഡോ. കെ.എം. പ്രഭാകരവാര്യര്‍
4. ആധുനികം വരെ സാഹിത്യ സമീപനങ്ങള്‍ : മലയാള വിദ്യാര്‍ത്ഥി സംഘം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

ഡോ. കെ.എസ്. കൃഷ്ണകുമാര്‍ ഓഷോ ആത്മകഥയുടെ പീഠികയില്‍ കാര്യം, വസ്തു, സത്യം എന്നീ മൂന്നു ആശയങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. ചരിത്രങ്ങള്‍ വസ്തുതകളെ നിരത്തുകയും സത്യങ്ങള്‍ പരിഗണനകള്‍ക്കപ്പുറത്ത് നില്കുകയും ചെയ്യുന്നുവെന്നാണ് സാധാരണ ക്കാരായ നമുക്ക് മനസിലാകുന്ന ഭാഷയില്‍ അവിടെ വിവരിക്കുന്നത്. സത്യം സംഭവിക്കുന്നത് ഗോചരമായ വ്യവഹാരപദാര്‍ത്ഥലോകത്തല്ല, അത് അവബോധാനുഭവങ്ങളുടെ വ്യക്തി വൈജാത്യങ്ങളുടെ ലോകങ്ങളിലാണ്. സാമ്പ്രദായിക വ്യാകരണവക്രോക്തി നിയമങ്ങളെ വസ്തുതകളായും ഭാഷാ-മനോഭാഷാ ശാസ്ത്ര സിദ്ധാന്ത പ്രയ്‌നങ്ങളെ സത്യങ്ങളായും ചേര്‍ത്ത് വായിച്ചാല്‍ തെളിമയേറിയിരിക്കും. ഭാഷ അതിന്റെ ജീവത്തായ സ്ഥലകാലങ്ങളില്‍ വര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്നത് എന്തെല്ലാമെന്ന് ഭാഷാശാസ്ത്രം ശ്രദ്ധിച്ചുകൊണ്ടിരി ക്കുന്നു, അത് ഒരു നൈരന്തര്യമുളള സിദ്ധാന്ത നിര്‍മ്മാണ പ്രക്രിയയാണ്. മനുഷ്യമനസ്സുകളുടെ വേറിട്ട കണ്ണടകള്‍ വച്ച് ഭാഷാപ്രവണതകളെ വിവരിക്കാനാണ് മനോഭാഷാശാസ്ത്രം ശ്രമിക്കുന്നത്. ആധുനികാനന്തരതയുടെ സന്തതികളാണ് ഇത്തരം ശാസ്ത്ര ങ്ങള്‍. ഭാഷാപഠനങ്ങളില്‍ മാത്രമല്ല സംസ്‌കാരം, സാഹിത്യം, ചരിത്രരചന, ചിത്രകല തുടങ്ങിയ സമസ്തമാനവ രംഗങ്ങളിലും ഈ വികാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യ വാദികള്‍ ശാസ്ത്രം എന്ന സംജ്ഞയെ വ്യാഖ്യാനിക്കുന്നത് ബഹുവിധങ്ങ ളിലാണ്. ശാസ്യതേ അ്യനന്യ…

Review Overview

User Rating: Be the first one !
0

About Managing Editor