Home / Essays / Literature / ഭൂമിഗീതം : ഒ.എന്‍.വി

ഭൂമിഗീതം : ഒ.എന്‍.വി

ബബിത. എം.എസ്

മനുഷ്യന്റെ യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പരിസ്ഥിതിക്ക് നിത്യേനയെന്നോണം ആഘാതം ഏറ്റുകൊണ്ടിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി മലിനീ കരണം പരിസ്ഥിതിയുടെ താളം തെറ്റിക്കുമെന്ന ആശങ്ക വര്‍ദ്ധിക്കു കയും കാലക്രമേണ പരിസ്ഥിതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്തപ്പോള്‍ കുറേയാളുകളെങ്കിലും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ശ്രമിച്ചു. ഈ പരിസ്ഥിതി ചിന്തകള്‍ സാഹിത്യത്തെയും സ്വാധീനിച്ചു. അങ്ങനെയാണ് ഭൂമിയെക്കുറിച്ച് ഓ.എന്‍.വി എഴുതിയത്.

”’കാണക്കാണെ വയസ്സാവുന്നൂ
മക്കള്‍ക്കെല്ലാമെന്നാല്ലമ്മേ
വീണക്കമ്പികള്‍ മീട്ടുകയല്ലീ
നവതാരുണ്യം നിന്‍ തിരുവുടലില്‍.”’

എന്ന് ‘ഭൂമി’യില്‍ വിസ്മയം കൂറിയ കവിക്ക് ‘ഭൂമിഗീത’ങ്ങളിലും ‘ഭൂമിക്ക് ഒരു ചരമഗീത’ത്തിലും എത്തുമ്പോള്‍ മനുഷ്യന്‍ ഭൂമിക്ക് ഏല്‍പ്പിച്ച ആഘാതം കണ്ട് കരള്‍ വിങ്ങുകയാണ്. ഇത് ഇല്ലാതാകണ മെങ്കില്‍ ഭൂമിയുടെയും തന്റെയും നിലനില്പ് ഭിന്നമല്ല എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നാണ് കവിയുടെ പ്രാര്‍ത്ഥന.

ഭൂമിയെ നമ്മില്‍ നിന്ന് വ്യത്യസ്തമായി കാണുകയല്ല, നാം ഭൂമിയായി മാറുകയാണ് വേണ്ടത് എന്നാണ് ‘ഭൂമിഗീത’ത്തില്‍ ഓ.എന്‍.വി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഭൂമി മനുഷ്യനെ സംരക്ഷിക്കുന്നു. മനുഷ്യന്‍ ഭൂമിയെ നശിപ്പിക്കുന്നു എന്നീ സങ്കല്പങ്ങളില്‍ ഭൂമി, മനുഷ്യന്‍ എന്ന ദ്വന്ദം നിലനില്‍ക്കുന്നുണ്ട്. ദ്വന്ദ ഭാവത്തെ ഇല്ലാതാക്കുകയും മനുഷ്യനും ഭൂമിയും ഒന്നാണെന്ന ഓരോ സ്പന്ദനവും പരസ്പരം അറിയുന്ന ഒരു കാഴ്ചപ്പാടുമാണ് ഉണ്ടാകേണ്ടത്.

ഭൂമി വൈവിധ്യങ്ങളുടെ കലവറ യാണ് സൂര്യനെ കണികാണാന്‍ കഴിയാതെ ഇരുണ്ടും തണുത്തുറഞ്ഞും കഴിയുന്ന ധ്രുവപ്രദേശങ്ങളെന്ന പോലെ, ചുട്ടുപൊളളുന്ന മരുപ്പരപ്പും ഇവിടെയുണ്ട്. അശാന്തമായി അലയടി ച്ചുകൊണ്ടിരിക്കുന്ന സമുദ്രം, മായുന്ന പച്ചപ്പുകളെക്കുറിച്ചോര്‍ക്കുമ്പോള്‍ സ്വരം ഇടറുന്ന നദികള്‍, വിഷക്കനി ഭക്ഷിച്ച് പാട്ടിനുറവ വറ്റിയ കിളികള്‍, എല്ലാ ഉറവകളും വറ്റി ദാഹിച്ചു നിലവിളിക്കുന്ന മണ്ണ് ഇതെല്ലാം ഭൂമിയുടെ വ്യത്യസ്ത ഭാവങ്ങളാണ്. നാം ഇതിന്റെയൊക്കെ കാഴ്ചക്കാ രാവുകയല്ല വേണ്ടത്. അവയെ നമ്മുടെ ഹൃദയം കൊണ്ടേറ്റുവാങ്ങുകയും നമ്മുടെതന്നെ അനുഭവമാക്കി മാറ്റുകയും വേണം. ഭൂമിയുടെ ഓരോ ചെറുതുടിപ്പും നമ്മടേതുകൂടി യാവണം. അപ്പോഴാണ് ഭൂമി നമ്മുടെ ആത്മാവില്‍ നിറയുന്നത്.

”നാം ഭൂമിയാവുമ്പോള്‍”

”’ഭൂമിയീ നമ്മളിലേക്കൊതുങ്ങുന്നുവോ
നാമിന്നു ഭൂമിയോളം വലുതാകയോ?”

ഈ കാവ്യാരംഭത്തിലെ ചോദ്യം കൊണ്ട് ഇതില്‍ കവി ഉദ്ദേശിക്കുന്നതെന്താണ്?

ഭൂമി നമ്മിലേക്കൊതുങ്ങുക എന്നതില്‍ നമ്മുടെ സ്വാര്‍ത്ഥതകള്‍ക്കായി ഭൂമിയെ ഒരുപകരണ മാക്കുക എന്ന ആധുനിക മനുഷ്യന്റെ മനോഭാവം കാണാം. നമ്മുടെ നിലനില്‍പ്പിന്, സുഖഭോഗങ്ങള്‍ക്ക് ഭൂമിയേയും അതിലെ ചരാചരങ്ങ ളേയും ഏതറ്റം വരേയും ചൂഷണം ചെയ്യാന്‍ ഇന്നത്തെ മനുഷ്യന് മടിയില്ലല്ലോ. ഒരേ മനോഭാവത്തിന്റെ രണ്ടു തരത്തിലുളള അവതരണമായും ഈ വരികളെ കാണാം. അപ്പോള്‍ ഭൂമി നമ്മളിലേക്കൊതുങ്ങുക എന്നത് നാമിന്ന് ഭൂമിയോളം വലുതാവുക എന്നതിന്റെ പര്യായം തന്നെയാകും. ഭൂമിയുടെ ഓരോ ഭാവവും നമ്മുടേതുകൂടിയാവുകയാണപ്പോള്‍. ‘അഹം ബഹ്മ്രാസ്മി’ (ഞാന്‍ ബഹ്മ്രമാകുന്നു) എന്ന ഭാരതീയ ചിന്ത തന്നെയാണത്. ഈ ചരാചരപ്രപ ഞ്ചത്തേയും തന്നെയും ഒന്നായി കാണാനുളള മനോഭാവമാണ് നമുക്ക് കൈമോശം വന്നിരിക്കുന്നത്.

കവി പറയുന്നത് സഹാനുഭൂതി, കാരുണ്യം, ഭൂതദയ തുടങ്ങിയ ഉദാത്തമായ ഹൃദയഭാവങ്ങള്‍ കൈവ രിക്കുന്നതിലൂടെയാണ് നാം ഭൂമി യോളം വലുതാവുന്നത്.
ഓ.എന്‍.വി കുറുപ്പ് രചിച്ച ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത ഭൂമിയെ നാം സ്‌നേഹത്തോടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. മനുഷ്യന്റെ ക്രൂരത കൊണ്ട് മരിക്കാറായിരിക്കുന്ന ഭൂമിക്ക് ചരമഗീതം എഴുതുകയാണ് കവി. ഭൂമിയുടെ മരണത്തിന് ഉത്തരവാദി മനുഷ്യനാണ്. മരണത്തിന്റെ കറുത്ത വിഷപുഷ്പം മലിനീകരണത്തിന്റെ ഫലമായി വിടര്‍ന്നു വരുന്നതാണ്. അതിന്റെ നിഴലില്‍ ഭൂമി മരവിക്കുന്നു. അപ്പോള്‍ മനുഷ്യന് നിലനില്‍പ്പ് അസാധ്യമാകും.

ഈ കവിതയില്‍ ഭൂമിയുടെ ഓരോ സ്പന്ദനവും അറിയാന്‍ തക്കവി ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യന്‍ മലിനപ്പെടുത്തുന്ന ഭൂമിയിലെ വിഷക്കനി ഭക്ഷിച്ച് മധുരമായി പാടുന്ന പക്ഷികളുടെ തന്നെ ശബ്ദം പോയതിന്റെ വിഷമം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്ന പുതുതലമുറയ്ക്ക് നല്‍കേണ്ട സന്ദേശം കവി തന്റെ കവിതയിലൂടെ കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍ എന്നും പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും ഈ കവിത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭൂമിയോ ടിണങ്ങി അതിന്റെ സന്തുലിതാ വസ്ഥയ്ക്ക് യോജിക്കും വിധം ജീവിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് കവി ഈ കവിതയിലൂടെ ചെയ്യുന്നത്.

About Managing Editor