Home / Essays / മമതയും സി പി എമ്മും

മമതയും സി പി എമ്മും

 കാവാലം ശശികുമാര്‍
 

ഞാൻ മമതയുടെ കടും ഫാനായിരുന്നു, ആണ്. ബംഗാളിൽ സി പി എമ്മിന്റെ തെമ്മാടിത്തരങ്ങൾക്കെതിരെ മമത നടത്തിയ പോരാട്ടമാണ് അവരിലേക്കാകർഷിച്ചത്. അന്ന് കോൺഗ്രസ് നേതാവായിരുന്ന പ്രണബ് മുഖർജി, പ്രിയ രഞ്ജൻ ദാസ് മുൻഷി തുടങ്ങിയ കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തയായി, സി പി എമ്മിനെതിരെ പോരാട്ട വഴിയിലായിരുന്നു മമത എന്നും. ലളിത ജീവിതം, വിവാഹം പോലും കഴിക്കാതെ, ഖാദിയുടുത്ത്, തോളിൽ തുണി / ചണ സഞ്ചിയും തൂക്കി ധൃതി പിടിച്ച്, ചിരിച്ചും ക്ഷോഭിച്ചും ഉച്ചസ്ഥായിയിൽ സംസാരിച്ചും മമതയെ കാണാൻ കൗതുകവും അത്ഭുതവുമായിരുന്നു. തൃണമൂൽ കോൺഗ്രസുണ്ടാക്കി,

പാർലമെൻറിൽ, ബിജെപിയുമായി ചേർന്ന് NDA യുടെ ഭാഗമായപ്പോഴാണ് ഒരു റിബലിൽ നിന്ന് മമത നേതാവായത്. അടൽ ബിഹാരി വാജ്പേയി, അദ്വാനി, ജസ്വന്ത് സിങ്, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ, വെങ്കയ്യ നായിഡു എന്നിവരുടെ സമ്പർക്കത്തിലും നിർദ്ദേശത്തിലും മമത അതിവേഗം സംഘടിത ഘടനയിലെത്തി. സി പി എം ദുർഭരണത്തിനെതിരെയുള്ള ആൾക്കൂട്ടം മാത്രമായിരുന്ന ടി എം സി സംഘടനയായി. എന്നെത്തല്ലി, ഉടുതുണി കീറി തുടങ്ങിയ പതിവ് മുറവിളികൾക്കപ്പുറം മമതയ്ക്ക് ഒരു ആധികാരിക ശബ്ദം കിട്ടി. NDA യുടെ മികച്ച പിന്തുണയിൽ മമത ബംഗാളിൽ വളർന്നു. ബി ജെ പിയുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മസരിച്ച്, സി പി എമ്മിനെതിരെ ഗൗരവ എതിരാളിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞു.
മമതയെ കേന്ദ്ര മന്ത്രിയാക്കി, വാജ്പേയി, അവർക്ക് ഔദ്യോഗിക ശബ്ദം കൊടുത്തു. മമതയുടെ റെയിൽ മന്ത്രാലയ ഭരണം ബി ജെ പിയുടെ നിർദ്ദേശങ്ങളിലും ന്ത്രണങ്ങളിലുമായിരുന്നു. അതിനാൽ മികച്ചതായി. പ്രശംസിക്കപ്പെട്ടു. ഇത്രയൊക്കെ ആയപ്പോൾ സ്വന്തം കാലിൽ നിൽക്കാനായെന്ന തോന്നൽ വന്നു. ബംഗാളിലേക്കല്ലേ, ചുകപ്പ് ഭീകരതയ്ക്കെതിരെ അല്ലേ, ഒരു തരത്തിലും നഷ്ടമാകില്ലെന്ന് ബി ജെ പിയും ധരിച്ചു. ഒരു വലിയ പ്രദേശത്തെ ജനത രക്ഷപ്പെടുമെങ്കിൽ ആകട്ടെ എന്ന ലക്ഷ്യം. പക്ഷേ മമത, കുമതയായി. ടി എം സി പ്രവർത്തകർ നിരാശരായി. ബംഗാൾ ഹതാശമായി. മമത നിസ്സഹായയായി. ബി ജെ പി യോട് വീണ്ടും ചേർന്നാൽ അടിയറവാകുമെന്ന അമ്പരപ്പോ മിഥ്യാഭിമാനമോ മൂലം മമത മറ്റുള്ളവരെ ചാരുകയാണ്. അത് കോൺഗ്രസിലേക്കും ചന്ദ്രബാബു നായിഡുവിലേക്കും മറ്റുമാകാൻ കാരണം ഗതികേടാണ്. ആത്മഹത്യയാണെന്നറിഞ്ഞുതന്നെ .

ശാരദാ ചിട്ടിത്തട്ടിപ്പിൽ മമതയുടെ ഓഫീസുമുണ്ട്. അറിഞ്ഞോ അറിയാതെയോ എന്നത് വേറേ കാര്യം. സി ബി ഐ യോട് കളിക്കുന്ന ഈ കളി, പഴയ റിബലായി തോളിൽ പഴയ തുണി സഞ്ചി തൂക്കാനുള്ള തുടക്കമണ്, അപകടമാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ.
ഇപ്പോഴും, മറിച്ച് തെളിയും വരെ, മമത അഴിമതി അറിഞ്ഞു കൊണ്ട് ചെയ്തുമെന്ന് എനിക്ക് വിശ്വാസമില്ല.

* ഈ സംഭവത്തിൽ മോദി സർക്കാരിനെ വലിച്ചിഴക്കുന്നതിൽ അർഥമില്ല. CBlയാണ് കേസന്വേഷിക്കുന്നത്. കേസ് തുടങ്ങിവെച്ചത് കോൺഗ്രസ് കേന്ദ്ര ഭരണത്തിലുള്ളപ്പോഴാണ്.

# CBI ക്ക് തലവനില്ലെന്ന ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രീം കോടതി സിബിഐ ഉദ്യോഗസ്ഥരെ, കൃത്യനിർവണം തടഞ്ഞ് ബംഗാൾ പോലീസ് കഴുത്തിനു പിടിച്ചത് കണ്ടിട്ടുണ്ടാവും.

::: മമതയെ തുണയ്ക്കാൻ ചെന്നവരെല്ലാം സി ബി ഐ യുടെ അന്വേഷണം നേരിടുന്നവരാണെന്നത് ശ്രദ്ധേയമാണ്.

* കേരളത്തിൽ ചിലർ ബംഗാൾ സംഭവങ്ങൾ ‘ഉറ്റു’ നോക്കുന്നുണ്ടാവും. അറസ്റ്റ് ചെറുക്കുന്നതെങ്ങനെയെന്ന്.

# ഏറ്റവും കൗതുകമ തല്ല. സഖാക്കൾ മമതയെ തുണയ്ക്കുമോ. തുണച്ചാലോ? ബംഗാളിൽ എന്നെങ്കിലും ജയിക്കാമെന്നോ ഭരിക്കാമെന്നോ അല്ല, ജീവിക്കാമെന്ന പ്രതീക്ഷപോലും അസ്തമിക്കില്ലേ?
ഇനി മമതയെ എതിർത്താലോ? ‘ഫാസിസ്റ്റ് മോദി’യുടെ സിബിഐയെ പിന്തുണയ്ക്കലാവില്ലേ? സംസ്ഥാനങ്ങളിലെ പോലീസിനെ തള്ളലാവില്ലേ. ദേശീയ മഹാ സഖ്യത്തെ പിന്നിൽ നിന്ന് കുത്തലാകില്ലേ?

നോക്കണേ വിന
രണ്ടായാലും കട്ടപ്പുക!!

About Managing Editor

Leave a Reply