Home / News / മുംബൈയിലെ മലയാളഭാഷ പ്രചാരണ സംഘത്തിന് ഹിന്ദു വിരുദ്ധ നിലപാട്

മുംബൈയിലെ മലയാളഭാഷ പ്രചാരണ സംഘത്തിന് ഹിന്ദു വിരുദ്ധ നിലപാട്

നവിമുംബൈ: മുംബൈയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസികളായ മലയാളികളുടെ ഇടയിൽ മലയാളഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള സംഘടനയാണ് മലയാളഭാഷ പ്രചാരണ സംഘം അറിയപ്പെട്ടിരുന്നത്. എന്നാൽ അതിൻറെ പ്രവർത്തനങ്ങളെ സസൂഷ്മം നിരീക്ഷിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധിഷ്ഠിതമായ തികഞ്ഞ ഹിന്ദു വിരുദ്ധ നിലപാടുള്ള, അതിനായി പ്രവർത്തന ഊർജ്ജം കൂടുതലായി വിനിയോഗിക്കുന്ന സംഘടനയാണിതെന്ന് മനസ്സിലാക്കാൻ സാധിക്കും. ശബരിമല സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ സംഘടന ഇറക്കിയ പ്രസ്താവനകളും നിരീക്ഷണങ്ങളും ഇതിന് ബലമേകുന്നതാണ്. യുവതിപ്രവേശന വിഷയത്തിൽ ഹിന്ദു ആചാര അനുഷ്ടാനങ്ങളെ പൂർണമായും അവഹേളിക്കുന്ന തരത്തിലായിരുന്നു ഇവരുടെ യോഗങ്ങളിൽ ഉയർന്നുകേട്ടത്. കേരളത്തിലുടനീളം അയ്യപ്പവിശ്വാസികൾ നടത്തിയ നാമജപയാത്രയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പതിനായിരത്തിലധികം വിശ്വാസികൾ നവി മുംബൈയിലും, മുംബൈയിലും നാമജപ യാത്രയിൽ പങ്കെടുത്തു. വാശിയിലെ കേരള ഹൗസിലേക്ക് ശരണംവിളികളുമായി നീങ്ങിയ സ്ത്രീകളെ തേവിടിശ്ശികൾ എന്നാണ് ഇക്കൂട്ടരിൽ ചിലർ നവമാധ്യമങ്ങളിലൂടെ സംബോധന ചെയ്തത്. പലതിന്റെയും മറവിൽ പിന്നാമ്പുറത്ത്കൂടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം നടത്തുന്ന ഇക്കൂട്ടർ മലയാളികളുടെ അഭിമാനമായ ആദർശ വിദ്യാലയം പാർട്ടി ഓഫീസായും, കേരള ഹൗസ് എകെജി സെന്ററാക്കിമാറ്റിയും പ്രവർത്തിക്കുന്നത് അപലപനീയമാണ്. ഏറ്റവും ഒടുവിലായി ഹൈന്ദവ സമൂഹത്തെ വിഘടിപ്പിക്കുവാനും, ആചാരാനുഷ്ഠാനങ്ങളെ നശിപ്പിക്കാനുമായി വനിതാമതിൽ എന്നപേരിൽ അവിശ്വാസി സംഗമം നടത്തുന്ന കേരള സർക്കാരിനും പാർട്ടിക്കും പിന്തുണയേകിക്കൊണ്ട് മലയാള ഭാഷാ പ്രചാരണ സംഘം മുംബൈയിലും വനിതകളെ കൂട്ടാൻ ശ്രമം നടത്തുന്നു. ഹിന്ദു വിശ്വാസങ്ങൾക്ക് എതിരെയുള്ള തുറന്ന പോരാട്ടമായി നാമിതിനെ കാണേണ്ടതാണ്. നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷനെ നിയന്ത്രിക്കുന്നത് മലയാള ഭാഷാ പ്രചാരണ സംഘമാണ്. ഇവർ പരിശീലനം നൽകി പഠിപ്പിക്കുന്ന കുട്ടികൾ നാളെ നിരീശ്വരവാദികളായാൽ അത്ഭുതപ്പെടാനില്ല. കുട്ടികളുടെ വിശ്വാസികളായ രക്ഷിതാക്കൾ ഇത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. പലപേരുകളിലും, പലതരത്തിലുള്ള ക്ഷണപത്രികയിലൂടെയും, വിവിധ സംഘടനകൾ മുഖേനയും തെറ്റിദ്ധാരണകൾ പരത്തി ഹിന്ദു വിശ്വാസത്തിനും അയ്യപ്പസ്വാമിക്കുമെതിരെ വനിതകളെ അണിനിരത്താനുള്ള ശ്രമം മുംബൈയിൽ നടക്കുന്നു. ഭാവിയിൽ അയ്യപ്പ ക്ഷേത്രങ്ങൾക്കും ഹൈന്ദവ സാമുദായിക സംഘടനകളുടെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കാനിടയുള്ള ഇത്തരം കുൽസിത നീക്കങ്ങളിൽ പെട്ടുപോകാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. മതനേതാക്കളിൽ നിന്നും പീഡനമേറ്റ് കന്യാസ്ത്രീകൾ തെരുവിൽ കരഞ്ഞപ്പോൾ അവർക്ക് അനുകൂലമായി സഭയ്ക്കെതിരെ ഒരക്ഷരം മിണ്ടാൻ മലയാളഭാഷാ പ്രചാരണ സംഘത്തിന് കഴിഞ്ഞില്ല. മുത്തലാഖിന്റെ പേരിലും, മുസ്ലിം സ്ത്രീകളുടെ കന്യാചർമം ഛേദിക്കൽ ആചാരത്തിനുമെതിരെ നാവനക്കാൻ ഇവർക്ക് സാധിക്കില്ല. പാർട്ടി നേതാക്കളാൽ പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് വനിതാ പാർട്ടി പ്രവർത്തകർക്ക് വേണ്ടി സ്ത്രീസംഗമം നടത്താൻ ഇവരാൽ അസാധ്യമാണ്. ഹിന്ദുവിനും ഹിന്ദു ആചാരാനുഷ്ഠാനങ്ങൾക്കും മേലുള്ള ഇവരുടെ കടന്നുകയറ്റം ശക്തിയുക്തം എതിർക്കപ്പെടേണ്ടതാണ്. മഹാരാഷ്ട്രയിലെ സംസ്കാരസമ്പന്നരായ മലയാളി സമൂഹം ഇക്കാര്യങ്ങൾ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു

: – രമേഷ് കലമ്പൊളി

About Managing Editor

Leave a Reply