Home / Essays / മോദിയെ ഭയപ്പെടുത്താന്‍ ചെഗുവേരമാര്‍…..!!!???

മോദിയെ ഭയപ്പെടുത്താന്‍ ചെഗുവേരമാര്‍…..!!!???

സുധീര്‍ നീരേറ്റുപുറം

Kanaya Kumar - Rohit Vemula - Sushil Kumar

Kanaya Kumar – Rohit Vemula – Sushil Kumar

‘ഭാരതത്തെ തുണ്ടം തുണ്ടമാക്കി നശിപ്പിക്കും, കാശ്മീരും കേരളവും മോചിപ്പിക്കും, ഓരോ വീട്ടിലും അഫ്‌സല്‍ ഗുരുക്കന്മാരെ സൃഷ്ടിക്കും…..” എന്നെല്ലാം വീരവാദം മുഴക്കി പ്രകടനങ്ങള്‍ നടത്തി ആക്രോശിച്ച ദേശവിരുദ്ധരായ ഇടതുപക്ഷക്കാരും അവര്‍ക്ക് പിന്തുണയുമായി ചാടിപുറപ്പെട്ട രാഹുല്‍ ഗാന്ധിയും അനുയായിവൃന്ദവും ജനങ്ങളുടെ പ്രചണ്ഡ പ്രതിഷേധത്തിനു മുന്നില്‍ വിറച്ചിട്ട് ഇപ്പോള്‍ കീഴ്‌മേല്‍ മറിഞ്ഞ് വലിയ രാജ്യസ്‌നേഹികള്‍ ചമയാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ നിന്നും കര്‍ശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവ് കനയ്യക്ക് ഇപ്പോള്‍ ഭാരത ഭരണഘടനയോടും നിയമങ്ങളോടും എല്ലാം എന്തൊരാദരവാണ്. ഇയാള്‍ക്കും അനുയായികള്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും ഇപ്പോള്‍ ഒരു ‘ആസാദി’യും വേണ്ടേവേണ്ട!
മോദിയുടെ ഉറക്കം കെടുത്താന്‍ (?) ഇറങ്ങിയ ‘ചെഗുവരെ’ ഇപ്പോള്‍ എത്ര സൗമ്യനായാണ് സംസാരിക്കുന്നത്…!!! വീണ്ടും ഒരു അഫ്‌സല്‍ ഗുരു അനുസ്മരണവും, ദേശവിരുദ്ധ പ്രകടനവും, മുദ്രാവാക്യം വിളികളും നടത്തുന്നതിന് നേതൃത്വം നല്കാന്‍ ഈ ഇന്ത്യന്‍ ചെഗുവരയോട് പറഞ്ഞു നോക്ക്. അപ്പോളറിയാം കക്ഷിയുടെ മുട്ടിടിക്കുന്നത്….. ജയില്‍ മോചിതനായ ശേഷം ഇയാള്‍ പറഞ്ഞത് ‘അഫ്‌സല്‍ ഗുരുവല്ല, രോഹിത് വെമൂലയാണ് മാതൃക’ എന്നാണ്….!
ബിജെപി ഭരണമില്ലാത്ത ആന്ധ്രയിലെ പോലീസ് ഹൈക്കേടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത് വെമൂല ദളിതനല്ല എന്നാണ്. ഇത് പല തവണ വെമൂലയുടെ പിതാവും മുത്തശ്ശിയും പറഞ്ഞതാണ്. വെമൂലയുടെ മാതാവിന്റെ മൊഴികള്‍ അവിശ്വസനീയവും തട്ടിപ്പും കാപട്യം നിറഞ്ഞതും സംശയാസ്പദവുമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുന്നു. വ്യാജ ദളിതന്റെ പേരില്‍ കുപ്രചരണം നടത്തി വര്‍ഗ്ഗീയവിദ്വേഷം ആളിക്കത്തിച്ച രാഷ്ട്രീയക്കാരും, ചോരനുണയന്മാരായ മാധ്യമങ്ങളും ഇനിയെങ്കിലും തെറ്റ് തുറന്ന് സമ്മതിച്ച് ഹിന്ദു സംഘടനകള്‍ക്കെതിരായ വിദ്വേഷപ്രചരണം അവസാനിപ്പിച്ച് ദളിതനല്ലാത്ത വെമൂലയുടെയും കൂട്ടാളികളുടേയും നിഷ്ഠൂരമായ ആക്രമണത്തിന് ഇരയായ യഥാര്‍ത്ഥ ദളിതനായ സുശീല്‍കുമാറിനു വേണ്ടി ശബ്ദമുയര്‍ത്തുമോ…?

വ്യാജ ദളിതനായ രോഹിത് വെമൂലയുടേയും സംഘത്തിന്റേയും ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായ യഥാര്‍ത്ഥ ദളിതനായ സുശീല്‍ കുമാര്‍

വ്യാജ ദളിതനായ രോഹിത് വെമൂലയുടേയും സംഘത്തിന്റേയും ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായ യഥാര്‍ത്ഥ ദളിതനായ സുശീല്‍ കുമാര്‍

കേരളത്തിലെ തലമുതിര്‍ന്ന ‘ചോരച്ചാലുകള്‍ നീന്തിക്കടന്ന, നിരവധിപേരുടെ ചോരപ്പുഴകളൊഴുക്കിയ’ ഒരു മാര്‍ക്‌സിസ്റ്റ് സിംഹം ഇപ്പോള്‍ സിബിഐ കസ്റ്റഡിയില്‍ വ്യാജരോഗം അഭിനയിച്ച് ആശുപത്രികള്‍തോറും പോലീസ് അകമ്പടിയില്‍ കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ട്രിപ്പ് നടത്തുന്നത് ജനം കണ്ടുകൊണ്ടിരിക്കുകയാണ്….. സിബിഐ എന്ന് കേട്ടാല്‍ ഇപ്പോള്‍ ഈ വിപ്ലവവീരന് മുട്ടിടിക്കും….. ഇനി സിബിഐ വല്ല നുണപരിശോധനയും നടത്തിയാല്‍ ഉളളില്‍ രഹസ്യമായി സൂക്ഷിക്കുന്ന ഒട്ടനവധി മൃഗീയമായ രാഷ്ട്രീയ കൊലപാതകങ്ങളുടെ (ടി പി വധമുള്‍പ്പെടെ…) രഹസ്യങ്ങള്‍ താനറിയാതെ പുറത്തു പറഞ്ഞുപോവുകയും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതാക്കള്‍ കൊലക്കുറ്റങ്ങള്‍ക്കും ഗൂഢാലോചനക്കും സിബിഐ കസ്റ്റഡിയിലാവുകയും ചെയ്യുമോ എന്ന ഭയമാണ് ഈ മാര്‍ക്‌സിസ്റ്റ് നരാധമനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കും ഉളളത്…… ഇപ്പോള്‍ ഭയന്ന് വിറയ്ക്കുന്ന ഇക്കൂട്ടരും ഇവരുടെ ശിങ്കിടികളായ കോണ്‍ഗ്രസുകാരും മാധ്യമങ്ങളുമാണ് ‘മോദിയുടെ ഉറക്കം കെടുന്നേ….’ എന്ന് പിച്ചുംപേയും പറയുന്നത്…. ഒരു ഭരണകൂടത്തിന്റെയും വിദേശ ശക്തികളുടെയും പിന്തുണയും സഹായവുമില്ലാതെയും ഇവരുടെയെല്ലാം ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികളെയൊക്കെ നേരിട്ടുമാണ് ആര്‍എസ്എസും ബിജെപിയും മറ്റ് സഹോദര സംഘടനകളും ഭാരതമാസകലവും ഇപ്പോള്‍ ലോകമെമ്പാടും പടര്‍ന്നുപന്തലിച്ചത്. ആ പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന മോദിയെയാണ് ഒരു ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത്.

2015 ആഗസ്റ്റില്‍ രോഹിതും കൂട്ടാളികളും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പേരില്‍ ഓരോ വീട്ടില്‍ നിന്നും യൂക്കൂബ് മേമന്‍മാര്‍ ജനിക്കുമെന്ന് ഭീഷണിപ്പെടുത്തി നടത്തിയ പ്രകടനം

2015 ആഗസ്റ്റില്‍ രോഹിതും കൂട്ടാളികളും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പേരില്‍ ഓരോ വീട്ടില്‍ നിന്നും യൂക്കൂബ് മേമന്‍മാര്‍ ജനിക്കുമെന്ന് ഭീഷണിപ്പെടുത്തി നടത്തിയ പ്രകടനം

2001 ഒക്‌ടോബറില്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലം മുതല്‍ ഇവിടുത്തെ സകല ദേശദ്രോഹശക്തികളും സംഘടിതമായി അദ്ദേഹത്തിനെതിരെ പ്രചണ്ഡമായ കുപ്രചരണങ്ങളും മറ്റും അഴിച്ചുവിട്ടതാണ്. എന്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി നേരിട്ടിടപെട്ട് മോദിയെ വധിക്കാന്‍ എത്തിയ ഇന്ത്യക്കാരുള്‍പ്പെട്ട പാക് ഭീകരസംഘത്തെ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പോലീസ് വധിച്ചപ്പോള്‍, ഇത് വ്യാജ ഏറ്റുമുട്ടലാണ്, നിരപരാധികളെയാണ് കൊന്നൊടുക്കിയത് എന്നു പറഞ്ഞ് കളളക്കേസെടുത്തത്. മോദിയേയും ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായേയും കളളക്കേസില്‍ കുടുക്കി കല്‍തുറുങ്കിലടക്കാന്‍ ശ്രമിച്ചവരാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് നേതാക്കന്മാരുടെ (സോണിയാഗാന്ധി-രാഹുല്‍ഗാന്ധി-പി ചിദംബരം-മന്‍മോഹന്‍സിംഗ്-ദിഗ്‌വിജയസിംഗ്…..) രഹസ്യ നിര്‍ദ്ദേശപ്രകാരമാണോ പാക് ഭീകര സംഘടനയായ ലഷ്‌കറെ ഭീകരരായ ഇസ്രത് ജഹാനും കൂട്ടരും മോദിയെ വധിക്കാന്‍ ഗുജറാത്ത് തലസ്ഥാനത്തെത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുപിഎയുടെ അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി ഇസ്രത്ത് ജഹാന്റെ ലഷ്‌കറെ ബന്ധം മറച്ചുവയ്ക്കാനും മോദിക്കും അമിത്ഷായ്ക്കുമെതിരെ കളളക്കേസുകളെടുക്കാനും അധാര്‍മ്മികവും നിയമവിരുദ്ധവുമായ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയതായി അക്കാലത്തെ കോണ്‍ഗ്രസ് ദാസന്മാരായ നിരവധി ഉന്നതോദ്യോഗസ്ഥര്‍ അടുത്തകാലത്ത് വെളിപ്പെടുത്തുകയുണ്ടായി. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ എതിര്‍ പാര്‍ട്ടിയുടെ നേതാവിനും മുഖ്യമന്ത്രിക്കും മറ്റുമെതിരെ രാജ്യദ്രോഹികളായ കൊലയാളികളെ വെളളപൂശി മഹത്വവല്കരിച്ചുകൊണ്ട് കളളക്കേസുകളും കുപ്രചരണങ്ങളും നടത്തി രാഷ്ട്രീയമായും ശാരീരികമായും ഉന്മൂലനം ചെയ്യന്‍ ശ്രമിച്ച യുപിഎ ഭരണകര്‍ത്താക്കളാണ് ലോകത്തെ ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെ പ്രയോക്താക്കളെന്ന സത്യം ഇനിയെങ്കിലും ഭാരതത്തിലെ മാധ്യമങ്ങള്‍ തുറന്നു സമ്മതിക്കുമോ? കോണ്‍ഗ്രസ് നടത്തിയ നികൃഷ്ടമായ ഈദൃശവൃത്തികള്‍ക്കെതിരെ നിഷ്പക്ഷമായി പ്രതികരിക്കാന്‍ തന്റേടമില്ലാത്ത മാധ്യമങ്ങളാണ് മോദി ഭയപ്പെടുന്നുവെന്ന് നുണയെഴുതി ആത്മസംതൃപ്തിയടയുന്നത്. Ishrat-Jahan
പിന്നോക്ക വിഭാഗത്തിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച് പ്രതികൂലസാഹചര്യങ്ങളില്‍ അടിപതറാതെനിന്ന് ആദര്‍ശാത്മകജീവിതം നയിച്ച് സംഘടിത വേട്ടയാടലുകളെയെല്ലാം സധൈര്യം നേരിട്ടും തറപറ്റിച്ചും നിര്‍ഭയനായി പൊരുതി മുന്നേറി പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്ര മോദിയുടെ വിജയം അസഹിഷ്ണുക്കളായ രാഷ്ട്രീയ പ്രതിയോഗികള്‍ക്കും മാധ്യമങ്ങള്‍ക്കും ദഹിക്കുന്നില്ല എന്നതാണ് വസ്തുത. ഇത് മറച്ചു വയ്ക്കാനായി മോദിയെ പരമാവധി അവഹേളിച്ച് ആത്മസംതൃപ്തി അടയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇതുകൊണ്ട് മോദിക്കൊരു കോട്ടവും സംഭവിക്കുന്നില്ലെന്നു മാത്രമല്ല ജനകോടികളുടെ മനസ്സുകളില്‍ മോദിയുടെ വ്യക്തിപ്രഭാവം പലമടങ്ങായി വര്‍ദ്ധിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നേരെമറിച്ച്, മാധ്യമങ്ങളുടെ വിശ്വാസ്യത അനുദിനം കുറയുന്നുവെന്നു മാത്രമല്ല ജനങ്ങള്‍ അവയെ പൂര്‍ണ്ണമായി അവിശ്വസിക്കുന്ന അവസ്ഥയിലെത്തിയിരിക്കുകയുമാണ്. ഇനിയെങ്കിലും മാധ്യമ മുതലാളിമാര്‍ തങ്ങളുടെ സങ്കുചിത നേട്ടങ്ങള്‍ക്കായി പത്രധര്‍മ്മത്തെ വ്യഭിചരിക്കുന്നത് നിര്‍ത്തലാക്കി, സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും നിഷ്പക്ഷതയുടെയും പക്ഷത്ത് നിലയുറപ്പിക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ഈ മാധ്യമസിംഹങ്ങളെ (?) വളര്‍ത്തി വലുതാക്കിയ വായനക്കാര്‍ തന്നെ അവരുടെ ശവക്കുഴിയും തോണ്ടുമെന്നത് നിസ്തര്‍ക്കമാണ്. ദേശവിരുദ്ധ ശക്തികള്‍ക്കും വിധ്വംസകപ്രവര്‍ത്തകര്‍ക്കും വിഘടനവാദികള്‍ക്കും വൈദേശിക ശക്തികള്‍ക്കും പ്രോത്സാഹനവും പിന്തുണയും സംരക്ഷണവും കൊടുക്കുന്ന രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും ഉറക്കമാണ് വരുംനാളുകളില്‍ നഷ്ടപ്പെടുക എന്നതാണ് സത്യം. ഇത് മറച്ചു വയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ഉറക്കം നഷ്ടപ്പെടുന്നു…. ഭയപ്പെടുന്നു…. എന്നെല്ലാം ഇക്കൂട്ടര്‍ ഓരിയിടുന്നത്. ഇക്കൂട്ടരുടെ അല്പത്വവും സങ്കുചിത്വവും മറ്റും ഓര്‍ത്ത് സഹതപിക്കുക മാത്രം…..കഴുതക്കാമം കരഞ്ഞു തീര്‍ക്കുകതന്നെ……!!!

About Managing Editor

Leave a Reply