”എന്റെ മകന് ഇന്ത്യക്കാരനാണ്, അവന് ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടണം. പക്ഷേ എട്ടുമാസം മാത്രം പ്രായമുള്ള എന്റെ മകന് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലല്ലോ .. അതിനാല്‍ എനിക്കും അവനൊപ്പം ഇന്ത്യയിലേക്ക് വരണം.” യെമന്‍ സ്വദേശിനിയായ സബാഹ് ഷവേഷ് കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിക്ക് ഈ വാക്കുകള്‍ ട്വിറ്ററില്‍ കുറിക്കുമ്പോള്‍ നേരിയ പ്രതീക്ഷ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. കൃത്യം നാല്‍പ്പത്തിരണ്ടാമത്തെ മണിക്കൂറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടി എത്തി ”സബാഹ് ഷവേഷിനും കുഞ്ഞിനും ഇന്ത്യയിലേക്ക് സ്വാഗതം.” ഇതിനിടയിലെ മണിക്കൂറുകളില്‍ സംഭവിച്ചത് ചരിത്രം. ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിച്ച യെമനി വനിത സബാഹ് ഷവേഷ് തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് യെമനിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് സനായിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സബാഹ് ഷവേഷിന് ഇന്ത്യന്‍ വംശജയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി. ഇവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള രേഖകള്‍ മുഴുവന്‍ ഞായറാഴ്ച എംബസ്സി അധികൃതര്‍ തയ്യാറാക്കി നല്‍കുകയും തുടര്‍ന്ന് ഏപ്രില്‍ 9 ന് പുലര്‍ച്ചയോടെ നാട്ടിലെത്തുകയുമായിരുന്നു.
ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങിയ നിമിഷം സബാഹ് ഷവേഷ് തന്റെ ട്വിറ്ററില്‍ കുറിച്ചു, ‘അവസാനം സുരക്ഷിതമായി ഇന്ത്യയില്‍. സുഷമ സ്വരാജിനും സംഘത്തിനും നന്ദി. ജയ് ഹിന്ദ്.’
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിറ്റര്‍ പക്ഷി ചിറകടിച്ചുയരുമ്പോള്‍ ആരും പ്രതീക്ഷിച്ചിരിക്കില്ല ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ട്വിറ്ററിന് ഇങ്ങനെയും ഉപയോഗമുണ്ടെന്ന്. ഏതായാലും സുഷമ സ്വരാജിനും ഓപ്പറേഷന് രാഹത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൈന്യത്തിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. നല്ല നേതാക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുക സ്വാഭാവികം… ലോക മാധ്യമങ്ങള്‍ മുഴുവന്‍ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും ഏതാണ്ട് 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ഒക്കെ ചെയ്തിട്ടും കേരളത്തിലെ കൂലി എഴുത്ത് മാധ്യമങ്ങളും ചാനലുകളും ഇതൊന്നും അറിഞ്ഞില്ല. അല്ല അറിഞ്ഞിട്ടും മനഃപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിച്ച് കണ്ണുംപൂട്ടിയിരിക്കുകയാണ്. അവര്‍ ഇപ്പോഴും ചാണ്ടി, മാണി, കുഞ്ഞാലി, ജോര്‍ജ്ജ് പിന്നെ സരിതയും… ഭരണപക്ഷം കാശിനു പിറകെയും.. പ്രതിപക്ഷം പോത്തിന് പുറകെയും…. കഷ്ടം… കേഴുക കേരളനാടേ….. ജയ്ഹിന്ദ്…!