Home / Essays / രാഹുല്‍ ഈശ്വറിന്റെ പേരില്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ സവര്‍ണ്ണാവര്‍ണ്ണ വിദ്വേഷം വളര്‍ത്താന്‍ ഹീനശ്രമം

രാഹുല്‍ ഈശ്വറിന്റെ പേരില്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ സവര്‍ണ്ണാവര്‍ണ്ണ വിദ്വേഷം വളര്‍ത്താന്‍ ഹീനശ്രമം

സുധീര്‍ നീരേറ്റുപുറം

കൈരളി ചാനലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരാണ് രാഹുല്‍ ഈശ്വറും ഭാര്യ ദീപയും. ഇപ്പോള്‍ രാഹുല്‍ ഈശ്വര്‍ എന്‍ഡിഎ പ്രചാരകനായതോടെ അദ്ദേഹത്തിനെതിരെ അപവാദ പ്രചരണവുമായി ദേശാഭിമാനിയും (ഏപ്രില്‍ 8, 2016) കൈരളി ചാനലും രംഗത്തെത്തിയിരിക്കുകയാണ്. വാര്‍ത്ത ഇപ്രകാരമാണ് ‘ഗുരുവായൂര്‍ ശബരിമല തന്ത്രികുടുംബത്തില്‍നിന്നുള്ള രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍നിന്ന് അവര്‍ണരെ അകറ്റിനിര്‍ത്തി. അവര്‍ണര്‍ക്ക് കസേര നല്‍കേണ്ടെന്നും രാഹുലിനെ അവര്‍ണര്‍ തൊട്ടശുദ്ധമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംഘാടകരായ ആര്‍എസ്എസ് നേതാക്കള്‍ നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു.’ ഈ വാര്‍ത്തയെക്കുറിച്ച് രാഹുല്‍ ഈശ്വര്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധിച്ചുകൊണ്ട് നല്‍കിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു, ”സുഹൃത്തുക്കളെ .. ഞാന്‍ മരിച്ചു ചിരിച്ചു ചിരിച്ചു മരിച്ചു .. ഈ കൈരളി, ദേശാഭിമാനി വാര്‍ത്ത! വായിക്കു … 1. ബ്രാഹ്മണന്‍ ആയ എന്നെ തൊട്ടു അശുദ്ധം ആക്കാതിരിക്കാന്‍ കുറെ ആള്‍ക്കാരെ പരിപാടിയില്‍ നിന്ന് മാറ്റിയത്രെ! (‘മലയാളി ഹൌസ് ‘ എങ്കിലും ഈ വാര്‍ത്ത എഴുതിയ വിദ്വാന്‍ കണ്ടിരിക്കുമല്ലോ. 2. ഞാന്‍ കൈരളി ചാനലില്‍ 2 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു എന്നത് പോട്ടെ, എന്റെ ഭാര്യ ദീപ അവിടുത്തെ ഏറ്റവും സീനിയര്‍ അവതാരികമാരില്‍ ഒരാള്‍ ആണെന്നത് പോട്ടെ…എത്രയോ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പരിപാടികളില്‍ ഞാന്‍ അഥിതി ആയി വന്നിട്ടുണ്ട്. അവിടെ ഒക്കെ ഈ തൊട്ടു അശുദ്ധി എന്റെ നല്ല സുഹൃത്തുക്കളായ സഖാക്കള്‍ നോക്കിയിരുന്നോ?? 3. നമക്ക് തര്‍ക്കികണം, സംവാദങ്ങള്‍ ഉണ്ടാകണം. പക്ഷെ പച്ച കള്ളം പറയരുത്. അത് നല്ല രാഷ്ട്രീയം അല്ല. ഹിന്ദുക്കളെ ജാതി പറഞ്ഞു തിരിച്ചു തമ്മില്‍ തല്ലികാന്‍ നോക്കുന്ന ഈ ജേര്‍ണലിസ്റ്റ് ആണോ.. എല്ലാ സമുദായങ്ങളില്‍ നിന്നും ബ്രാഹ്മണ്യര്‍ജിത പൂജാരിമാര്‍ വേണം എന്ന് പറയുന്ന ഞാന്‍ ആണോ വിപ്ലവകാരി?”
രാഹുല്‍ ഈശ്വര്‍

രാഹുല്‍ ഈശ്വര്‍

ഏതങയാലും ആര്‍എസ്എസ് നേതാക്കള്‍ അവര്‍ണ്ണരെ അകറ്റി നിര്‍ത്തി എന്ന വാര്‍ത്ത രചിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം. ലോകമെമ്പാടും കഴിഞ്ഞ തൊണ്ണൂറിലേറെ വര്‍ഷമായി ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ ജനങ്ങള്‍ക്ക് നന്നായറിയാം. ദേശാഭിമാനി നല്കിയ വാര്‍ത്ത, അത് രചിച്ച ആളിന്റെ അമ്മ പോലും വിശ്വസിക്കുകയില്ല. പിന്നെയല്ലേ മറ്റുളളവര്‍. നുണക്കഥകളിലൂടെ വര്‍ഗ്ഗീയസ്പര്‍ദ്ധയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നാണ് മാര്‍ക്‌സിസ്റ്റ് മാടമ്പിമാര്‍ വിചാരിക്കുന്നതെങ്കില്‍ അതവരുടെ ഗതികേടെന്നേ പറയാന്‍ സാധിക്കു. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തിയും തമ്മിലടിപ്പിച്ചും ഭരണമേറാന്‍ ശ്രമിക്കുന്ന ഇടതുപക്ഷം തീകൊണ്ടുളള അപകടകരമായ കളിയാണ് കളിക്കുന്നത്. ഇപ്രകാരം രക്തപ്പുഴകളൊഴുക്കി അധികാരത്തിലേറാന്‍ ഒരുങ്ങുന്ന ഇടതുപക്ഷത്തിന് യോജിച്ച മുദ്രാവാക്യം ഇതാണ്, ”എല്‍ഡിഎഫ് വരും, എല്ലാവരേയും ശരിയാക്കും…!!!”
മുന്നണി വിട്ടുപോകുന്നവരെ പരനാറികളെന്നും പിതൃശൂന്യരെന്നും മറ്റും വിളിക്കുന്ന സംസ്ഥാന നേതാക്കളാല്‍ നയിക്കപ്പെടുന്ന ഒരു ‘ദേശീയ’പാര്‍ട്ടിയുടെ അണികളില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാനാണ്. അന്ധമായ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ പ്രധാനമന്ത്രിയേയും, സി.കെ.ജാനുവിനേയും മറ്റും തീട്ടത്തോടുപമിക്കുന്ന ദേശാഭിമാനി /കൈരളി എഡിറ്റര്‍മാരില്‍ നിന്നും തീട്ടസംസ്‌കാരമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കരുത്. സ്വന്തം പാര്‍ട്ടി വിട്ടുപോകുന്നവരെ 51 ഉം, 35 ഉം വെട്ടിന് കൊത്തിനുറുക്കാന്‍ ആജ്ഞാപിക്കുന്ന നേതൃത്വമാണ് മാര്‍ക്‌സിസ്റ്റുകള്‍ക്കുളളത്. ഇവരുടെ ഭാവിതലമുറക്കാരായ എസ്എഫ്‌ഐക്കാരെ കൊണ്ട് ജീവിച്ചിരിക്കുന്ന ഗുരുവിന് ശവക്കല്ലറയൊരുക്കി റീത്ത് വയ്ക്കുകയും, കോളേജ് മാഗസിനുകളില്‍ ആഗോള തെറികളുടെയും ലൈംഗികതയുടെയും ചരിത്രവും ഉദാത്തയും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ സംസ്‌കാരശൂന്യരില്‍ നിന്നും അല്പമെങ്കിലും സംസ്‌കാരവും ദയയും മാനുഷികതയും സഹിഷ്ണുതയും വിശാലവീക്ഷണവും പ്രതീക്ഷിക്കുന്നതുതന്നെ മണ്ടത്തരമാണ്. ഇടതുപക്ഷക്കാരുടെ ജനാധിപത്യബോധവും സഹിഷ്ണുതയും മനുഷ്യത്വവുമെല്ലാം അവര്‍ക്ക് ആധിപത്യമില്ലാത്ത അവസരങ്ങളില്‍ മാത്രമേ ഉണ്ടാവുകയുളളു. എപ്പോള്‍ അവര്‍ക്ക് ജനങ്ങള്‍ക്കുമേല്‍ സമ്പൂര്‍ണ്ണ ആധിപത്യം ലഭിക്കുന്നുവോ തൊട്ടടുത്ത നിമിഷം അവരുടെ തനിനിറം (ഫാസിസ്റ്റ്/സ്റ്റാലിനിസം/മൃഗീയത) പുറത്തുവരും. ഇന്നവരെ അന്ധമായി വാഴ്തിപ്പാടുന്ന കലാ സാംസ്‌കാരിക സാഹിത്യ മാധ്യമ സിംഹങ്ങള്‍ക്കെല്ലാം അടുത്ത നിമിഷം തന്നെ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ കൂച്ചുവിലങ്ങുകള്‍ വീഴുകയും ചെയ്യും. ഈ സത്യം വൈകിയെങ്കിലും തിരിച്ചറിയുന്നവരാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് നുകം നിര്‍ഭയം വലിച്ചെറിഞ്ഞ് ദേശീയപ്രസ്ഥാനങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. എതിരാളികളെ നജണക്കഥകളിലൂടെയും അപവാദപ്രചരണങ്ങളിലുടെയും വ്യാജ ലൈഗിംകാരോപണങ്ങളിലൂടെയുമെല്ലാം നിഷ്‌ക്രിയരാക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ കുതന്ത്രങ്ങളില്‍ തളരാതെ അവരുയര്‍ത്തുന്ന സംസ്‌കരാശൂന്യമായ വെല്ലുവിളികളെ സുധീരം നേരിട്ട് മുന്നേറുകയാണ് വേണ്ടത്. ഇടതുപക്ഷ ദുഷ്പ്രചരണങ്ങളില്‍ മനസ്സുതകര്‍ന്ന് മാളത്തിലൊളിക്കുന്നത് ആത്മഹത്യാപരമാണ്. ഏത് വെല്ലുവിളികളേയും ഉറച്ച കാല്‍വയ്പ്പുകളോടെ നേരിട്ടുകൊണ്ട് മുന്നേറുക. വിജയം സുനിശ്ചിതം.

About Managing Editor

Leave a Reply