Home / Essays / രാഹൂല്‍ ഗാന്ധിയുടെ കാപട്യം തിരിച്ചറിയുക

രാഹൂല്‍ ഗാന്ധിയുടെ കാപട്യം തിരിച്ചറിയുക

സുധീര്‍ നീരേറ്റുപുറം

       പൂനെയിലെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ രാഹുല്‍ ഗാന്ധി പൂനെയിലെത്തി….. കേരളത്തിലെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് ജന.സെക്രട്ടറിയും വക്താവുമൊക്കെയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതിനെതിരെ സഹിനിമാ നടന്‍ മണിയന്‍പിളള രാജു, സംവിധായകന്‍ ഷാജി കൈലാസ്, നടനും നിര്‍മ്മതാവുമായ സിദ്ധിഖ്, ഛായാഗ്രഹകന്‍ എസ്.കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു. ഏതാനും സിനിമകളില്‍ അഭിനയിച്ച മുഴുവന്‍സമയ കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമോ…..???
കോണ്‍ഗ്രസും ഇടതുപക്ഷങ്ങളും കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തില്‍ ഇരുന്ന കാലഘട്ടങ്ങളിലെല്ലാം അവരുടെ നേതാക്കന്മാരെയും അണികളേയും അനുഭാവികളേയും ഏറാന്‍മൂളികളേയുമെല്ലാം വിവിധ സ്ഥാനങ്ങളില്‍ അവരോധിക്കാറുണ്ടായിരുന്നു. ആ സമയത്തൊനും പ്രതിപക്ഷ കക്ഷിയായ ബിജെപിക്കാരെയോ അനുഭാവികളെയോ ഇക്കൂട്ടര്‍ യോഗ്യതയുണ്ടെങ്കില്‍ പോലും പരിഗണിക്കാറുണ്ടായിരുന്നില്ലെന്നു മാത്രമല്ല, വിവിധ സ്ഥാനങ്ങളിലുളള ബിജെപി ഹിന്ദുത്വാനുഭാവികളെ തെരഞ്ഞുപിടിച്ച് പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ഒറ്റപ്പെടുത്തുകയും കളളക്കേസുകളിലും മറ്റും കുടുക്കി അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴിതാ ഭാരതത്തിലെ ജനകോടികള്‍ ഈ ദുഷ്ടശക്തികളുടെ ഭരണം കണ്ട് മനംമടുത്ത് അവരെ നിഷ്‌കരുണം അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഇവര്‍ സ്വന്തം ദുരവസ്ഥ മനസ്സിലാക്കാതെ തങ്ങളുടെ ദുര്‍ഭരണവും അധികാരവും പുതിയ സര്‍ക്കാരിന്റെ മേല്‍ ഒച്ചപ്പാടുകളിലൂടെയും സര്‍ക്കാര്‍വിരുദ്ധ മാധ്യമ ദുഷ്പ്രചരണങ്ങളിലൂടെയും അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ബിജെപിക്ക് ജനങ്ങള്‍ നല്കിയ ഭരണാധികാരം വിനയോഗിക്കാന്‍ അവരെ അനുവദിക്കുകയാണ് അന്തസ്സുണ്ടെങ്കില്‍ കോണ്‍. ഇടത് കക്ഷികള്‍ ചെയ്യേണ്ടത്. അതല്ലാതെ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ ബിജെപി നേതൃത്വത്തിലുളള കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ തസ്തികകളിലേക്കുൂ മറ്റും നിയമാനുസൃതം നിയമിക്കുമ്പോള്‍ അതിനെ കുപ്രചരണങ്ങളിലൂടെയും ഭീഷണിയിലൂടെയും സമരാഭാസങ്ങളിലൂടെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ അപഹാസ്യമായ അന്തസ്സാരശൂന്യമായ സംസ്‌കാരവിഹീനമായ അനീതിപരവും അധാര്‍മ്മികവുമായ ദുഷ്‌ചെയ്തികളാണ്.
കേരളത്തില്‍ ജനം ചാനലിന് അനുമതിക്കായി മുന്‍ യുപിഎ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ന്യമായമായ അപേക്ഷ അനുവദിക്കാതെ രണ്ട് വര്‍ഷത്തേിലേറെക്കാലം തടഞ്ഞ് വയ്ക്കുകയാണ് ചെയ്തത്. ഇതിന് കാരണമായി അനൗദ്യോഗികമായി പറഞ്ഞത് ചാലനലിന്റെ ഡയറക്ടര്‍മാരില്‍ ഒരാളുടെ അച്ഛന് ആര്‍എസ്എസ് ബന്ധമുണ്ടെന്നാണ്..!!! ദേശസ്‌നേഹസംഘടനയായ ആര്‍എസ്എസ് ഭാരതത്തില്‍ ഒരു നിരോധിത സംഘടനയല്ലെന്നിരിക്കെയാണ് കോണ്‍ഗ്രസ് ഭരണകൂടം ജനം ചാനലിന് അനുമതി നിഷേധിച്ചത്. ഇതേസമയം വിദേശഫണ്ടുകളുടെ സാഹയത്തോടെ ദേശദ്രോഹ പ്രചരണങ്ങള്‍ നടത്തുന്ന നൂറുകണക്കിന് ചാനലുകള്‍ക്ക് ഇവര്‍ അംഗീകാരം നല്കുകയും ചെയ്തിരുന്നു. ബിജെപി ഗവണ്‍മെന്റാണ് പിന്നീട് ജനം ചാനലിന് പ്രവര്‍ത്തനാനുമതി നല്കിയത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് ഇടത് കക്ഷികളുടെ താളത്തിന് തുളളാത്തവര്‍ക്ക് എല്ലാവിധ പൗരാവകാശങ്ങളും ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ പോലും നഗ്നമായി ലംഘിക്കുകയും നിഷേധിക്കുകയും ചെയ്യാറുളളവരാണ് ഇപ്പോള്‍ നിലവിലുളള ബിജെപി ഭരണകൂടത്തിന്റെ ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ ഭീഷണികളിലൂടെ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ഇവരുടെ ഇത്തരം അധാര്‍മ്മികവും നിയമവിരുദ്ധവുമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതെ കീഴടങ്ങാതെ ജനങ്ങള്‍ തങ്ങളെ ഏല്പിച്ച ഉത്തരവാദിത്വം നിര്‍ഭയം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടത് ഭാരതത്തിന്റെ ദേശീയ പുരോഗതിക്കും വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും അത്യന്താപേക്ഷിതമാണ്.

About Managing Editor

Leave a Reply