Home / Essays / വീണാ ജോര്‍ജ് : നിരപരാധിയെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു

വീണാ ജോര്‍ജ് : നിരപരാധിയെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു

സുധീര്‍ നീരേറ്റുപുറം

Veena George / M V Nikesh Kumar

Veena George / M V Nikesh Kumar

Girish Janrdhanan

ഗിരീഷ് ജനാര്‍ദ്ദനന്‍

കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും തനി സാഡിസ്റ്റുകളും യാതൊരു ധാര്‍മ്മികബോധവും മനുഷ്യസ്‌നേഹവും വിശാലവീക്ഷണവും സഹിഷ്ണുതയും ഇല്ലാത്തവരാണ്. പബ്ലിസിറ്റിക്കുവേണ്ടി എന്ത് നെറികേട് കാട്ടാനും വിളിച്ചുപറയാനും അപമാനിക്കാനും അവഹേളിക്കാനും യാതൊരു ലജ്ജയും മനസാക്ഷിക്കുത്തും ഇക്കൂട്ടര്‍ക്കില്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ മാനേജിംഗ് ഡയറക്ടറായ എം.വി. നികേഷ്‌കുമാറും, ചീഫ് ന്യൂസ് എഡിറ്ററായ വീണാ ജോര്‍ജും മാധ്യമപ്രവര്‍ത്തനം സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി എങ്ങനെ ദുര്‍വിനയോഗം ചെയ്തുവെന്നതിന്റെ ഒരു മികച്ച ഉദാഹരണം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, പള്ളുരുത്തി തഴുപ്പു ബ്രാഞ്ചില്‍ 1987 മുതല്‍ 92 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മെമ്പറുമായിരുന്ന ഗിരീഷ് ജനാര്‍ദ്ദനന്‍ ഫെയ്‌സ്ബുക്കിലൂടെ തുറന്നു കാട്ടുന്നു : ഒരു നിരപരാധിയും ലോറി ഡ്രൈവറും 29 കാരനുമായ സനോജ് എന്ന യുവാവിനെതിരെ വീണ ജോര്‍ജ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഒരു പരാതി നല്‍കുന്നു. സംഭവം നടന്നതിന്റെ മൂന്നാം ദിവസമാണിത്. പരാതി ഇതാണ്, കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി കെ.എല്‍ 7 രജിസ്‌ട്രേഷനിലുള്ളതും 77 ല്‍ അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (എ) വകുപ്പുകള്‍ കൂടാതെ വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പോലീസ് പിടികൂടിയ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറി ഡ്രൈവറായ സനോജിനെ വീണ ജോര്‍ജിന്റെ മുന്നില്‍ ഹാജരാക്കി. സനോജാണ് കുറ്റവാളിയെന്ന വീണയുടെ അവരുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തത്. പരാതി നല്‍കി 10 ദിവസത്തിനു ശേഷം പോലീസ് സനോജിനെ അറസ്റ്റ് ചെയ്തു. ഒരു ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു. വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്‌ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം… സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി.
Nikesh veenageorgeഇതിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നവംബര്‍ ഇരുപത്താറിനോ മറ്റോ മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠൂരനായ പ്രതിയെക്കുറിച്ചുളള വ്യാജ വാര്‍ത്ത പ്രതിയെന്ന് ആരോപിക്കപ്പെട്ട നിരപരാധിയായ സനോജ് എന്ന യുവാവിന്റെ ദയനീയ ചിത്രം സഹിതം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തിരുന്നു.
മഹാമാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ് പ്രതിയെന്ന് ആരോപിച്ച സനോജ് സംഭവം നടന്ന സമയത്ത് അയാളുടെ ജോലിസ്ഥലത്തുണ്ടായിരുന്നുവെന്നും അവിടുത്തെ സിസി ടിവിയില്‍ ഇതിന്റെ ദൃശ്യങ്ങളുണ്ടെന്നും സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുകയും അത് (വീഡിയോ) വീണാ ജോര്‍ജിനെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സത്യം മനസ്സിലാക്കിയിട്ടും അവര്‍ സനോജിനെതിരായ കളളക്കേസ് പിന്‍വലിക്കാനോ മാപ്പു പറയാനോ തയ്യാറായില്ല. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജും നികേഷ്‌കുമാറും റിപ്പോര്‍ട്ടര്‍ ചാനലിന്റെ റേറ്റിംഗ് കൂട്ടാനായി ഒരു വ്യാജ ലൈംഗികാരോപണവും വധശ്രമവും വാര്‍ത്തയായി നല്‍കി ഒരു പാവപ്പെട്ട നിര്‍ധനനായ ചെറുപ്പക്കാരന്റെ ജീവിതം തകര്‍ക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യാജമായി സൃഷ്ടിച്ച ഒരപവാദ കഥയുടെ ഫലമായി സനോജ് എന്ന ചെറുപ്പക്കാരന്‍ ചെയ്യാത്ത കുറ്റത്തിനാണ് 14 ദിവസം ജയിലില്‍ കഴിഞ്ഞത്. അവിവാഹിതനായ ഇയാളുടെ വിവാഹം ഇതുമൂലം മുടങ്ങുകയുണ്ടായി. വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ കഴിയുന്ന സനോജും അമ്മ ഫിലോമിനയും അച്ഛനും മറ്റും പളളിയില്‍ പോകാന്‍ പോലും കഴിയാതെ അപമാനഭാരത്തോടെ തലകുനിച്ച് ഒതുങ്ങിക്കഴിയുകയാണ്. ഒരു മാധ്യമപ്രവര്‍ത്തക എന്ന ലേബലില്‍ നിരാലംബരായ ദരിദ്രരുടെ ജീവിതത്തിന് ഇത്രയേറെ ദ്രോഹങ്ങള്‍ ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ നാളെ വീണാ ജോര്‍ജും നികേഷ്‌കുമാറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ലേബലില്‍ ജയിച്ച് എംഎല്‍ഏയും മന്ത്രിയും മറ്റുമായാല്‍ പബ്ലിസിറ്റിക്കുവേണ്ടി സ്വന്തം അധികാരവും ഭരണസ്വാധീനവും പാര്‍ട്ടി/പോലീസ് ബലവും ഉപയോഗിച്ച് എത്ര നിരപരാധികളുടെ ജീവിതം കശക്കിയെറിയും എന്ന് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ഇത്തരം ദുഷ്ടബുദ്ധികളെ ജനദ്രോഹികളെ ജയിപ്പിക്കണമോ എന്ന് പൊതുജനം തീരുമാനിക്കട്ടെ.

കൂടുതല്‍ അറിവിനായി ഗിരീഷ് ജനാര്‍ദ്ദനന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുക : https://www.facebook.com/gireesh.janardhanan.9/posts/981642655224628

About Managing Editor

Leave a Reply