Home / Essays / Art / ശബിരമല യുവതീപ്രവേശനവും കിത്താബ് നാടകവും

ശബിരമല യുവതീപ്രവേശനവും കിത്താബ് നാടകവും

മാർക്സിസ്റ്റുകാരുടെ മതവിശ്വാസവിരുദ്ധ സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമിതാ…. മുസ്ലീം ആരാധനാലയങ്ങളിൽ വാങ്ക് വിളിക്കാൻ സ്ത്രീകളെ ആഹ്വാനം ചെയ്തു കൊണ്ടുളള “കിത്താബ്” എന്ന
നാടകമാണ് CPIMന്റെ വിദൃാർത്ഥി സംഘടനയായ SFIക്കാരെക്കൊണ്ട് അവതരിപ്പിച്ച് ഇസ്ലാം മതവിശ്വാസങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. പ്രസംഗങ്ങളിൽ തങ്ങൾ ഹിന്ദുക്കൾക്കെതിരാണ്, മുസ്ലിം-ക്രിസ്തൃൻ മതസംരക്ഷകരാണെന്ന് ഉദ്ഘോഷിക്കാറുണ്ടെങ്കിലും ഇടതുപക്ഷക്കാർ കടുത്ത മതവിരുദ്ധരും തരാതരം പോലെ മതവിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്യുന്നവരാണെന്ന് ഇക്കൂട്ടരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ (തട്ടിപ്പ് സോപ്പിടൽ കപട പ്രസംഗങ്ങളല്ല) പരിശോധിച്ചാൽ മനസ്സിലാക്കാം. കമൃൂണിസ്റ്റുകളുടെ മതവിശ്വാസവിരുദ്ധ കുപ്രചരണങ്ങളും കുതന്ത്രങ്ങളും അടിച്ചമർത്തലുകളും വഞ്ചനകളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും പ്രതിഷേധിക്കാനും എല്ലാ മതവിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടു വരണം. മാർക്സിസ്റ്റുകൾ എല്ലാ മതവിശ്വാസികളുടേയും ശത്രുവാണ് അന്തകനാണ്….. പുരോഗമനത്തിന്റെ പേരു പറഞ്ഞ് നൂറ്റാണ്ടുകളായി മതാചാരങ്ങളേയും വിശ്വാസങ്ങളേയും ഏകപക്ഷീയമായി അവഹേളിക്കാനും പരിഹസിക്കാനും മാർക്സിസ്റ്റുകൾ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. മതാചാര-വിശ്വാസങ്ങളിൽ കാലാനുസൃതമായ പരിവർത്തനങ്ങളും പരിഷ്കാരങ്ങളും വരുത്തേണ്ടത് അതാത് മതങ്ങളിലെ പുരോഹിതരും പണ്ഡിതരും വിശ്വാസികളുമാണ്. ഈ കൃതൃം സ്വയമേറ്റെടുത്ത് ബലപ്രയോഗത്തിലൂടെയും കുപ്രചരണങ്ങളിലൂടെയും അവഹേളനങ്ങളിലൂടെയും നടപ്പാക്കാൻ ഇടതന്മാർക്ക് ആരാണ് അധികാരം നൽകിയിട്ടുളളതത്…??? ദ്രോഹപ്രവൃത്തികൾ ചെയ്യാൻ വേണ്ടി രാഷ്ട്രീയക്കാർ മതകാരൃങ്ങളിൽ അനാവശൃമായി ഇടപെട്ട് കലാപങ്ങൾ സൃഷ്ടിക്കരുത്.
വിവിധ മതക്കാരെയും ജാതികളേയുമെല്ലാം തമ്മിലടിപ്പിച്ച് രക്തപാനം നടത്താനും ഭരണ തുടർച്ച സൃഷ്ടിക്കാനുമുളള ഇടത് ഗൂഢതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ഈ മതവിരുദ്ധർക്കെതിരെ നിയമപരമായ സമാധാന മാർഗങ്ങളിലൂടെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാൻ എല്ലാ മതവിശ്വാസികളും തയ്യാറാവുക….!!!!

NB : ആവിഷ്കാര സ്വാതന്ത്രൃത്തിന്റെ പേരിൽ ”മീശ” നോവലിസ്റ്റിനുവേണ്ടി ശബ്ദഘോഷം മുഴക്കിയവർ “കിത്താബ്” നാടകത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെക്കുറിച്ച് കടുത്ത മൗനത്തിലാണ്….!!!!???

നാടകം ഉണ്ണി. ആർ എഴുതിയ ‘വാങ്ക്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് “കിത്താബ്” രചിച്ചതെന്ന് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി പറഞ്ഞിരുന്നു. എന്നാൽ മുസ്ലിം മതവിശ്വാസികളുടെ രൂക്ഷമായ പ്രതിഷേധമുയർന്നപ്പോൾ ഭയന്ന ഉണ്ണി. ആർ സ്വകൃതിയെ തളളിപ്പറഞ്ഞ് രംഗത്തെത്തി….!!!! ആവിഷ്കാര സ്വാതന്ത്രൃവാദം സ്വയം വിഴുങ്ങി….!!!! മഹാധൈരൃശാലി…. ആദർശവാദി….!!!! (അവസരവാദി കമൃൂണിസ്റ്റെന്ന് നാട്ടുകാർ)

About Managing Editor

Leave a Reply