Home / Essays / Culture / സംസ്‌കൃതത്തിലെ ന്യായങ്ങള്‍

സംസ്‌കൃതത്തിലെ ന്യായങ്ങള്‍

സമ്പാദകന്‍: സുധീര്‍ നീരേറ്റുപുറം

പൂര്‍ണകുംഭന്യായഃ

നിറകുടം തുളുമ്പുകയില്ല. പണ്ഡിതന്മാര്‍ അവരുടെ അറിവ് പ്രകടിപ്പിച്ചുകൊണ്ട് നടക്കാറില്ല. അല്‍പജ്ഞാനികള്‍ അറിയാവുതിലും കൂടുതല്‍ അറിയാവുതായി നടിച്ചുകൊണ്ട് ഉദ്‌ഘോഷണം നടത്തിക്കൊണ്ടിരിക്കും. യഥാര്‍ത്ഥ ജ്ഞാനിയെക്കുറിച്ച് പറയു സ്ഥലത്ത് ഈ ന്യായം ഉപയോഗിക്കാം.

പ്രപാനകരസന്യായഃ

പ്രപാനകം- ചുക്ക്, ശര്‍ക്കര, ഏലം, പച്ചക്കര്‍പ്പൂരം എിവ ചേര്‍ത്തുണ്ടാക്കു പാനകം എ ആസ്വാദ്യകരമായ പാനീയം. അതുപോലെവിഭാവാനുഭവവ്യഭിചാരിഭാവങ്ങളുടെ കലര്‍പ്പുകൊണ്ട് ശൃംഗാരാദിരസങ്ങളില്‍ അപൂര്‍വമായ ഒരാഹ്ലാദവിശേഷമുണ്ടാകുു. ഇതിന് പ്രപാനകരന്യായേനയുള്ള രസോത്പത്തി എു പറയുു.

ഫ്രഞ്ചുലീവ് ന്യായഃ

ഇംഗ്ലീഷുകാരുടെ വരവിന് ശേഷമുണ്ടായ ഒരു ന്യായമാണിത്. ഫ്രഞ്ചുഭടന്മാര്‍ മേലധികാരിയുടെ വരുതിയില്ലാതെ പാളയം വി’് പുറത്ത് പോയി അക്രമങ്ങള്‍ കാണിക്കുമായിരുത്രെ. മേലധികാരിയുടെ അനുവാദം ഇല്ലാതെ ഉപയോഗിക്കു സ്വാതന്ത്ര്യമാണിത്.

മേലധികാരിയുടെ അറിവോടുകൂടി ജോലിസ്ഥലത്ത് ഹാജരില്ലാതെ ഹാജര്‍ വയ്പിച്ച് വിശ്രമം എടുക്കുമ്പോഴാണ് നമ്മുടെയിടയില്‍ ഈ ന്യായം പ്രയോഗിക്കാറ്.

ബകബന്ധന ന്യായ

ബകഃ – കൊക്ക്

കൊക്കിനെ (കൊറ്റി) പിടിക്കാന്‍ വെയിലത്തിരിക്കു കൊക്കിന്റെ തലയില്‍ വെണ്ണവച്ചി’് അത് ഉരുകി കണ്ണിലിറങ്ങുമ്പോള്‍ പതുക്കെ പതുക്കെ ചെ് പിടിക്കാം എ് പറയു ബുദ്ധിവൈഭവം കേ’ി’ില്ലേ? നിഷ്പ്രയാസം ചെയ്യാവു കാര്യം വളരെ പ്രയാസപ്പെ’് ചെയ്യു ഇടത്ത് ഇത് ഉദാഹരിക്കാം.മൂക്ക് നേരി’് തൊടാമെിരിക്കെ തലയുടെ പിന്‍ഭാഗത്തുകൂടി കയ്യി’് പിടിക്കുതുപോലെ.

വൃദ്ധബ്രാഹ്മണവരന്യായഃ

മേലുദ്ധരിച്ച വൃദ്ധകുമാരീവരന്യായം തെയാണ് ഈ ന്യായവും. ” തന്റെ പൗത്രന്‍ രാജസിംഹാസനത്തില്‍ ഇരിക്കുത് കാണണം” എ് അഭ്യര്‍ത്ഥിച്ച പ്രകാരം അന്ധനും ദരിദ്രനും അവിവാഹിതനുമായ വൃദ്ധബ്രാഹ്മണന് തപസ്സിനാല്‍ സന്തുഷ്ടനായ ശിവന്‍ അത് അനുവദിച്ചാല്‍ കാഴ്ച, ശക്തി, ധനം, ഭാര്യ, സന്തതി എിവയെല്ലാം ലഭിക്കുതുപോലെ ഒരു വാക്യംകൊണ്ട് ഒരാള്‍ ആഗ്രഹിച്ചതെല്ലാം ഒിച്ച് ലഭിക്കു ന്യായമാണിത്.

യാചിത മണ്ഡനന്യായഃ

മണ്ഡനം= അണിഞ്ഞൊരുങ്ങല്‍

യാത്രയും വിരുും പോകു സ്ത്രീകള്‍ അന്യരുടെ ആഭരണങ്ങള്‍ ഇര് വാങ്ങി അണിയാറുണ്ട്. ഇല്ലെങ്കിലും ഉണ്ടെ് മറ്റുള്ളവരെ ധരിപ്പിക്കാനാണത്. പൊങ്ങച്ചം നടിക്കല്‍ ത.െ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതിനെ ഉണ്ടെ് പ്രദര്‍ശിപ്പിക്കുിടത്താണ് ഇത് ഉപയോഗയോഗ്യം.

രാജപുരപ്രവേശന്യായഃ

സ്വാധികാരപ്രമത്തന്മാരുടെ സില്‍ബന്ധികളായ അശക്തന്മാരുടെ സാമൂഹ്യശക്തിയില്‍ ‘കണിശം’ ശിഥിലീഭവിച്ചുപോകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ ന്യായം ഉപയോഗിക്കാം.

”ബഹുനാമപ്യസാരാണാം സംഘാതഃകാര്യസാധകഃ”

ലവണപുത്തലികാന്യായഃ

ലവണം= ഉപ്പ്, പുത്തലികം=പാവ.

ഉപ്പുപാവ എര്‍ത്ഥം. ഒരുഉപ്പുപാവ സമുദ്രത്തിന്റെ ആഴം അളക്കാന്‍ ഇറങ്ങി. ഇറങ്ങുമ്പോള്‍ ത െഅലിഞ്ഞലിഞ്ഞ് ജലത്തോടു ചേരുു. നിര്‍വികല്‍പക സമാധിയില്‍ ജീവാത്മാവ് പരമാത്മാവിനോട് ചേരുതിനെ ഈ ന്യായത്തോട് ആചാര്യന്മാര്‍ ഉദാഹരിക്കുു.

ലാജാബന്ധനന്യായഃ

ലാജാ= മലര്‍പ്പൊടി

വിശപ്പുകൊണ്ട് വലഞ്ഞ ഒരാള്‍ക്ക് യാദൃഛികമായി കുറേ മലര്‍പ്പൊടി കി’ി. പക്ഷേ അയാള്‍ ഒരു തൂണിന്റെ രണ്ടുവശത്തും കൂടി കൈനീ’ിയാണ് അത് വാങ്ങിയത്. കൈകള്‍ വേര്‍പ്പെടുത്തിയെടുത്താല്‍ മലര്‍പ്പൊടി നഷ്ടമാകും. അവിടെതെയിരുാല്‍ കാറ്റുകൊണ്ട് ഇല്ലാതാകും. തിാനും വയ്യ കൈ വേര്‍പെടുത്താനും വയ്യ. അങ്ങനെ പൊടിയെല്ലാം പറു പോയി. സംസാരത്തില്‍ മുഴുകിക്കിടക്കു അവിവേകികളെക്കുറിച്ച് പറയുമ്പോള്‍ ജ്ഞാനികള്‍  ഈ ന്യായം  പ്രയോഗിക്കാറുണ്ട്.

ലൂതാതന്തുന്യായഃ

ലൂതാ= എ’ുകാലി(ചിലന്തി), തന്തുഃ= നൂല്‍.

വെള്ളം ഒഴിച്ച കൈകൊണ്ടു ത െവെ’ിമാറ്റുു. ഇവിടെ ഈ ന്യായം ഉദാഹരിക്കാം. എ’ുകാലി സ്വയം വല നിര്‍മ്മിച്ച് അതില്‍ വിശ്രമിക്കുു. ഒടുവില്‍ അതുത െസ്വയം വല സംഹരിക്കുു.

ലോഹചുംബകന്യായഃ

ലോഹം= ഇരുമ്പ്, ചുംബകം=കാന്തം.

ഇരുമ്പും കാന്തവും പരസ്പ്പരം ആകര്‍ഷിക്കുവയാണ്. പരസ്പരാകര്‍ഷകമായ ബന്ധുത്വത്തെ ഈ ന്യായം കുറിക്കുു. അന്യോന്യം അനുരക്തരായ വധൂവരന്മാരുടെ പ്രണയബന്ധം ഈ ന്യായത്തിന് ഉദാഹരണമാണ്.

വജ്രകുക്കുടന്യായഃ

കുക്കുടം= കോഴി.

കോഴിക്ക് വൈരക്കല്ല് കി’ിയാല്‍ എന്താണ് കാര്യം. ആഹാരസമ്പാദനത്തിന് വേണ്ടി ചികഞ്ഞു കൊണ്ടിരിക്കു കോഴിക്ക് കുപ്പിയില്‍ നിു ഒരു വൈരക്കല്ലുകി’ി. തിാനുതകുതല്ലെ് കണ്ട് വീണ്ടും ചികഞ്ഞ് പുറന്തള്ളുു. ഒിന്റെ ഗുണമറിയാത്തവന്റെ കയ്യില്‍ അതു കി’ിയാല്‍ ദൂരെയെറിയുകയേയുള്ളൂ. പൂച്ചക്ക് കി’ിയ പൊുപോലെ, നിരക്ഷരനു കി’ിയ മഹാകാവ്യം ഇവയെല്ലാം ഇതിനുദാഹരണം ആണ്.

വഹ്നിധൂമന്യായ:

വഹ്നി=തീ, ധൂമഃ പുക

”യത്ര യത്ര ധൂമഃ തത്ര തത്ര വഹ്നിഃ” എവിടെ എവിടെ പുകയുണ്ടോ അവിടെ അവിടെ തീയും ഉണ്ട്. ഇത് താര്‍ക്കികന്മാരുടെ വളരെ പ്രസിദ്ധമായ ദൃഷ്ടാന്തമാണ്. പരസ്പരം വി’ുപിരിയാത്ത സാിധ്യത്തേയും സംബന്ധത്തേയും ഇത് സൂചിപ്പിക്കുു. അനുമാന പ്രമാണത്തിന് ദൃഷ്ടാന്തമായാണ് ഇത് ഉപയോഗിക്കുക. എങ്കിലും നിശ്ചയമായും പുക ഉണ്ടെങ്കില്‍ അവിടെ തീ ഉണ്ടെ് ഉറപ്പിക്കാം. ഇങ്ങനെയുള്ള പരസ്പര സാിധ്യം ഉള്ളിടത്ത് ഇത് ഉപയോഗിക്കാം.

വാതദീപന്യായഃ

വാതഃ=കാറ്റ്, ദീപഃ=വിളക്ക്

ഏകാഗ്രമായ ധ്യാനം ചെയ്യുത് കാറ്റില്ലാത്ത സ്ഥലത്ത് കത്തിച്ചുവച്ചിരിക്കു വിളക്കുപോലെയാണ്. ധ്യാനിക്കുമ്പോള്‍ മനസ്സ് നിശ്ചലവും ഏകാഗ്രവുമായിരിക്കണം. ഏകാഗ്രമായ ശ്രദ്ധയോടുകൂടി ചെയ്യു കാര്യങ്ങള്‍ക്ക് ഈ ന്യായം ചേരും.

വിപിനചന്ദ്രികാന്യായഃ

വിപിനം=വനം

വനത്തില്‍ പതിക്കു ചന്ദ്രിക ആര്‍ക്കും ഉപകരിക്കാതെ പോകുു. അതേസമയം ഒരുദ്യാനത്തിലാണ് ചന്ദ്രിക പതിക്കുതെങ്കില്‍ അവിടെ അനുഭവിക്കേണ്ടവര്‍ അനുഭവിച്ചുകൊള്ളും. പ്രയോജനരഹിതമായിപോകു പ്രവൃത്തികളെ ഈ ന്യായം കൊണ്ട് ഉപമിക്കാം.

വിഷകൃമിന്യായഃ

‘പാഷാണത്തിലെ കൃമിപോലെ’ എ് ചിലരെപ്പറ്റി നമ്മള്‍ പറയാറുള്ള ന്യായം തെയാണിത്. വിഷം സ്വാഭാവികമായും നാശകാരിതെയാണ്. അങ്ങനെ നാശകാരിയായ വിഷത്തില്‍ വളരു കൃമിയുടെ കാര്യം പറയാനുണ്ടോ. സര്‍വനാശകാരിയായിരിക്കും എുള്ളതില്‍ യാതൊരു സംശയവും ഇല്ലല്ലോ. സന്ദര്‍ഭം വ്യക്തം.

വിഷവൃക്ഷന്യായഃ

ലൂതാതന്തുന്യായത്തില്‍ എ’ുകാലി സ്വയം ഉണ്ടാക്കിയ വല സ്വയം തെ തി് നശിപ്പിക്കുു. വൃക്ഷങ്ങള്‍ നമ്മള്‍ സാധാരണ ന’ുവളര്‍ത്താറുള്ളതാണ്. ന’ുവളര്‍ത്തിയ വൃക്ഷം വിഷവൃക്ഷമായാല്‍ അത് സ്വയം വെ’ിക്കളയാന്‍ എല്ലാവര്‍ക്കും മടിയുണ്ടാകും. സന്താനങ്ങള്‍ ദുഷിച്ചുപോയാലും അവരെ നേരെയാക്കാന്‍ നോക്കുതല്ലാതെ ഒരാളും നശിപ്പിക്കാന്‍ നോക്കുകയില്ലല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ ന്യായം ഉപയോഗിക്കാം. ”വിഷ വൃക്ഷോപി സംവര്‍ദ്ധ്യ സ്വയം ഛേത്തുമസാമ്പ്രതം” എ സുഭാഷിതം പ്രസിദ്ധമാണല്ലോ.

About Managing Editor

Leave a Reply