Home / Poem / സ്വപ്നം

സ്വപ്നം

മീനു ഗോപാലകൃഷ്ണന്‍

രാത്രിയുടെ അന്ത്യ യാമങ്ങളില്‍
മുറ്റത്തു ചിതറുന്ന മഴത്തുളളികളെണ്ണി
ഞാന്‍ ഏകയായ് ഇവിടെ
മനസിലെവിടെയോ കൊളുത്തി
സ്വപ്നത്തിന്‍ കെടാവിളക്ക്
കാറ്റില്‍ അണയുന്നു കാഴ്ചയെ മറയ്ക്കുന്നു
അടര്‍ന്നു വീഴാത്ത കണ്ണുനീര്‍ ത്തുളളികള്‍
കണെക്ക, എഴുതാന്‍ വിറക്കുന്ന
കരതലമെന്നില്‍ വാക്കുകള്‍ കൊണ്ട് കവിത തീര്‍ത്തു
ഇന്നലെകളില്‍ നീ തന്ന സ്‌നേഹ മെന്നില്‍
ഇന്നു വേദനയായ് നിറഞ്ഞൊഴുകി
നമ്മള്‍ ഒന്നായി മാറി നെയ്ത
സ്വപ്നങ്ങള്‍ വെറുതെ ആയിരുന്നെ ങ്കിലും
നീ തന്ന സ്വപ്നങ്ങള്‍ക്ക്
മഴവില്ലിന്റെ നിറമുണ്ടായിരുന്നു.
യു.സി.റ്റി.ഇ, നെടുങ്കണ്ടം

About Managing Editor