Home / News / ഹിന്ദു ജേര്‍ണലിസ്റ്റിനെ മുസ്ലീമായി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കാന്‍ എന്‍ഡി ടിവി ചാനലിന്റെ ഹീനശ്രമം

ഹിന്ദു ജേര്‍ണലിസ്റ്റിനെ മുസ്ലീമായി അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ അപമാനിക്കാന്‍ എന്‍ഡി ടിവി ചാനലിന്റെ ഹീനശ്രമം

ഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക വിദേശ ചാനലുകളും ഈ ദേശത്തിന്റെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഭൂരിപക്ഷ ഹിന്ദു ജനസമൂഹത്തേയും അപമാനിക്കാനും ആക്രമിക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നു വേണം കരുതാന്‍. ഇവിടെ ലഭിക്കുന്ന അനിയന്ത്രിതമായ സ്വാതന്ത്ര്യം മുതലെടുത്ത് ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും ഒത്താശയും പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം എന്‍ഡി ടിവി ചാനല്‍ ടോക് ഷോ എന്ന പേരില്‍ ഐഎംഎഫ് മേധാവി ക്രിസ്റ്റ്യന്‍ ലഗാര്‍ഡെയുമായി കാണികളുടെ ഒരു സംവാദം പ്രക്ഷേപണം ചെയ്തിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി സ്വന്തം പേര് പരോമ എന്നു പരിചയപ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ അവഹേളിക്കുന്ന തരത്തില്‍ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. ശ്രീരാം കോളേജ് ഫൊര്‍ വുമണിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണെന്ന് അവകാശപ്പെട്ട ഇവരുടെ തനിനിറം ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുകയാണ്. ഈ പെണ്‍കുട്ടി സ്വയം ഒരു മുസ്ലിം ആണെന്ന തരത്തിലാണ് ഹിന്ദുക്കളെ അവഹേളിക്കുന്ന തരത്തിലുളള ചോദ്യമുന്നയിച്ചത്. എന്നാല്‍ ഇവര്‍ മുസ്ലീമല്ല ഹിന്ദുനാമധാരിയാണെന്നും, എന്‍ഡി ടിവിയുടെതന്നെ ജേര്‍ണലിസ്റ്റാണെന്നും, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയാണെന്നും ഉളള വസ്തുത ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. ഇതിലൂടെ എന്‍ഡി ടിവി തങ്ങളുടെ ജോലിക്കാരിയെ മുസ്ലിം വേഷമണിയിച്ച് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, പൊതുവെ ഹിന്ദു ജനകോടികളേയും അപമാനിക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയായിരുന്നുവെന്ന് സ്പഷ്ടമായിരിക്കുകയാണ്.

വ്യാജമുസ്ലീം നാമധാരിയായ എന്‍ഡിടിവി ജേര്‍ണലിസ്റ്റ്

വ്യാജമുസ്ലീം നാമധാരിയായ എന്‍ഡിടിവി ജേര്‍ണലിസ്റ്റ്

ഇന്ന് മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭാരതം ഒരു അധീശ ശക്തിയായി വളരുകയും മൂന്നാം ലോക രാഷ്ട്രങ്ങളുടെയും മറ്റ് ദുര്‍ബല രാജ്യങ്ങളുടെയും പ്രതീക്ഷാകേന്ദ്രമായും ശക്തിസ്രോതസ്സായും മാറുന്നത് ലോകാധിപത്യം കൊതിക്കുന്ന അമേരിക്ക ഉള്‍പ്പെടെയുളള ക്രൈസ്തവ രാജ്യങ്ങള്‍ക്ക് അസഹനീയമായി മാറിയിരിക്കുകയാണ്. അതിനാല്‍ ഇക്കൂട്ടര്‍ ആഗോളതലത്തില്‍ ഇന്ത്യക്കെതിരെ സംഘടിതവും ആസൂത്രിതവുമായ കുപ്രചരണങ്ങളും നിഗൂഢനീക്കങ്ങളും നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയില്‍ സാമൂഹ്യവിരുദ്ധരും മോഷ്ടാക്കളും മറ്റും നടത്തുന്ന നിസാരങ്ങളായ പളളി ആക്രമണങ്ങള്‍ പോലും ആഗോളതലത്തില്‍ ചര്‍ച്ചാവിഷയങ്ങളായി മാറുന്നത്. ഇവിടുത്തെ സഭാ നേതൃത്വങ്ങളാകട്ടെ വിദേശ ശക്തികളുമായി കൈകോര്‍ത്തുകൊണ്ട് സര്‍വതിനേയും വര്‍ഗ്ഗീയവല്കരിക്കാനും സ്വസഹോദരങ്ങളായ ഹൈന്ദവജനതയെ ഭീകരരായും അക്രമികളായും നികൃഷ്ടജന്തുക്കളായും ചിത്രീകരിക്കാന്‍ മത്സരിക്കുകയുമാണ്. ഈ പശ്ചാത്തലത്തില്‍ വേണം വിദേശ മാധ്യമങ്ങള്‍ ഇവിടെ നടത്തുന്ന ഹീനവും ജുഗുപ്‌സാവഹവും അസത്യജഡിലവുമായ പ്രചരണങ്ങളെ നോക്കിക്കാണാന്‍.
ടോക് ഷോയില്‍ മുസ്ലിം പേരുള്ള പെണ്‍കുട്ടി ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ടും തെറ്റിദ്ധാരണയും വര്‍ഗ്ഗീയവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്ന തരത്തില്‍ ഇപ്രകാരം ചോദിച്ചു, ”’ഇന്ത്യ അടുത്ത വര്‍ഷം 7.5% വളര്‍ച്ച നേടും എന്ന് ഐഎംഎഫ് മേധാവിയുടെ വിലയിരുത്തലിന്റെ ഗുണം ഹിന്ദു മതത്തിലെ പുരുഷന്‍മാര്‍ക്ക് കിട്ടുമോ, അതോ എല്ലാവര്‍ക്കും കിട്ടുമോ?”
കേന്ദ്രത്തിലിപ്പോള്‍ അധികാരത്തിലുളള ഹിന്ദു അനുകൂലസര്‍ക്കാരായ നരേന്ദ്ര മോദി ഭരണകൂടത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടിയുടെ ചോദ്യമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയെ അവഹേളിക്കാന്‍ ചാനല്‍ തട്ടികൂട്ടിയ നാടകം എന്ന രീതിയില്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയായിരിക്കുകയാണ്. എന്‍ഡി ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കാന്‍ സോഷ്യല്‍ മീഡിയ വഴി ഒപ്പ് ശേഖരണവും നടക്കുന്നുണ്ട്. ടോക് ഷോ കേവലമൊരു ടി.വി പരിപാടിയായി പരിഗണിക്കാന്‍ സാദ്ധ്യമല്ല. ഇത് ഹിന്ദു മതത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. മാധ്യമങ്ങള്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, പരിധികള്‍ ലംഘിക്കാതെ ലക്ഷ്മണരേഖകളും പത്രധര്‍മ്മവും മനസ്സിലാക്കി ആര്‍ജ്ജവത്തോടെ പെരുമാറാന്‍ മാധ്യമങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അല്ലാത്തപക്ഷം അതിരുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നീതിയുക്തമായ സര്‍ക്കാര്‍ നടപടികള്‍ എടുപ്പിക്കാന്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകതന്നെ ചെയ്യും. ആ സന്ദര്‍ഭത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ഹാലിളകിയിട്ട് യാതൊരു കാര്യവുമില്ല. ന്യൂനപക്ഷങ്ങള്‍ക്കുളളതുപോലെ തന്നെ ഇവിടുത്തെ ഭൂരിപക്ഷ ജനതക്കും ആത്മാഭിമാനവും അന്തസ്സും ആഭിജാത്യവും സ്വാതന്ത്ര്യവും അവകാശാധികാരങ്ങളും ഉണ്ടെന്ന് വിദേശപണം കൈപ്പറ്റി ദാസ്യവേല ചെയ്യുന്ന കപടമതേതര മാധ്യമങ്ങളും അനുയായിവൃന്ദങ്ങളും ഓര്‍ക്കുക. ഇന്ത്യഫോബിയ വളര്‍ത്താന്‍ ശ്രമിക്കുന്ന വിദേശ മാധ്യമങ്ങളുടെ നിഗൂഢപ്രവര്‍ത്തനങ്ങളെ കരുതലോടെ നേരിടാനും പ്രതിരോധിക്കാനും ദേശീയജനത ഉണരേണ്ടിയിരിക്കുന്നുവെന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്.

About Managing Editor

Leave a Reply