Home / Author Archives: Managing Editor (page 4)

Author Archives: Managing Editor

കാര്‍ഷികസമൃദ്ധിയുടെ സ്മരണകളുമായി വീണ്ടുമൊരു വിഷുക്കാലം

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂത്തു തുടങ്ങി. കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ മലയാളികള്‍ വീണ്ടുമൊരു വിഷുവിനെ കാത്തിരിക്കുകയാണ്. വിഷുപ്പക്ഷി ചിലയ്ക്കുന്നതും കാത്ത്. വിഷുവും പ്രകൃതിയും തമ്മില്‍ വല്ലാത്തൊരു സാമ്യമുണ്ടെന്നു പറയാം. വിഷുവിനെ വരവേല്‍ക്കാനായി പ്രകൃതിയൊരുങ്ങുന്നു. എങ്ങും കണിക്കൊന്നയുടെ മഞ്ഞനിറം. വേനലിന്റെ വറുതിയില്‍ പെട്ടു കിടക്കുകയാണെങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലും വിഷുവിനുണ്ടാകുന്നു. കാര്‍ഷികസമൃദ്ധിയുടെ ഓര്‍മകള്‍ ...

Read More »

ഉണ്ണിക്കണ്ണന്റെ ബാലലീല : ഉല്ലൂഖലബന്ധനം

അഡ്വ. മഞ്ജുള രാംമോഹന്‍ ശ്രീമദ് ഭാഗവതത്തില്‍ കൌതുകത്തോടെ, എത്ര കേട്ടാലും മതിവരാത്ത ഭാഗങ്ങള്‍ അനവധിയുണ്ട്ഏറ്റവും ഹൃദ്യമായത് കൃഷ്ണന്‌ടെ ബാലലീലകള്‍ തന്നെ തര്‍ക്കമില്ല…. അതിലൊന്നായ ഉല്ലൂഖലബന്ധനം നമുക്കൊന്ന് വിചിന്തനം ചെയ്യാം….(ശ്രീമദ് ഭാഗവതം ദശമസ്‌കന്ധം ഒമ്പതാം അധ്യായം) ഒരു ദിവസം യശോദ തൈരുകടഞ്ഞു വെണ്ണയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുപ്പില്‍ പാലു തിളയ്ക്കുന്നു…. ഉണ്ണിക്കണ്ണന്റെ ബാലലീലകളെപ്പറ്റിയോര്‍ത്തു രസിച്ച് അതില്‍ ലീനയായി അവര്‍ ഇരുന്നു. ...

Read More »

വേണ്ടത് ധര്‍മപ്രചാരക വിദ്യാപീഠം

പി. പരമേശ്വരന്‍ (ഡയറക്ടര്‍, ഭാരതീയ വിചാര കേന്ദ്രം) ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടത് ആവശ്യമാണെന്നു തോന്നി. ഇത്തരം പ്രശ്‌നം ഇതാദ്യമായല്ല ഉയരുന്നത്. ഇതിനുമുമ്പും വിവിധ തലങ്ങളില്‍ ദേവസ്വങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയും പരിഹാരമാര്‍ഗങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ ധാരാളം നടന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും സാമൂഹികതലത്തിലും ഒരു പക്ഷെ ഏറ്റവും ആദ്യത്തേതും ആധികാരികവുമായ പഠനം നടന്നത് ...

Read More »

അശാസ്ത്രീയ അറവുശാലകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തളളുന്നതുമൂലം കരയും തോടും ഒരുപോലെ മലിനമാകുന്നു. അറവുശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. അറവു മാംസം പ്രദര്‍ശിപ്പിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും അംഗീകൃത അറവുശാലകളില്‍ പോലും പാലിക്കപ്പെടാറില്ല. അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗരത്തിലും നാട്ടുമ്പുറത്തും പ്രവര്‍ത്തിക്കുന്നതു മൂലം കുടിവെളളവും ജലസ്രോതസ്സുകളും മലിനമാകുന്നത് ...

Read More »

അനധികൃത മണല്‍ ഖനനവും ഭൂമി കൈയേറ്റവും : രണ്ട് നദികള്‍ അപ്രത്യക്ഷമായി

ചെങ്ങന്നൂര്‍ : ഭൂമി കൈയേറ്റവും അനധികൃത മണല്‍ ഖനനവും മൂലം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ നദികളുടെ പട്ടികയില്‍ മദ്ധ്യതിരുവിതാംകൂറിലെ രണ്ട് നദികള്‍ കൂടി. പമ്പയുടെ കൈവഴികളായ വരട്ടാര്‍, അച്ചന്‍കോവിലാറിനേയും പമ്പയേയും ബന്ധിപ്പിക്കുന്ന ഉത്രപ്പളളി ആറ് എന്നിവക്കാണ് കൈയേറ്റക്കാരും മണല്‍ മാഫിയാകളും ചേര്‍ന്ന് ചരമക്കുറിപ്പെഴുതിയത്. മുന്‍പിന്‍ നോക്കാതെയുളള കൈയേറ്റങ്ങള്‍ പ്രകൃതിക്കും മനുഷ്യ ജീവിതത്തിനും മേല്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ...

Read More »

കേജ്‌രിവാളിനു പിന്തുണയുമായി പായുന്ന കേരളാ സുഹൃത്തുക്കളുടെ ശ്രദ്ധക്ക്…

ഒരു ആപ്പ് സ്ഥാപക നേതാവിന്റെ ആത്മരോഷം പ്രൊഫ. ഇ.ജി. ഗോപാലകൃഷ്ണ പണിക്കര്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭുഷനെ ഒതുക്കാനുള്ള ശ്രമം കേജ്‌രിവാള്‍ അന്നേ തുടങ്ങിയതാണ്, കേരളത്തില്‍ നിന്ന് ഏഴു പേരാണ് പാര്‍ട്ടി തുടങ്ങാന്‍ ഡല്‍ഹിയില്‍ എത്തിയത്. ആരെയും സംസാരിക്കാന്‍ അനുവദിച്ചില്ല, കാരണം കേരളത്തില പാര്‍ട്ടി ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തത് പ്രശാന്ത് ഭുഷന്‍ ആണ് എന്നതുതന്നെ…! അന്നേ പരമാവധി ...

Read More »

ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം : കുമ്മനം രാജശേഖരന്‍

ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്‍കുന്ന പത്രപ്രസ്ഥാവന പത്തനംതിട്ട : ആറന്മുള വിമാനത്താവളത്തിനെതിരെ സുപ്രീം കോടതിയും ഹരിതട്രൈബ്യൂണലും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ അട്ടിമറിക്കാനും എയര്‍പോര്‍ട്ട് കമ്പനിയെ വഴിവിട്ട് സഹായിക്കാനും കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന ശ്രമങ്ങള്‍ ഹീനവും അപലപനീയവുമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താപിച്ചു. എയര്‍പോര്‍ട്ട് കമ്പനിക്കെതിരെ ...

Read More »

ശ്രീദേവി ബാലകൃഷ്ണന്‍ ബിജെപിയിലേക്ക്

ചെങ്ങന്നൂര്‍ : മാര്‍ച്ച് 30 ന് നടന്ന ചെങ്ങന്നൂര്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിമതയും മുന്‍ ചെയര്‍പേഴ്‌സണും മൂന്നാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീദേവി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മൊബൈല്‍ ഓണ്‍ ലൈനിലൂടെ ബിജെപി മെമ്പര്‍ഷിപ്പ് ശ്രീദേവി ബാലകൃഷ്ണന്‍ എടുക്കുകയായിരുന്നു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ഖജാന്‍ജി ...

Read More »

നാദാനന്ദത്തില്‍ ലയിച്ച്… ഒരു ഉഗാദിസേവ

ജെ. നന്ദകുമാര്‍ (ആര്‍.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ്) കാലദേശാവബോധങ്ങള്‍ക്കപ്പുറമുള്ള സമാധിയുടെ സുഖാനുഭൂതിയില്‍ എല്ലാം മറന്ന്, കാലകാലന്റെ കടുന്തുടിയുടെ നാദ ഗരിമയില്‍ മനസ്സലിഞ്ഞ് ഒരു ഉഗാദി സേവ കൂടി. ഇത്തവണ സേവ ആത്മകൂറിലായിരുന്നു. ശ്രീശൈലത്തേക്കുള്ള തീര്‍ത്ഥാടകര്‍ക്കായി കര്‍ണ്ണൂലിലെ സിദ്ധഗഞ്ജ് ആശ്രമവും ആശ്രയ ട്രസ്റ്റും ചേര്‍ന്ന് നടത്തി വരുന്ന സവിശേഷതയാര്‍ന്ന ഈ കാര്യക്രമമാണിത്. അഞ്ഞൂറും അറുന്നൂറും കിലോമീറ്റര്‍ ...

Read More »

ചിരിയുടെ കാരണവര്‍ മറഞ്ഞിട്ട് കാല്‍ നൂറ്റാണ്ട്

സുധീര്‍ നീരേറ്റുപുറം മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായ അടൂര്‍ ഭാസി അന്തരിച്ചിട്ട് മാര്‍ച്ച് മാസം 29 ന് കാല്‍ നൂറ്റാണ്ട് തികയുന്നു. 1927 ല്‍ ഇ.വി. കൃഷ്ണപിളളയുടെയും, സി.വി. രാമന്‍പിളളയുടെ മകള്‍ മഹേശ്വരി അമ്മയുടെയും ഏഴ് മക്കളില്‍ നാലാമനായി തിരുവനന്തപുരത്ത് ജനിച്ച കെ. ഭാസ്‌കരന്‍ നായരെന്ന അടൂര്‍ ഭാസി 1990 മാര്‍ച്ച് 29 ന് ...

Read More »