Home / Essays (page 4)

Essays

പികെയും മെസഞ്ചര്‍ ഓഫ് ഗോഡും

സുധീര്‍ നീരേറ്റുപുറം അടുത്ത കാലത്ത് ഹിന്ദിയില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളാണ് മേല്‍ പറഞ്ഞ പികെയും മെസഞ്ചര്‍ ഓഫ് ഗോഡും. ഈ 2 സിനിമകളും നിരവധി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ കണ്ട പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് നമ്മുടെ കപടമതേതരവാദി ബുദ്ധി(?)ജീവിനാട്യക്കാരുടെ കാപട്യവും ഇരട്ടത്താപ്പുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു വര്‍ഗ്ഗീയവിദ്വേഷം വളര്‍ത്തുന്നുവെന്നതിനാല്‍ ...

Read More »

പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി ആത്മീയതയെ തൊട്ടറിഞ്ഞ കവി

സുധീര്‍ നീരേറ്റുപുറം സ്വന്തം മണ്ണില്‍ പ്രകൃതിയുടെ തനിമയില്‍, സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയാതെ വിധ്വംസകശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയപര്യടനങ്ങളാണ് ഈ കവിതകള്‍. മനുഷ്യനാണ് അദ്ദേഹത്തിന്റ കവിതകളുടെ കേന്ദ്രബിന്ദു. പ്രതിരോധരാഷ്ട്രീയത്തിന്റ സൂക്ഷ്മ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളില്‍ അത്യന്തം സചേതനമാണ്. അതിനപ്പുറം അവ ആത്മീയ ...

Read More »

വീട്ടിലേക്കൊരു യാത്ര; നാടിന്റെ നറുമണവും

തിരക്കുകൾക്കിടെ അമ്മയുടെ പരിഭവ ഫോൺവിളി വന്നപ്പോളാണ് ഇത്തിരി സമയമുണ്ടാക്കി കാവാലത്തെ വീട്ടിലേക്കു പോയത്. ചെല്ലുന്ന സമയം എന്തായാലും തിരികെ പോരുന്ന സമയം തീരുമാനിച്ചിരുന്നു, നട്ടുച്ചക്ക് 12 മണിക്കുള്ള ആലപ്പുഴ ബോട്ടിൽ. എറണാകുളത്തുനിന്നു കാലത്തേ തിരിച്ചുവെങ്കിലും ആലപ്പുഴ, പുളിങ്കുന്ന് വരെ ബസ്സിലും പിന്നീട് ഓട്ടോറിക്ഷയിലും അവിടുന്ന് ജങ്കാറിലും പിന്നെയും ഓട്ടോയിലും ഒടുവിൽ കടത്തു വള്ളത്തിലുമായി വീട്ടിലെത്തിയപ്പോൾ സമയം ...

Read More »

നദീസംരക്ഷണം

ലോകമെമ്പാടുമുളള ശാസ്ത്രജ്ഞന്മാര്‍ ഭൂമിക്കുപുറത്ത് പ്രപഞ്ചത്തിലെവിടെയെങ്കിലും ജലത്തിന്റെ ഒരു കണിക എങ്കിലും കണ്ടെത്തുവാനുളള ശ്രമം തുടങ്ങിയിട്ട് കാലം ഏറെ ആയി. ഇന്നുവരെ എവിടെയെങ്കിലും അത് കണ്ടെത്തിയതായി വ്യക്തമായ അറിവില്ല. അടുത്ത കാലത്തായി ശൂന്യാകാശ പര്യവേക്ഷണ ഗവേഷണങ്ങളിലൂടെ ചന്ദ്രനില്‍ ജലത്തിന്റെ ഘനീകൃത സാന്നിദ്ധ്യം ഉളളതായി അത്ര വ്യക്തമല്ലാത്ത ചില നിഗമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജീവന്റെ നിലനില്പ് പ്രാണവായുവിന്റെ സാന്നിദ്ധ്യത്തിലധിഷ്ഠിതമാണെന്ന് നമുക്കറിയാം. ...

Read More »

നരേന്ദ്ര മോദി ഭരണത്തില്‍ ഭാരതം വികസന കുതിപ്പിലേക്ക്

സുധീര്‍ നീരേറ്റുപുറം കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ഒറ്റ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിക്കൊണ്ടാണ് നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. ഈ ഭരണം 8 മാസം പിന്നിടുമ്പോള്‍ കാണുന്ന ചിത്രം ആഭ്യന്തര വിദേശ രംഗങ്ങളിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളോടെ മുന്നേറുന്ന ഒരു ഭരണകൂടത്തെയാണ്. കഴിഞ്ഞ നാളുകളില്‍ നാം പിന്തുടര്‍ന്നിരുന്ന ദേശീയ വീക്ഷണമില്ലാത്ത അഴകൊഴമ്പന്‍ നയങ്ങള്‍ ...

Read More »

ചരിത്രപുരുഷനായ ഭഗവാന്‍ വേദവ്യാസന്‍

ഇതിഹാസകൃതിയായ മഹാഭാരതത്തില്‍ വിസ്തൃതമായ തോതില്‍ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമെല്ലാം ഉണ്ടെന്നിരിക്കിലും അതിന്റെ കഥാതന്തു ചരിത്രപരമാണെന്ന് ഈ പൗരാണിക ദേശത്തുള്ളവരെല്ലാം തന്നെ ഒരുപോലെ വിശ്വസിക്കുന്നു. യുഗങ്ങളായി അനുസ്യൂതം തുടര്‍ന്നുപോരുന്ന വഴക്കങ്ങളും വിശ്വാസങ്ങളും അതിന് കല്‍പിച്ചുകൊടുക്കുന്ന ആധികാരികത, കേവലം പുരാവൃത്തകഥനമെന്നതിലുപരി അതില്‍ യാതൊന്നുമില്ല എന്നവകാശപ്പെടുന്ന പണ്ഡിതന്മാരേയും തത്വജ്ഞാനികളെയുംപോലും നിരാകരിക്കാന്‍ തക്കവണ്ണം പ്രബലമാണ്. ഭരതവംശജരുടെ ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ...

Read More »

നമ്മുടെ സംസ്ഥാന പക്ഷി എന്തു കൊണ്ട് കാക്ക ആയില്ല..?

കേരളത്തില്‍ സര്‍വസാധാരണയായി കാണപ്പെടുന്ന ഒരു പക്ഷിയാണ് കാക്ക. നമ്മുടെ ജീവിതത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ കാക്ക എന്ന ഈ ചെറിയ പക്ഷി വരുത്തുന്ന ശുചീകരണ പ്രക്രിയ നമ്മുടെയൊക്കെ ശ്രദ്ധയില്‍ പെടേണ്ടതാണ്. മനുഷ്യ വാസമുള്ളിടത്തെ കാക്ക ജീവിക്കുകയുള്ളു. കദളി വാഴ കൈയിലിരുന്നു വിരുന്നു വിളിക്കുന്ന കാക്ക പണ്ട് മുതലേ നമ്മുടെ മിത്തുകളിലും അതുവഴി സാഹിത്യത്തിലും നിറഞ്ഞു നില്‍ക്കുന്നു. അടുക്കളപ്പുറത്തിരുന്നു ...

Read More »

ആയൂര്‍വേദം ആത്മീയതയില്‍ അധിഷ്ഠിതം

ശ്രീ ശ്രീ രവിശങ്കര്‍ ജീവന് നാല് വിശേഷവിധിയാണുള്ളത്. പ്രാണാധാരം, പുഷ്ടിപ്പെടല്‍, പ്രകാശനം, വിലയംപ്രാപിക്കല്‍. ഇതിനുവേണ്ടി പഞ്ചഭൂതങ്ങളെ ജീവന്‍ ആശ്രയിക്കുന്നു. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം. ഇവ യഥാക്രമം അഞ്ച് ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: ഗന്ധം, രുചി, കാഴ്ച, സ്പര്‍ശം, ശബ്ദം. ആയൂര്‍വേദം ജീവനെക്കുറിച്ചുള്ള പഠനമാണ്. വേദം എന്നാല്‍ അറിയേണ്ടത്, ആയൂര്‍ എന്നാല്‍ ജീവന്‍. ആയൂര്‍വേദപ്രകാരം ജീവന്‍ ...

Read More »

ഘര്‍വാപസി ചരിത്രത്തിലെ അനിവാര്യത

കാ.ഭാ. സുരേന്ദ്രന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം, കേരളം മതപരിവര്‍ത്തന പ്രസ്ഥങ്ങള്‍ ആഗോളതലത്തല്‍ സ്ഥിരം ഒരു വ്യാപാര തന്ത്രമായും സാമ്രാജ്യസ്ഥാപനത്തിനു˜ ഉപകരണമായും നടത്തുന്നുണ്ട്. ചില ക്രൈസ്തവ സഭകളും മിക്കവാറും ഇസ്ലാമിക സംഘടനകളുമാണ് ഇതിന് പിന്നില്‍. മൂന്നു കാരണങ്ങളാണ് മതം മാറ്റുന്നതിന് അവരെ പ്രേരിപ്പിക്കുന്നത്. ഒന്ന്, തങ്ങളുടെ മതമൊഴിച്ച് മറ്റെല്ലാം തെറ്റാണെന്ന വിശ്വാസം. അതുകൊണ്ട് തെറ്റായ ...

Read More »

നിര്‍ഭയം, മുഖംനോക്കാതെ രസിക്കാത്ത സത്യങ്ങള്‍ തുറന്നടിക്കുന്നു…… വൃത്താന്തത്തിലൂടെ

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്ര പാരമ്പര്യവും, സംസ്‌കാരവും ഉളള ഒരു പ്രാചീനരാഷ്ട്രമായ ഭാരതം നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്വത്താലും, സ്വാതന്ത്ര്യാനന്തരം ഭരണം നടത്തിയവരുടെ ദുര്‍ഭരണവും കൊളളയടികളും മൂലവും ഇന്നും അതിദരിദ്രരാജ്യമായി തുടരുകയാണ്. അടിമത്വകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് വിധേയരും അടിമബോധമുളളവരും വിനീതദാസന്മരും ആയി വളരാന്‍വേണ്ടി രൂപം നല്‍കിയ മെക്കാളെയുടെ വിദ്യാഭ്യാസ സമ്പ്രദായംതന്നെ 1947 നുശേഷം വന്ന ഭരണാധികാരികളും പിന്തുടര്‍ന്നതിനാല്‍ ഇന്നിവിടെ ...

Read More »