Home / News in Pictures (page 6)

News in Pictures

ഭാഷാബോധനം : ഭാഷാശാസ്ത്ര -മനോഭാഷാശാസ്ത്ര കാഴ്ചപ്പാടുകളില്‍

ഡോ. കെ.എസ്. കൃഷ്ണകുമാര്‍ ഓഷോ ആത്മകഥയുടെ പീഠികയില്‍ കാര്യം, വസ്തു, സത്യം എന്നീ മൂന്നു ആശയങ്ങളെ താരതമ്യം ചെയ്യുന്നുണ്ട്. ചരിത്രങ്ങള്‍ വസ്തുതകളെ നിരത്തുകയും സത്യങ്ങള്‍ പരിഗണനകള്‍ക്കപ്പുറത്ത് നില്കുകയും ചെയ്യുന്നുവെന്നാണ് സാധാരണ ക്കാരായ നമുക്ക് മനസിലാകുന്ന ഭാഷയില്‍ അവിടെ വിവരിക്കുന്നത്. സത്യം സംഭവിക്കുന്നത് ഗോചരമായ വ്യവഹാരപദാര്‍ത്ഥലോകത്തല്ല, അത് അവബോധാനുഭവങ്ങളുടെ വ്യക്തി വൈജാത്യങ്ങളുടെ ലോകങ്ങളിലാണ്. സാമ്പ്രദായിക വ്യാകരണവക്രോക്തി നിയമങ്ങളെ ...

Read More »

സ്ത്രീ പ്രതിനിധാനം മലയാളത്തിലെ പഴഞ്ചൊല്ലുകളില്‍

അനുമോള്‍. കെ.ആര്‍ ഒരു ജനതയുടെ ഏറ്റവും വിശ്വസനീയമായ സാംസ്‌കാരിക സ്രോതസ്സായിട്ടാണ് നാട്ടുമൊഴികള്‍ അഥവാ പഴഞ്ചൊല്ലുകള്‍ അംഗീകരിക്ക പ്പെട്ടിട്ടുളളത്. സമൂഹത്തെ നില നിര്‍ത്തുന്ന അലിഖിത നിയമങ്ങളാണ് പഴഞ്ചൊല്ലുകള്‍ എന്ന ധാരണ അവയ്ക്ക് ആധികാരിക സ്വഭാവം പ്രദാനം ചെയ്യുന്നു. പുരുഷാധിപത്യ പരമായ അധികാരഘടന നില നിന്നിരുന്ന വരു സമൂഹത്തിന്റെ സൃഷ്ടിയെന്ന നിലയില്‍ പഴഞ്ചൊല്ലു കളെ പുനര്‍വായനക്ക് വിധേയമാക്കു മ്പോള്‍ ...

Read More »

പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി ആത്മീയതയെ തൊട്ടറിഞ്ഞ കവി

സുധീര്‍ നീരേറ്റുപുറം സ്വന്തം മണ്ണില്‍ പ്രകൃതിയുടെ തനിമയില്‍, സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയാതെ വിധ്വംസകശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയപര്യടനങ്ങളാണ് ഈ കവിതകള്‍. മനുഷ്യനാണ് അദ്ദേഹത്തിന്റ കവിതകളുടെ കേന്ദ്രബിന്ദു. പ്രതിരോധരാഷ്ട്രീയത്തിന്റ സൂക്ഷ്മ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളില്‍ അത്യന്തം സചേതനമാണ്. അതിനപ്പുറം അവ ആത്മീയ ...

Read More »

വീട്ടിലേക്കൊരു യാത്ര; നാടിന്റെ നറുമണവും

തിരക്കുകൾക്കിടെ അമ്മയുടെ പരിഭവ ഫോൺവിളി വന്നപ്പോളാണ് ഇത്തിരി സമയമുണ്ടാക്കി കാവാലത്തെ വീട്ടിലേക്കു പോയത്. ചെല്ലുന്ന സമയം എന്തായാലും തിരികെ പോരുന്ന സമയം തീരുമാനിച്ചിരുന്നു, നട്ടുച്ചക്ക് 12 മണിക്കുള്ള ആലപ്പുഴ ബോട്ടിൽ. എറണാകുളത്തുനിന്നു കാലത്തേ തിരിച്ചുവെങ്കിലും ആലപ്പുഴ, പുളിങ്കുന്ന് വരെ ബസ്സിലും പിന്നീട് ഓട്ടോറിക്ഷയിലും അവിടുന്ന് ജങ്കാറിലും പിന്നെയും ഓട്ടോയിലും ഒടുവിൽ കടത്തു വള്ളത്തിലുമായി വീട്ടിലെത്തിയപ്പോൾ സമയം ...

Read More »

മണ്ണും മാനവും കാക്കാന്‍ വിമാനം വേണ്ട – കുമ്മനം രാജശേഖരന്‍

അഭിമുഖം : കുമ്മനം രാജശേഖരന്‍ / സുധീര്‍ നീരേറ്റുപുറം (ആറന്മുള ഗ്രാമം ഒരു ജീവന്മരണ പോരാട്ടത്തിലാണ്. ഈ പൈതൃക ഗ്രാമത്തിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ നശിപ്പിക്കുന്നതെന്ന് ഗ്രാമവാസികള്‍ ഉറച്ച് വിശ്വസിക്കുന്ന ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭം കൊടുമ്പിരികൊളളുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും വന്‍കിട ഭൂമഫിയയും പിന്തുണയ്ക്കുന്ന വിമാനത്താവള പദ്ധതിയെ പരിസ്ഥിതി പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ ഗ്രാമവാസികള്‍ ചെറുത്തുനില്‍ക്കുന്നു. ഈ പ്രക്ഷോഭത്തിന്റെ വിവിധ ...

Read More »

അന്യസംസ്ഥാന തൊഴിലാളികള്‍ തദ്ദേശിയര്‍ക്ക് വിനയാകും

അിമുഖം : വര്‍ഗീസ് പുല്ലുവഴി / സുധീര്‍ നീരേറ്റുപുറം (കേരളത്തില്‍ പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികള്‍ കേന്ദ്രീകരിച്ചിട്ടുളളത് എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ എന്നീ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ്. ഇതില്‍ ഏറ്റവും കൂടുതലുളളത് എറണാകുളം ജില്ലയിലാണ്. പെരുമ്പാവൂര്‍ പട്ടണത്തിലും ചുറ്റുമുളള പ്രദേശങ്ങളിലുമായി ആയിരത്തിലേറെ പ്ലൈവുഡ്-തടി കമ്പനികള്‍ സ്ഥിതി ചെയ്യുന്നു. പകുതിയിലേറെയും ലൈസന്‍സുകളില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവിടെ ജോലിക്കായി നിയമിച്ചിരിക്കുന്നത് ...

Read More »

കോളനി വിട്ട് കൃഷിഭൂമിയിലേക്ക്

അഭിമുഖം : ശ്രീരാമന്‍ കൊയ്യോന്‍ (പ്രസിഡണ്ട്, ആദിവാസി-ദലിത് മുന്നേറ്റ സമിതി) / സുധീര്‍ നീരേറ്റുപുറം കേരളത്തില്‍ നടന്ന ഐതിഹാസികമായ നിരവധി ഭൂസമരങ്ങളില്‍ പങ്കെടുക്കുകയും അവയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ ശ്രീരാമന്‍ കൊയ്യോനാണ് അരിപ്പ ഭൂസമരത്തിന് ചുക്കാന്‍ പിടിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട നീതിനിഷേധിക്കപ്പെട്ട അശരണരായ ജനലക്ഷങ്ങളുടെ സമരനായകനുമായി അരിപ്പയിലെ സമരഭൂമിയില്‍ വച്ച് സുധീര്‍ നീരേറ്റുപുറവുമായി നടത്തിയ ...

Read More »

നരേന്ദ്ര മോദി ഭരണത്തില്‍ ഭാരതം വികസന കുതിപ്പിലേക്ക്

സുധീര്‍ നീരേറ്റുപുറം കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ഒറ്റ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിക്കൊണ്ടാണ് നരേന്ദ്ര മോദിയെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. ഈ ഭരണം 8 മാസം പിന്നിടുമ്പോള്‍ കാണുന്ന ചിത്രം ആഭ്യന്തര വിദേശ രംഗങ്ങളിലെല്ലാം വ്യക്തമായ കാഴ്ചപ്പാടുകളോടെ മുന്നേറുന്ന ഒരു ഭരണകൂടത്തെയാണ്. കഴിഞ്ഞ നാളുകളില്‍ നാം പിന്തുടര്‍ന്നിരുന്ന ദേശീയ വീക്ഷണമില്ലാത്ത അഴകൊഴമ്പന്‍ നയങ്ങള്‍ ...

Read More »

ചരിത്രപുരുഷനായ ഭഗവാന്‍ വേദവ്യാസന്‍

ഇതിഹാസകൃതിയായ മഹാഭാരതത്തില്‍ വിസ്തൃതമായ തോതില്‍ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമെല്ലാം ഉണ്ടെന്നിരിക്കിലും അതിന്റെ കഥാതന്തു ചരിത്രപരമാണെന്ന് ഈ പൗരാണിക ദേശത്തുള്ളവരെല്ലാം തന്നെ ഒരുപോലെ വിശ്വസിക്കുന്നു. യുഗങ്ങളായി അനുസ്യൂതം തുടര്‍ന്നുപോരുന്ന വഴക്കങ്ങളും വിശ്വാസങ്ങളും അതിന് കല്‍പിച്ചുകൊടുക്കുന്ന ആധികാരികത, കേവലം പുരാവൃത്തകഥനമെന്നതിലുപരി അതില്‍ യാതൊന്നുമില്ല എന്നവകാശപ്പെടുന്ന പണ്ഡിതന്മാരേയും തത്വജ്ഞാനികളെയുംപോലും നിരാകരിക്കാന്‍ തക്കവണ്ണം പ്രബലമാണ്. ഭരതവംശജരുടെ ചരിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥത്തില്‍ ...

Read More »

നമ്മുടെ സംസ്ഥാന പക്ഷി എന്തു കൊണ്ട് കാക്ക ആയില്ല..?

കേരളത്തില്‍ സര്‍വസാധാരണയായി കാണപ്പെടുന്ന ഒരു പക്ഷിയാണ് കാക്ക. നമ്മുടെ ജീവിതത്തിന്റെ സാമൂഹിക പരിസരങ്ങളില്‍ കാക്ക എന്ന ഈ ചെറിയ പക്ഷി വരുത്തുന്ന ശുചീകരണ പ്രക്രിയ നമ്മുടെയൊക്കെ ശ്രദ്ധയില്‍ പെടേണ്ടതാണ്. മനുഷ്യ വാസമുള്ളിടത്തെ കാക്ക ജീവിക്കുകയുള്ളു. കദളി വാഴ കൈയിലിരുന്നു വിരുന്നു വിളിക്കുന്ന കാക്ക പണ്ട് മുതലേ നമ്മുടെ മിത്തുകളിലും അതുവഴി സാഹിത്യത്തിലും നിറഞ്ഞു നില്‍ക്കുന്നു. അടുക്കളപ്പുറത്തിരുന്നു ...

Read More »