Home / News / Features (page 2)

Features

അശാസ്ത്രീയ അറവുശാലകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തളളുന്നതുമൂലം കരയും തോടും ഒരുപോലെ മലിനമാകുന്നു. അറവുശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. അറവു മാംസം പ്രദര്‍ശിപ്പിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും അംഗീകൃത അറവുശാലകളില്‍ പോലും പാലിക്കപ്പെടാറില്ല. അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗരത്തിലും നാട്ടുമ്പുറത്തും പ്രവര്‍ത്തിക്കുന്നതു മൂലം കുടിവെളളവും ജലസ്രോതസ്സുകളും മലിനമാകുന്നത് ...

Read More »

അനധികൃത മണല്‍ ഖനനവും ഭൂമി കൈയേറ്റവും : രണ്ട് നദികള്‍ അപ്രത്യക്ഷമായി

ചെങ്ങന്നൂര്‍ : ഭൂമി കൈയേറ്റവും അനധികൃത മണല്‍ ഖനനവും മൂലം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ നദികളുടെ പട്ടികയില്‍ മദ്ധ്യതിരുവിതാംകൂറിലെ രണ്ട് നദികള്‍ കൂടി. പമ്പയുടെ കൈവഴികളായ വരട്ടാര്‍, അച്ചന്‍കോവിലാറിനേയും പമ്പയേയും ബന്ധിപ്പിക്കുന്ന ഉത്രപ്പളളി ആറ് എന്നിവക്കാണ് കൈയേറ്റക്കാരും മണല്‍ മാഫിയാകളും ചേര്‍ന്ന് ചരമക്കുറിപ്പെഴുതിയത്. മുന്‍പിന്‍ നോക്കാതെയുളള കൈയേറ്റങ്ങള്‍ പ്രകൃതിക്കും മനുഷ്യ ജീവിതത്തിനും മേല്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ...

Read More »

ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം : കുമ്മനം രാജശേഖരന്‍

ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്‍കുന്ന പത്രപ്രസ്ഥാവന പത്തനംതിട്ട : ആറന്മുള വിമാനത്താവളത്തിനെതിരെ സുപ്രീം കോടതിയും ഹരിതട്രൈബ്യൂണലും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ അട്ടിമറിക്കാനും എയര്‍പോര്‍ട്ട് കമ്പനിയെ വഴിവിട്ട് സഹായിക്കാനും കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന ശ്രമങ്ങള്‍ ഹീനവും അപലപനീയവുമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താപിച്ചു. എയര്‍പോര്‍ട്ട് കമ്പനിക്കെതിരെ ...

Read More »

ശ്രീദേവി ബാലകൃഷ്ണന്‍ ബിജെപിയിലേക്ക്

ചെങ്ങന്നൂര്‍ : മാര്‍ച്ച് 30 ന് നടന്ന ചെങ്ങന്നൂര്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിമതയും മുന്‍ ചെയര്‍പേഴ്‌സണും മൂന്നാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീദേവി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മൊബൈല്‍ ഓണ്‍ ലൈനിലൂടെ ബിജെപി മെമ്പര്‍ഷിപ്പ് ശ്രീദേവി ബാലകൃഷ്ണന്‍ എടുക്കുകയായിരുന്നു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ഖജാന്‍ജി ...

Read More »

ഭക്തര്‍ക്ക് സുകൃതമായി വണ്ടിമല മഞ്ഞള്‍ നീരാട്ട്

ചെങ്ങന്നൂര്‍ : ഭക്തിയുടെ നിറവില്‍ വണ്ടിമല മുത്താരമ്മക്ക് മഞ്ഞള്‍ നീരാട്ട്. 41 ദിവസത്തെ കഠിന വ്രതമനുഷ്ഠിച്ച 27 പിണിയാളുകള്‍ ഗുരു നടേശന്‍ ആചാരിയുടെ പാദം നമസ്‌കരിച്ച് പൂപ്പട വാരിയെറിഞ്ഞ് കമുകിന്‍ പൂക്കുലയുമായി മഞ്ഞള്‍ നീരാടി. മുത്താരമ്മയെ സ്തുതിച്ചുകൊണ്ടുളള വില്‍പ്പാട്ടും പമ്പമേളവും അകമ്പടിയേകി. ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനത്ത് മീനഭരണി ഉത്സവത്തോടനുബന്ധിച്ച് 19 ാം ദിവസമായ മാര്‍ച്ച് 24 ...

Read More »

പുഴകളാല്‍ സമ്പന്നമായിട്ടും കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമങ്ങള്‍

ചെങ്ങന്നൂര്‍: ഒരുകാലത്ത് നദികളും മലകളും നീര്‍ച്ചോലകളും തോടുകളും കൊണ്ട് ജലസമൃദ്ധമായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ചെങ്ങന്നൂര്‍ താലൂക്കിലെ ഗ്രാമങ്ങള്‍ ഇന്ന് ശുദ്ധജലത്തിനായി കേഴുകയാണ്. പമ്പാ അച്ചന്‍ കോവില്‍ നദികള്‍ അതിര്‍വരമ്പായി ഒഴുകിയിരുന്ന ചെങ്ങന്നൂര്‍ താലൂക്കിലെ വെണ്മണി, ചെറിയനാട്, ആല, പുലിയൂര്‍, ബുധനൂര്‍, മാന്നാര്‍, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, മുളക്കുഴ ഗ്രാമ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലുമാണ് ...

Read More »

ചിലവ് കോടികള്‍ : വിളഞ്ഞത് കണ്ണീരും നെടുവീര്‍പ്പും

മാര്‍ച്ച് 22 : ലോക ജലദിനം & മാര്‍ച്ച് 23 : ലോക കാലാവസ്ഥാ ദിനം ലോക ജലദിനവും കാലാവസ്ഥാ ദിനവും ആചരിക്കുന്ന ഈ വേളയില്‍ മനുഷ്യന്റെ അനിയന്ത്രിതമായ ഉപഭോഗതൃഷ്ണയുടെയും പ്രകൃതി ചൂഷണത്തിന്റെയും ഫലമായി നമ്മുടെ ഭൂമിയും അന്തരീക്ഷവുമെല്ലാം അനുദിനം ജീവിക്കാന്‍ അസാദ്ധ്യമായ ഒരവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ദൈവം മനുഷ്യന്റെ ഉപയോഗത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്ന പാശ്ചാത്യ ...

Read More »

നഗരങ്ങളില്‍ കാല്‍നട യാത്ര സാഹസം : ഇവിടെ ഇപ്പോള്‍ റോഡേ ഉളളൂ… നടപ്പാത ഇല്ല..!!!

”മകനെ, റോഡില്‍ കയറി നടക്കരുത്. സൂക്ഷിക്കണെ…!” സ്‌കൂളിലേക്കോ കടയിലേക്കോ പോകുന്ന കുട്ടികളെ രക്ഷിതാക്കള്‍ ഇത്തരത്തില്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഇനി ഈ മുന്നറിയിപ്പുകള്‍ക്ക് കാര്യമില്ല. കാരണം ടാര്‍ ചെയ്ത ഭാഗത്തു കൂടി മാത്രമേ ഇപ്പോള്‍ പല റോഡുകളിലൂടെയും നടക്കാന്‍ ആകൂ. അതായത് നടപ്പാത കൂടി ഇപ്പോള്‍ ടാര്‍ ചെയ്യുകയാണ്. എന്നാല്‍ ടാറിംഗില്‍ നടപ്പാത മാര്‍ക്കു ചെയ്യാന്‍ അധികൃതര്‍ ...

Read More »