Home / News (page 2)

News

നൂറ്റവന്‍പാറയില്‍ വെളളംകുടി മുട്ടിച്ച് നിലം നികത്തല്‍

കുടിവെളള പദ്ധതിക്ക് ഭീഷണി : നാട്ടുകാര്‍ പ്രക്ഷോഭണത്തിനൊരുങ്ങുന്നു ചെങ്ങന്നൂര്‍ : പുലിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ നൂറ്റവന്‍പാറ കുടിവെളള പദ്ധതിക്ക് നിലം നികത്തല്‍ ഭീഷണിയാകുന്നു. കിണറിനും പമ്പ് ഹൗസിനും ഭീഷണി ഉയര്‍ത്തിയാണ് സ്വകാര്യ വ്യക്തികള്‍ നിലവും നീര്‍ത്തടവും നികത്തുന്നത്. കുടിവെളള പദ്ധതിക്കുവേണ്ടി ജലം സംഭരിക്കുന്നത് ഇപ്പോള്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്ന പാടത്തിന്റെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന കിണറ്റില്‍ നിന്നാണ്. ...

Read More »

യജുര്‍വേദ മഹായജ്ഞം മെയ് 7 മുതല്‍ എറണാകുളം കലൂരില്‍

കൊച്ചി : ആര്‍ജ്ജിത ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തില്‍ മെയ് 7 മുതല്‍ 10 വരെ യജുര്‍വേദ മഹായജ്ഞം എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നു. കര്‍മ്മത്തിന്റെ വേദമായ യജുര്‍വേദത്തിലെ മുഴുവന്‍ മന്ത്രങ്ങളും ഉരുക്കഴിച്ച് ഹോമാഗ്നിയില്‍ ഹോമദ്രവ്യങ്ങളര്‍പ്പിക്കുന്ന നിര്‍വഹണമാണ് യജുര്‍വേദ മഹായജ്ഞം. ആചാര്യശ്രേഷ്ഠന്മാരും, സന്യാസിവര്യന്മാരും പങ്കെടുക്കുന്ന വിജ്ഞാന സദസുകള്‍, 108 കര്‍മ്മികളാല്‍ 108 ഹോമകുണ്ഡങ്ങളില്‍ ഒരേ സമയത്ത് ...

Read More »

വെണ്‍മണി ശാര്‍ങ്ങക്കാവില്‍ വിഷു കെട്ടുകാഴ്ചകള്‍ ഒരുക്കി കരക്കാര്‍

ചെങ്ങന്നൂര്‍ : വെണ്‍മണി ശാര്‍ങ്ങക്കാവ് (ചാമക്കാവ്) ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ വിഷു ഉത്സവത്തിന് വിവിധ കരകളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. 15 നാണ് വിഷു ഉത്സവം. ആറ്റുവ, ഇടപ്പോണ്‍, ചെറുമുഖ, വെണ്മണി ഏറം, പുന്തല എന്നീ കരകളുള്‍പ്പെടുന്ന ക്ഷേത്രസംരക്ഷണ സമിതിയും ദേവസ്വം ട്രസ്റ്റും സംയുക്തമായാണ് ഉത്സവത്തിന് മേല്‍നോട്ടം വഹിക്കുക. ഇവിടുത്തെ പ്രധാന കാഴ്ചകളായ തേരുകളും, കുതിരകളും, ...

Read More »

ചെങ്ങന്നൂര്‍ ക്ഷേത്രക്കുളം നവീകരണം അന്തിമഘട്ടത്തില്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. ഇനി നടക്കാനുളളത് സൗന്ദര്യവല്കരണം മാത്രം. അതുകൂടി കഴിഞ്ഞാല്‍ കുളം ഭക്തര്‍ക്ക് ഉപയോഗിച്ചു തുടങ്ങാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രവളപ്പില്‍ നിന്നും ചുറ്റു മതിലും കടന്ന് കുളത്തിലേക്ക് ഇറങ്ങുന്നതിന് രണ്ട് വശത്തുമായിട്ടാണ് പൂന്തോട്ടം ഉള്‍പ്പെടെയുളള സൗന്ദര്യവല്കരണം നടപ്പാക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുളളതും ഐതീഹ്യ പ്രാധാന്യവുമുളള ക്ഷേത്രതീര്‍ത്ഥക്കുളം ഏറെക്കാലമായി ഉപയോഗശൂന്യമായി ...

Read More »

അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തോടനുബന്ധിച്ച് ഗോശാല ഉദ്ഘാടനം ചെയ്തു

കൊടകര (തൃശൂര്‍): ഗോവര്‍ദ്ധനം ചൂടിയ ഉണ്ണിക്കണ്ണനെപ്പോലെ നിഴല്‍ വിരിച്ചു നിന്ന കനകമലയുടെ മടിത്തട്ടില്‍ ആര്‍ഷ സംസ്‌കൃതിയുടെ പ്രകാശം പരത്തി അഭിനവ വൃന്ദാവനത്തില്‍ ഗോശാല തുറന്നു; ഇത് ഗോപാലകനുള്ള ഗോകുലത്തിന്റെ കാണിയ്ക്ക. പച്ചപ്പ് പുതച്ച ആറേശ്വരം മലയുടെ ആശീര്‍വാദത്തോടെ, അനുഗ്രഹിച്ചെത്തിയ മഴയെയും ഒഴുകിയെത്തിയ ജനസാഗരത്തെയും സാക്ഷിയാക്കി നടന്‍ സുരേഷ്‌ഗോപി ഗോശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക സേവനരംഗത്തെ ...

Read More »

യുദ്ധഭൂമിയില്‍ നിന്നുളള യെമനി വനിതയുടെ ഭാരതാഗമനം

”എന്റെ മകന്‍ ഇന്ത്യക്കാരനാണ്, അവന് ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടണം. പക്ഷേ എട്ടുമാസം മാത്രം പ്രായമുള്ള എന്റെ മകന് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലല്ലോ .. അതിനാല്‍ എനിക്കും അവനൊപ്പം ഇന്ത്യയിലേക്ക് വരണം.” യെമന്‍ സ്വദേശിനിയായ സബാഹ് ഷവേഷ് കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിക്ക് ഈ വാക്കുകള്‍ ട്വിറ്ററില്‍ കുറിക്കുമ്പോള്‍ നേരിയ പ്രതീക്ഷ മാത്രമായിരുന്നു ...

Read More »

അശാസ്ത്രീയ അറവുശാലകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

അറവുശാലകളില്‍ നിന്നുളള അവശിഷ്ടങ്ങള്‍ തളളുന്നതുമൂലം കരയും തോടും ഒരുപോലെ മലിനമാകുന്നു. അറവുശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ലെന്നതാണ് സത്യം. അറവു മാംസം പ്രദര്‍ശിപ്പിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും അംഗീകൃത അറവുശാലകളില്‍ പോലും പാലിക്കപ്പെടാറില്ല. അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗരത്തിലും നാട്ടുമ്പുറത്തും പ്രവര്‍ത്തിക്കുന്നതു മൂലം കുടിവെളളവും ജലസ്രോതസ്സുകളും മലിനമാകുന്നത് ...

Read More »

അനധികൃത മണല്‍ ഖനനവും ഭൂമി കൈയേറ്റവും : രണ്ട് നദികള്‍ അപ്രത്യക്ഷമായി

ചെങ്ങന്നൂര്‍ : ഭൂമി കൈയേറ്റവും അനധികൃത മണല്‍ ഖനനവും മൂലം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ നദികളുടെ പട്ടികയില്‍ മദ്ധ്യതിരുവിതാംകൂറിലെ രണ്ട് നദികള്‍ കൂടി. പമ്പയുടെ കൈവഴികളായ വരട്ടാര്‍, അച്ചന്‍കോവിലാറിനേയും പമ്പയേയും ബന്ധിപ്പിക്കുന്ന ഉത്രപ്പളളി ആറ് എന്നിവക്കാണ് കൈയേറ്റക്കാരും മണല്‍ മാഫിയാകളും ചേര്‍ന്ന് ചരമക്കുറിപ്പെഴുതിയത്. മുന്‍പിന്‍ നോക്കാതെയുളള കൈയേറ്റങ്ങള്‍ പ്രകൃതിക്കും മനുഷ്യ ജീവിതത്തിനും മേല്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ ...

Read More »

ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണം : കുമ്മനം രാജശേഖരന്‍

ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ നല്‍കുന്ന പത്രപ്രസ്ഥാവന പത്തനംതിട്ട : ആറന്മുള വിമാനത്താവളത്തിനെതിരെ സുപ്രീം കോടതിയും ഹരിതട്രൈബ്യൂണലും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ അട്ടിമറിക്കാനും എയര്‍പോര്‍ട്ട് കമ്പനിയെ വഴിവിട്ട് സഹായിക്കാനും കേരള സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന ശ്രമങ്ങള്‍ ഹീനവും അപലപനീയവുമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്‍ പ്രസ്താപിച്ചു. എയര്‍പോര്‍ട്ട് കമ്പനിക്കെതിരെ ...

Read More »

ശ്രീദേവി ബാലകൃഷ്ണന്‍ ബിജെപിയിലേക്ക്

ചെങ്ങന്നൂര്‍ : മാര്‍ച്ച് 30 ന് നടന്ന ചെങ്ങന്നൂര്‍ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ തന്നെ പരിഗണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിമതയും മുന്‍ ചെയര്‍പേഴ്‌സണും മൂന്നാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമായ ശ്രീദേവി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മൊബൈല്‍ ഓണ്‍ ലൈനിലൂടെ ബിജെപി മെമ്പര്‍ഷിപ്പ് ശ്രീദേവി ബാലകൃഷ്ണന്‍ എടുക്കുകയായിരുന്നു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ഖജാന്‍ജി ...

Read More »