Home / News (page 4)

News

ചെങ്ങന്നൂര്‍ ബോട്ട് ജെട്ടി വിസ്മൃതിയിലായിട്ട് കാല്‍ നൂറ്റാണ്ട്

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിന്റെ ഗതകാല പ്രതാപത്തിന്റെയും വികസനത്തിന്റെയും ഭൂപടത്തില്‍ എന്നും മുഖ്യസ്ഥാനം വഹിച്ചിരുന്ന ചെങ്ങന്നൂര്‍ (കല്ലിശ്ശേരി) ബോട്ട് ജെട്ടിയും ഇവിടുത്തെ ജലഗതാഗത സൗകര്യങ്ങളും വിസ്മൃതിയിലായിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. ഇത് തിരിച്ചു പിടിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്നും ലാഭത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ചെങ്ങന്നൂര്‍ ബോട്ട് സര്‍വീസ് വകുപ്പ് മന്ത്രിയുടെയും സ്ഥലം എംഎല്‍ഏയുടെയും രാഷ്ട്രീയ വൈരം മൂലമാണ് ...

Read More »

ഓണ്‍ലൈന്‍ മാഗസിനുകള്‍ പ്രകാശനം ചെയ്തു

തിരുവല്ല : ആഗോളവല്കരണത്തിന്റെയും വിവരവിനിയമ രംഗത്തെ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുടെയും ഈ ആധുനിക യുഗത്തില്‍ ലോകം കൈക്കുമ്പിളില്‍ ഒതുങ്ങിയിരിക്കുകയാണ്. ഒരു വിരല്‍ സ്പര്‍ശംകൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന കാര്യങ്ങളും നൊടിയിടയില്‍ കാണാനും വായിക്കാനും സാധിക്കും. ഇന്റര്‍നെറ്റ് അതിവിപുലമായ ആശയാവിഷ്‌കാരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോളവല്കരണത്തിന്റെയും മതമേധാവിത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇക്കാലത്ത് വന്‍കിട കോര്‍പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തകകളും മാധ്യമരംഗം കീഴടക്കുന്നത് യഥാര്‍ത്ഥ ...

Read More »

തിരുവാറന്മുളയും തിരുനിഴല്‍മാലയും സെമിനാര്‍ ഏപ്രില്‍ 20 ന്

ആറന്‍മുളയുടെ ചരിത്രം ആലേഖനം ചെയ്തിട്ടുള്ള പ്രാചീനകൃതിയായ തിരുനിഴല്‍മാലയെക്കുറിച്ച് ഒരു ദേശീയ സെമിനാര്‍ ഏപ്രില്‍ 20 ന് ആറന്‍മുള കൃഷ്ണവേണി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ആറന്മുള ഹെറിറ്റേജ് ട്രസ്റ്റാണ് സംഘാടകര്‍. തിരുനിഴല്‍മാലയെ സംബന്ധിച്ചുള്ള സമഗ്രപഠനമാണ് സെമിനാര്‍ ലക്ഷ്യമാക്കുന്നത്. ഈ കൃതിയെ ചരിത്രം, സംസ്‌ക്കാരം, സമൂഹം, പരിസ്ഥിതി എന്നീ മാനങ്ങളില്‍ പരിചിന്തനം ചെയ്യുന്ന ഈ സെമിനാറില്‍ ഭാഷാപണ്ഡിതന്മാരും ചരിത്രകാരന്മാരും സാംസ്‌കാരിക ...

Read More »

ഉത്രപ്പള്ളിയാറും പൂവണ്ണാമുറി പാടശേഖരവും മണ്ണ് മാഫിയകളുടെ പിടിയില്‍

ചെങ്ങന്നൂര്‍: പുലിയൂര്‍  ചെറിയനാട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിപങ്കിടുന്ന ഉത്രപ്പള്ളിയാറും, പൂവണ്ണാമുറി പാടവുമുള്‍പ്പെടെ നിരവധി പാടശേഖരവും ഭൂമാഫിയ സംഘം വന്‍തോതില്‍ മണ്ണിട്ട് നികത്തുന്നു. ഒരുകാലത്ത് സമൃദ്ധമായ രീതിയില്‍ ജലം ഒഴുകിയിരുന്ന ഉത്രപ്പള്ളിതോട് ഇന്ന് മാഫിയാസംഘങ്ങള്‍ മണ്ണിട്ട് നികത്തിയതുമൂലം നീരൊഴുക്ക് നിലച്ച് വരണ്ടുണങ്ങി. അച്ചന്‍കോവിലാറിന്റെ കൈവഴിയായി വെണ്മണിയില്‍ നിന്നും ആരംഭിക്കുന്ന ഉത്രപ്പള്ളി ആറ്റിലൂടെ ഒഴുകിയിരുന്ന ജലമാണ് വെണ്മണി, ആല, ചെറിയനാട്, ...

Read More »

നീരൊഴുക്കും കാത്ത് വരട്ടാര്‍

ചെങ്ങന്നൂര്‍ : അനധികൃത മണല്‍ വാരല്‍ മൂലം മരണത്തിലേക്ക് കൂപ്പുകുത്തിയ വരട്ടാര്‍ ശാപമോക്ഷവും കാത്ത് കിടക്കുകയാണ്. തരിശായ പാടശേഖരങ്ങളില്‍ വീണ്ടും കനകം വിളയിക്കാനും വറ്റിവരണ്ട കിണറുകളിലും ജലാശയങ്ങളിലും വെളളം നിറയ്ക്കാനും തങ്ങളുടെ പുഴയെ പുനരുജ്ജീവിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പമ്പാ നദിയുടെ ഉപനദിയായ വരട്ടാറിനു വേണ്ടിയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ചെങ്ങന്നൂരിനടുത്ത് ഓതറ പുതുക്കുളങ്ങരയില്‍ നിന്നാണ് പമ്പയുടെ കൈവഴിയായ ...

Read More »

കരിങ്കല്‍ വ്യവസായം പ്രതിസന്ധിയില്‍ : ശില്പികള്‍ക്ക് ദുരിതക്കണ്ണീര്‍

(ഫോട്ടോ : ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ പുരയില്‍) ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിലെ പരമ്പരാഗത കരിങ്കല്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍. വിഗ്രഹങ്ങള്‍, വേലിക്കല്ലുകള്‍, കല്ലു കൊണ്ടുളള ഗൃഹോപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ കേരളത്തിലെ പ്രധാന കേന്ദ്രമാണ് ഇവിടം. ചെങ്ങന്നൂരിലും സമീപപ്രദേശങ്ങളിലുമായി താമസിക്കുന്ന വിശ്വകര്‍മ്മജരില്‍ നൂറിലേറെ കുടുംബങ്ങള്‍ കരിങ്കല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഈ ...

Read More »

വികസനത്തിന് കാതോര്‍ത്ത് ഐതീഹ്യമുറങ്ങുന്ന പാണ്ഡവന്‍ പാറ

ചെങ്ങന്നൂര്‍ : ഐതീഹ്യത്തിന്റെ ഉറവ തേടുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് പാണ്ഡവന്‍പാറ. ചെങ്ങന്നൂര്‍ നഗരമദ്ധ്യത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ തെക്കു പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പാറക്കൂട്ടമാണ് ഐതീഹ്യങ്ങള്‍ ഉറങ്ങുന്ന പാണ്ഡവന്‍പാറ. പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചിരുന്നതായി പറയപ്പെടുന്ന ചെങ്ങന്നൂരിലെ ഈ പാറക്കൂട്ടവും അതിനു മുകളില്‍ നിന്നും നീല വിതാനിച്ചതു പോലെ കാണുന്ന പുറം ലോകത്തിന്റെ പ്രകൃതിസൗന്ദര്യവും ...

Read More »