Don't Miss
Home / Poem

Poem

നിളായാനം

ഇത് നിളയുടെ യാത്രയാകുന്നു ഒപ്പം നിളയിലലിയാനുള്ള അയനവും. പുളഞ്ഞ് പടരും നീര്‍ച്ചാലുകളില്‍ പുളകമുണ്ടോ, ഇടയ്ക്ക് തോര്‍ മഴയ്ക്ക് മീതെ വിങ്ങിക്കൂടുന്ന മേഘച്ചാര്‍ത്തുകളില്‍ കരഞ്ഞു തീരാത്ത വിഷാദമുണ്ടോ എന്നൊന്നും തിരയാനുള്ള കാല്‍പ്പനികതയില്ലാത്ത എന്നാല്‍… ഉരുകിത്തിളയ്ക്കുന്ന സൂര്യന്റെ തീജ്വാലയില്‍ വിയര്‍ത്തൊഴുകിയും പൊള്ളിക്കുടന്ന പാദങ്ങള്‍ വലിച്ചിഴച്ചും മലയുച്ചിയിലേക്ക് കല്ലുരുട്ടിയേറ്റുന്ന നാറാണത്തിന്‍റെ വംശക്കാര്‍… ഭിക്ഷുവും ചണ്ഡാളനുമൊക്കെയായി ചുടലയലയുന്ന ശിവപ്പെരുമാളിന്‍ മനസ്സ് പേറുന്നോര്‍, ...

Read More »

സ്വപ്നം

മീനു ഗോപാലകൃഷ്ണന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ മുറ്റത്തു ചിതറുന്ന മഴത്തുളളികളെണ്ണി ഞാന്‍ ഏകയായ് ഇവിടെ മനസിലെവിടെയോ കൊളുത്തി സ്വപ്നത്തിന്‍ കെടാവിളക്ക് കാറ്റില്‍ അണയുന്നു കാഴ്ചയെ മറയ്ക്കുന്നു അടര്‍ന്നു വീഴാത്ത കണ്ണുനീര്‍ ത്തുളളികള്‍ കണെക്ക, എഴുതാന്‍ വിറക്കുന്ന കരതലമെന്നില്‍ വാക്കുകള്‍ കൊണ്ട് കവിത തീര്‍ത്തു ഇന്നലെകളില്‍ നീ തന്ന സ്‌നേഹ മെന്നില്‍ ഇന്നു വേദനയായ് നിറഞ്ഞൊഴുകി നമ്മള്‍ ...

Read More »

മൗനമെഴുതുമ്പോള്‍

മിഥുന്‍ മുരളി നിന്റെ വാക്കുകളുടെ വിളുമ്പില്‍ നിന്ന് എന്റെ മൗനം ആരംഭിക്കുമ്പോഴൊക്കെ ചിലരുടെ മൗനം അവരുടെ അലര്‍ച്ചയേക്കാള്‍ ഭയാനകം എന്നിട്ടും നീ കലഹിച്ചിരുന്നു മന്ത്രവാദിനിക്കിളി പ്രണയകാണ്ഡത്തിലൊന്നാംപുറം മറിക്കുമ്പോള്‍ ഒരുറക്കത്തിലും നിറയാത്ത സ്വപ്‌നങ്ങളില്‍ മൗനത്തിലെങ്കിലും ജാലകവാതിലിനിപ്പുറം ഉഷ്ണവായു നിറയാതെ കാത്തിരിക്കുമ്പോള്‍ അത് മരണമാണെന്ന് നിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ വാക്കുകളുടെ പടിക്കെട്ടിറങ്ങി പ്രണയവും വിരഹവും കൈകോര്‍ത്ത് നടക്കുമ്പോള്‍ സ്‌നേഹം കാലുവെന്ത ...

Read More »

ശുഭാശംസ

കരവിരുതു വെല്ലുന്നു കാരിരുമ്പിന്‍ യന്ത്ര- വിരുതുകള്‍ നമിച്ചു വാങ്ങുന്നു; കരള്‍ വിരുതു വെല്ലുന്നു പാഴിരുട്ടിന്‍ ക്ഷുദ്ര- കലവികള്‍ നിലച്ചു മായുന്നു. ഇതിനല്ലി നന്നായി- വരുവതിന്നാശംസ അരുളേണ്ട തസ്മാദൃശന്മാര്‍ ?

Read More »

ഗാനം

കാണാതെ പോയി നീയൊരുമാത്രയെന്റെയീ കണ്ണീരുനുള്ളിലെ മൗനം കേള്‍ക്കാതെ പോയി നീയൊരുനേര്‍ത്ത തേങ്ങലില്‍ കരള്‍ കിതപ്പാറ്റുന്ന ഗാനം. പുഞ്ചിരി തൂകിയ പുലരികള്‍ പിന്നെയും പുണരാന്‍ മടിക്കുന്ന നേരം പുഞ്ചവയല്‍ക്കിളി പാടുന്ന പാട്ടിലെ പുതിയ പ്രതീക്ഷകള്‍ ശോകം. ആലിലക്കൈകളെ പിച്ച നടത്തുന്ന ആകാശമേഘ മന്ദാരം ആരെയോ തേടിത്തിരഞ്ഞു കൊണ്ടിപ്പൊഴും ആടി മാസത്തിരുവാരം. ചന്ദനം ചാലിച്ച പൂണൂല്‍ നിലാവിന്റെ ചുണ്ടിലെപ്പാട്ടിന്റെയീണം ...

Read More »