Home / Youth

Youth

നൊസ്റ്റാള്‍ജിയ

രാഹുല്‍ കൃഷ്ണന്‍ (സ്ഥലനാമങ്ങള്‍കൊണ്ട് മാത്രം ഞാനറിയുന്ന പെണ്കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വ്വം…) പുലരിയുടെ ആലസ്യത്തിനപ്പുറത്ത്, ആവിപൊങ്ങുന്ന കട്ടനും ചായക്കും ദിനപ്പത്രത്തിന്റെ മഷിമണം മറാത്ത അക്ഷരങ്ങള്‍ക്കുമപ്പുറത്ത്, ഇലഞ്ഞിപ്പൂക്കള് കൊഴിഞ്ഞുവീണുകൊണ്ടിരുന്നു… വെളുത്ത പൂക്കള് … ഇലഞ്ഞിപ്പൂക്കള്‍ക്ക് മത്ത് പിടിപ്പിക്കുന്ന ഗന്ധമാണ്! രാത്രിയെപ്പോഴോ പറയാതെ പെയ്ത മഴയില്‍ മണ്ണ് നനഞ്ഞുകിടന്നു. ഇലഞ്ഞിപ്പൂക്കള് മണ്ണുമായി ചേര്‍ന്നങ്ങനെ സുഖംപറ്റി കിടന്നു. ആദ്യമഴ ബാക്കിവച്ച നനുത്ത അന്തരീക്ഷത്തില്‍, ...

Read More »

സ്വപ്നം

മീനു ഗോപാലകൃഷ്ണന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ മുറ്റത്തു ചിതറുന്ന മഴത്തുളളികളെണ്ണി ഞാന്‍ ഏകയായ് ഇവിടെ മനസിലെവിടെയോ കൊളുത്തി സ്വപ്നത്തിന്‍ കെടാവിളക്ക് കാറ്റില്‍ അണയുന്നു കാഴ്ചയെ മറയ്ക്കുന്നു അടര്‍ന്നു വീഴാത്ത കണ്ണുനീര്‍ ത്തുളളികള്‍ കണെക്ക, എഴുതാന്‍ വിറക്കുന്ന കരതലമെന്നില്‍ വാക്കുകള്‍ കൊണ്ട് കവിത തീര്‍ത്തു ഇന്നലെകളില്‍ നീ തന്ന സ്‌നേഹ മെന്നില്‍ ഇന്നു വേദനയായ് നിറഞ്ഞൊഴുകി നമ്മള്‍ ...

Read More »

മൗനമെഴുതുമ്പോള്‍

മിഥുന്‍ മുരളി നിന്റെ വാക്കുകളുടെ വിളുമ്പില്‍ നിന്ന് എന്റെ മൗനം ആരംഭിക്കുമ്പോഴൊക്കെ ചിലരുടെ മൗനം അവരുടെ അലര്‍ച്ചയേക്കാള്‍ ഭയാനകം എന്നിട്ടും നീ കലഹിച്ചിരുന്നു മന്ത്രവാദിനിക്കിളി പ്രണയകാണ്ഡത്തിലൊന്നാംപുറം മറിക്കുമ്പോള്‍ ഒരുറക്കത്തിലും നിറയാത്ത സ്വപ്‌നങ്ങളില്‍ മൗനത്തിലെങ്കിലും ജാലകവാതിലിനിപ്പുറം ഉഷ്ണവായു നിറയാതെ കാത്തിരിക്കുമ്പോള്‍ അത് മരണമാണെന്ന് നിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ വാക്കുകളുടെ പടിക്കെട്ടിറങ്ങി പ്രണയവും വിരഹവും കൈകോര്‍ത്ത് നടക്കുമ്പോള്‍ സ്‌നേഹം കാലുവെന്ത ...

Read More »

നിറഭേദങ്ങള്‍

സലീഷ. കെ.എസ് അന്നും പ്രണയത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയപ്പോള്‍ കാമുകി നാണംകൊണ്ട് മുഖംതാഴ്തി നിശബ്ദയായി. ഏറെ നേരത്തെ നിശബ്ദത മറയ്ക്കാനായി അവള്‍ മെല്ലെ മൊഴിഞ്ഞു, ”നിറങ്ങളില്‍ തുടുത്ത ചുവപ്പാണല്ലേ പ്രണയം..?”’ അവളുടെ കൈകള്‍ മെല്ലെ കവര്‍ന്നെടുത്തുകൊണ്ട് കാമുകന്‍ അതേയെന്ന് മൂളുക മാത്രമേ ചെയ്തുളളു. ദിവസങ്ങളങ്ങനെ കൊഴിഞ്ഞു കൊണ്ടേയിരുന്നു. ഇപ്പോള്‍ കാമുകിയുടെ പ്രണയത്തിന്റെ ചുവപ്പ് തുടുപ്പില്‍ നിന്നും കൊടും ചോരയുടെ ...

Read More »

പ്രണയം

പ്രജിത. സി അയാള്‍ നടക്കുകയായിരുന്നു. സൂര്യന്‍ അന്ത്യയാമങ്ങളിലേക്ക് മുങ്ങിത്താണു കൊണ്ടിരുന്നു. വിരഹത്തിന്റെ തീവ്രതയാലാകാം സൂര്യന്‍ ചുവന്നിരുന്നു. ശാശ്വതമായ പ്രപഞ്ചത്തിന്റെ താല്‍ക്കാലികമായ വിരഹം പിന്നിട്ട വഴിയിലേക്ക് അയാള്‍ തിരിഞ്ഞുനോക്കി. അയാള്‍ തൃപ്തനായിരുന്നു. കടല്‍ക്കാറ്റിന് സംഗീതത്തി ന്റെ കുളിര്‍മ്മയുണ്ടായിരുന്നു. മണല്‍ത്തരികള്‍ക്ക് നേട്ടങ്ങളുടെ തിളക്കവും. യാത്ര അവസാനിക്കുന്നില്ല. അറിവിന്റെ തീരാക്കടല്‍ത്തീരത്ത് താന്‍ മണ്ണുവാരിക്കളിക്കുന്ന പിഞ്ചുപൈതലാണെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടുകൊണ്ട് അയാള്‍ മുന്നോട്ടുനീങ്ങി. ...

Read More »

പോക്കുവെയില്‍

റീജ പി. രാജു നല്ല തിരക്കുളള ഒരു ബസില്‍ യാത്ര ചെയ്ത ക്ഷീണമൊന്നും അമ്മുവിന് അത്ര അനുഭവപ്പെട്ടില്ല. ഹേസ്റ്റലില്‍ നിന്നും ഒരാഴ്ചയ്ക്കു ശേഷം വീട്ടിലേക്ക് വരികയാണ് അമ്മു. കണ്ണെത്താത്ത ദൂരത്ത് നീണ്ടു കിടക്കുന്ന പാടത്തിന്റെ വരമ്പിലൂടെ യുളള യാത്ര എത്ര രസകരമാണെന്ന് അമ്മു ചിന്തിച്ചു. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകളാണ് പാടവരമ്പില്‍ അമ്മുവിനെ കാത്തിരുന്നത്. ഒരു ...

Read More »