Home / Tag Archives: സുധീര്‍ നീരേറ്റുപുറം

Tag Archives: സുധീര്‍ നീരേറ്റുപുറം

വീണാ ജോര്‍ജ് : നിരപരാധിയെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു

സുധീര്‍ നീരേറ്റുപുറം കേരളത്തിലെ ഒട്ടുമിക്ക മാധ്യമപ്രവര്‍ത്തകരും തനി സാഡിസ്റ്റുകളും യാതൊരു ധാര്‍മ്മികബോധവും മനുഷ്യസ്‌നേഹവും വിശാലവീക്ഷണവും സഹിഷ്ണുതയും ഇല്ലാത്തവരാണ്. പബ്ലിസിറ്റിക്കുവേണ്ടി എന്ത് നെറികേട് കാട്ടാനും വിളിച്ചുപറയാനും അപമാനിക്കാനും അവഹേളിക്കാനും യാതൊരു ലജ്ജയും മനസാക്ഷിക്കുത്തും ഇക്കൂട്ടര്‍ക്കില്ല. റിപ്പോര്‍ട്ടര്‍ ചാനലിലെ മാനേജിംഗ് ഡയറക്ടറായ എം.വി. നികേഷ്‌കുമാറും, ചീഫ് ന്യൂസ് എഡിറ്ററായ വീണാ ജോര്‍ജും മാധ്യമപ്രവര്‍ത്തനം സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി എങ്ങനെ ദുര്‍വിനയോഗം ചെയ്തുവെന്നതിന്റെ ...

Read More »

മാര്‍ക്‌സിസ്റ്റ് പ്രത്യ്യയശാസ്ത്രത്തിന്റെ പരാജയം….. ഹിന്ദുത്വത്തിന്റെ വിജയം….

സുധീര്‍ നീരേറ്റുപുറം         ആര്‍എസ്എസും, ബിജെപിയും സര്‍വ്വത്ര കാവിവല്കരിക്കുന്നുവെന്ന് അലമുറയിടുന്ന ഇടതുപക്ഷക്കാര്‍ ഈ വര്‍ഷം ഗണേശോത്സവവും, ഓണവും, ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കാന്‍ തീരുമാനിച്ചത് അവരുടെ പ്രത്യയശാസ്ത്ര പരാജയത്തേയും ഗതികേടിനേയും നിലനില്‍പ്പിനുവേണ്ടിയുളള ഒടുക്കത്തെ കൈവിട്ട കളികളേയുമാണ് കാണിക്കുന്നത്. ഭൗതികവാദത്തിന്റെ വക്താക്കളായ സഖാക്കന്മാര്‍ കഴിഞ്ഞ 90 ലേറെ വര്‍ഷമായി മാര്‍ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, മെറ്റീരിയലിസം, നക്‌സലിസം ...

Read More »

ജനതാ പരിവാറിന്റെ പതനവും ബീഹാറിന്റെ ഭാവിയും

 സുധീര്‍ നീരേറ്റുപുറം ബിജെപിയെ പരാജയപ്പെടുത്താന്‍ ജനതാ പരിവാര്‍ ഉണ്ടാക്കുകയും അതിന്റെ തലവനായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുലായത്തിന്റെ ജ്യേഷ്ഠന്റെ കൊച്ചുമകനും എംപിയുമായ തേജ് പ്രതാപ് യാദവും, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഏറ്റവും ഇളയ മകള്‍ രാജ ലക്ഷ്മിയും തമ്മിലുള്ള വിവാഹം ഫെബ്രുവരി 26 ന് നടന്നിരുന്നു. ...

Read More »

രാഹൂല്‍ ഗാന്ധിയുടെ കാപട്യം തിരിച്ചറിയുക

സുധീര്‍ നീരേറ്റുപുറം        പൂനെയിലെ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ പ്രതിഷേധിക്കാന്‍ രാഹുല്‍ ഗാന്ധി പൂനെയിലെത്തി….. കേരളത്തിലെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ട്ടിയുടെ സ്റ്റേറ്റ് ജന.സെക്രട്ടറിയും വക്താവുമൊക്കെയായ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതിനെതിരെ സഹിനിമാ നടന്‍ മണിയന്‍പിളള ...

Read More »

കന്യാസ്ത്രീയുടെ ബലാത്സംഗത്തിന്റെ പേരില്‍ ക്രൈസ്തവസഭകളുടെ ഹിന്ദുവിരുദ്ധ വര്‍ഗീയ പ്രചരണം

സുധീര്‍ നീരേറ്റുപുറം            പശ്ചിമ ബംഗാളില്‍ നിത്യേന നിരവധി അക്രമങ്ങളും കൊളളകളും ബലാത്സംഗങ്ങളും കലാപങ്ങളും നടക്കുന്നത് നിത്യസംഭവങ്ങളാണ്. ഭാരതത്തിന്റെ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി വരുന്ന ബംഗ്ലാദേശികള്‍ ഇവിടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി സുഖമായി അതിര്‍ത്തികടന്ന് രക്ഷപെടുന്നതും പതിവാണ്. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഇത്രയും കാലം പഞ്ചിമ ബംഗാള്‍ ...

Read More »

ചെങ്ങന്നൂര്‍ ശിവരാത്രിയും ആലപ്പാട്ട് അരയന്മാരും : മീഡിയാ സെമിനാര്‍ മാര്‍ച്ച്  22 ന്

ചെങ്ങന്നൂര്‍ : കരുനാഗപ്പളളി ആലപ്പാട്ട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയം തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ച് 2015 മാര്‍ച്ച് 22 ന് വൈകിട്ട് 4 ന് ‘ചെങ്ങന്നൂര്‍ ശിവരാത്രിയും ആലപ്പാട്ട് അരയന്മാരും’ എന്ന വിഷയത്തില്‍ മീഡിയാ സെമിനാറും ക്ഷേത്ര ചരിത്ര പുസ്തക പ്രദര്‍ശനവും ആലപ്പാട്ട് നടക്കും. അഖില കേരള ധീവര സഭാ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ സെമിനാറും പ്രദര്‍ശനവും ...

Read More »

പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി ആത്മീയതയെ തൊട്ടറിഞ്ഞ കവി

സുധീര്‍ നീരേറ്റുപുറം സ്വന്തം മണ്ണില്‍ പ്രകൃതിയുടെ തനിമയില്‍, സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ കഴിയാതെ വിധ്വംസകശക്തികളുടെ ഇരയായിത്തീരുന്ന സാധാരണ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ സത്തകളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള വാങ്മയപര്യടനങ്ങളാണ് ഈ കവിതകള്‍. മനുഷ്യനാണ് അദ്ദേഹത്തിന്റ കവിതകളുടെ കേന്ദ്രബിന്ദു. പ്രതിരോധരാഷ്ട്രീയത്തിന്റ സൂക്ഷ്മ ജാഗ്രതയും അദ്ദേഹത്തിന്റെ കവിതകളില്‍ അത്യന്തം സചേതനമാണ്. അതിനപ്പുറം അവ ആത്മീയ ...

Read More »